എ പെസ്റ്ററിങ്ങ് ജേർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ പെസ്റ്ററിങ്ങ് ജേർണി
സംവിധാനം കെ.ആർ. മനോജ്
നിർമ്മാണം ട്രോപ്പിക്കൽ സിനിമ
രചന രഞ്ജിനി കൃഷ്ണൻ
കെ.ആർ. മനോജ്
സംഗീതം എ.എസ്.അജിത്കുമാർ
ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ
ചിത്രസംയോജനം മഹേഷ് നാരായൺ
അജയ് കുയിലൂർ
സ്റ്റുഡിയോ പോസിറ്റീവ് ഫ്രെയിംസ്
ചിത്രാഞ്ജലി സ്റ്റുഡിയോസ്
റിലീസിങ് തീയതി 2010
സമയദൈർഘ്യം 66 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ ഇംഗ്ലീഷ്, മലയാളം, പഞ്ചാബി, ഹിന്ദി, തുളു

കെ.ആർ.മനോജ് സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി ചലച്ചിത്രമാണ് എ പെസ്റ്ററിങ്ങ് ജേർണി. ഈ ഡോക്യുമെന്ററി സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ സംഭവിച്ച പ്രധാനപ്പെട്ട രണ്ട് കീടനാശിനിദുരന്തപ്രദേശങ്ങളിലൂടെയുള്ള യാത്രയാണ്. നമ്മുടെ നാട്ടിലെ കൃഷിയെയും സംസ്കാരത്തെയും ഹരിതവിപ്ലവം എപ്രകാരം സ്വാധീനിച്ചു എന്നൊരു അന്വേഷണം ഈ ചിത്രത്തിലൂടെ നടത്തുന്നു. പഞ്ചാബിലെ പരുത്തിത്തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വ്യാപകമായി കീടനാശിനി ഉപയോഗിക്കുന്നതിന്റെ ഇരകളായ കർഷകരുടെയും കാസർഗോഡ് ജില്ലയിലെ കശുമാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചതിന്റെ ഭാഗമായി ദുരിതജീവിതം വിധിക്കപ്പെട്ട ജനങ്ങളുടെയും ജീവിതപരിസരങ്ങളിലൂടെയാണ് ഈ യാത്ര. തത്സമയം പകർത്തിയ ശബ്ദങ്ങൾ ചിത്രത്തിന്റെ സ്വാഭാവികത കൂട്ടുന്നു.

2010 ൽ പുറത്തിറങ്ങിയ, 66 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, തുളു തുടങ്ങിയ ഭാഷകളിൽ സംഭാഷണം ഉണ്ട്. ഹൈ ഡെഫനിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

പ്രമാണം:A pestering journey poster 02.jpg
എ പെസ്റ്ററിങ്ങ് ജേർണി- പോസ്റ്റർ

അണിയറയിൽ[തിരുത്തുക]

 • സംവിധാനം : കെ.ആർ. മനോജ്
 • രചന : രഞ്ജിനി കൃഷ്ണൻ, കെ.ആർ. മനോജ്
 • നിർമ്മാണം : ട്രോപ്പിക്കൽ സിനിമ
 • ക്യാമറ : ഷെഹ്‌നാദ് ജലാൽ
 • എഡിറ്റിങ്ങ് : മഹേഷ് നാരായണൻ, അജയ് കുയിലൂർ
 • ശബ്ദലേഖനം : ഹരികുമാർ മാധവൻ നായർ
 • ശബ്ദമിശ്രണം : എൻ. ഹരികുമാർ
 • സംഗീതം : എ. എസ്. അജിത്ത്കുമാർ
 • പ്രൊഡക്‌‌ഷൻ ഡിസൈൻ: സുരേഷ് വിശ്വനാഥൻ
 • ഡിസൈൻ : പ്രിയരഞ്ജൻലാൽ

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച അന്വേഷണാത്മകചിത്രത്തിനുള്ള 2010 ലെ ദേശീയപുരസ്ക്കാരം ചിത്രത്തിന് ലഭിച്ചു.[1]
 • മികച്ച ശബ്ദലേഖനത്തിനുള്ള 2010 ലെ ദേശീയപുരസ്കാരം ഹരികുമാർ മാധവൻ നായർക്ക് ലഭിച്ചു.[1]
 • ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നാലാമത് ഹ്രസ്വചലച്ചിത്രകേന്ദ്രം വസുധ പുരസ്‌കാരം ലഭിച്ചു[2]

അവലംബം[തിരുത്തുക]

 1. 1.0 1.1 http://pib.nic.in/newsite/erelease.aspx?relid=72204
 2. 'വസുധ' പുരസ്‌കാരം 'എ പെസ്റ്ററിങ് ജേർണി'ക്ക്‌

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_പെസ്റ്ററിങ്ങ്_ജേർണി&oldid=2331945" എന്ന താളിൽനിന്നു ശേഖരിച്ചത്