എ നോന്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Nong
Enlightened and Virtuous Empress of the Kingdom of Longevity
Tenure 1038 – 1039
Enlightened and Virtuous Empress Dowager
Tenure 1042 – 1055
ജീവിതപങ്കാളി Nong Quanfu
മക്കൾ
  • Nong Zhigao (儂智高)
  • Nong Zhicong (儂智聰)
  • Nong Zhoguang (儂智光)
മതം Shamanism, Animism

സിനോ-വിയറ്റ്നാമീസ് അതിർത്തിയിലുള്ള ഷുവാംഗ്/നുംന്ഗ് ജനവിഭാഗത്തിന്റെ ശക്തയായ നേതാവ് ആയിരുന്നു എ നോന്ങ് (A Nong) ചൈനീസ് , വിയറ്റ്‌നാമീസ് എന്നിവിടങ്ങളിൽ നിന്നുള്ള കയ്യേറ്റങ്ങളെ ചെറുക്കുന്നതിനായി ജനങ്ങളെ നയിച്ചു.[1]

ജനനം, മരണം[തിരുത്തുക]

ഇപ്പോഴത്തെ തെക്കൻ ചൈനയുടെയും വിയറ്റ്നാമിന്റെയും ഏറ്റവും വടക്കെ അതിർത്തിയിൽ ഏകദേശം 1005ൽ ആണ് ഇവർ ജനിച്ചത്. നോന്ങ് ഗോത്രത്തിലെ അറിയപ്പെടുന്ന മൂപ്പനായിരുന്നു പിതാവ്. ഇപ്പോൾ ചൈനയിൽ ഷുവാങ് എന്നും വിയറ്റ്‌നാമിൽ നുന്ങ് എന്നുമറിയപ്പെടുന്ന ന്യൂനപക്ഷ ജനവിഭാഗത്തിലെ ഒരു ഗോത്രമായിരുന്നു. നോന്ങ് ഗോത്ര തലവനായിരുന്ന നോന്ങ് ഖ്വൻഫു (Nong Quanfu) എന്നയാളെ ഏകദേശം 1020ൽ വിവാഹം ചെയ്തു. നിരവധി മക്കളുണ്ടായിരുന്നു. ഇതിൽ ഏറെ പ്രശസ്തനായിരുന്നു 1025ൽ ജനിച്ച നോന്ങ് സിഗാഹോ (Nong Zhigao). 1035ൽ എ നോന്ങും അവരുടെ അച്ഛനും ഭർത്താവും മകനും ചേർന്ന് ഷുവാങ്, നൻങ് രാജവംശം സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ അവരുടെ ഭർത്താവിനെ ചൈന പിടികൂടുകയും 1039 ൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഈ സമയം ഇവർ മകനോടൊപ്പം രക്ഷപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഏറെ രാഷ്ട്രീയ തന്ത്രങ്ങൾക്കും കലഹങ്ങൾക്കും ശേഷം 1052ൽ ഒരു രണ്ടാം സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. അതോടെ ചൈന ഇവരെ പിടികൂടുകയും 1055ൽ വധിക്കുകയും ചെയ്തു.

ഷുവാംഗ്/നന്ഗ് വംശം[തിരുത്തുക]

സിനോ വിയറ്റ്‌നാമീസ് അതിർത്തിയിൽ ഇന്നും വംശീയ വിഭാഗം നിലനിൽക്കുന്നുണ്ട്. 15 ദശലക്ഷത്തിലധികം ഷുവാംഗ്/നന്ഗ് വംശം ഇപ്പോഴും ചൈനയിലും വിയറ്റ്നാമിലുമായി വസിക്കുന്നുണ്ട്. ചൈനയിൽ ഷുവാംഗ് എന്നും വിയറ്റ്നാമിൽ നന്ഗ് വംശം എന്നുമാണ് ഇവർ അറിയപ്പെടുന്നത്. ഇവർ സാധാരണയായി ഷുവാംഗ്/നന്ഗ് വംശം എന്നാണ് അറിയപ്പെടുന്നത്. 11ആം നൂറ്റാണ്ടിൽ പ്രതിസന്ധിയുടെ കാലത്ത്, എ നോന്ങിന്റെ മകന്റെ കീഴിൽ സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും പ്രസിദ്ധനായ നേതാവ്, നോന്ങ് ഷിഗാഹോ രാജാവായിരുന്നു. ഷുവാംഗ്/നന്ങ് ദേശം ഏറെ പ്രകൃതി സമ്പത്തുള്ള പ്രദേശമായിരുന്നു. ഇതോടെ, വടക്കൻ ഭാഗത്ത് നിന്ന് ചൈനയും ദക്ഷിണ ഭാഗം വഴി വിയറ്റ്‌നാമും ഈ പ്രദേശം കൈയ്യേറ്റം നടത്തി. എളുപ്പത്തിൽ സ്വർണ്ണ ഖനനം നടത്താൻ പറ്റുന്ന പ്രദേശമാണിത്. പുരാതന ചൈനീസ് ഇതിഹാസങ്ങളിൽ ഈ പ്രദേശത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സ്വർണ്ണം കാക്കുന്ന നേതാക്കൻമാർ ദുഷ്ട പ്രവണതകളെ തുരത്തുമെന്നാണ് ഈ പ്രദേശത്തെ പറ്റി പുരാണങ്ങളിൽ പറയുന്നത്. അപൂർവ്വ ഇനം പക്ഷികളും മൃഗങ്ങളും ഉയർന്ന മൂല്യമുള്ള ഔഷധ സസ്യങ്ങൾ, മറ്റു ധാതുക്കൾ എന്നിവ ഈ പ്രദേശത്ത് സുലഭമാണ്.

ചൈനയിലെ ഒരു സ്വയംഭരണ പ്രവിശ്യയാണ് ഗുവാങ്ക്സിയിലാണ് (ചൈനീസ്: 广西; പിൻയിൻ: Guăngxī; Wade–Giles: Kuang-hsi; pronounced [kwàŋɕí])- ഔദ്യോഗിക നാമം ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ (ജി.ഇസെഡ്.എ.ആർ.) ഷുവാംഗ് ജനങ്ങൾ പ്രധാനമായും വസിക്കുന്നത്. തെക്കൻ ചൈനയിൽ വിയറ്റ്നാമുമായുള്ള അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണ് ഗുവാങ്ക്സി ആദ്യ കാലത്ത് സാധാരണ പ്രവിശ്യയായിരുന്ന ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്."വിശാലമായ ഭൂവിഭാഗം" എന്നാണ് "ഗുവാങ്ക്" എന്ന പേരിനർത്ഥം. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്.

ഷുവാംഗ് ജനവിഭാഗം സംസാരിക്കുന്നത് ഷുവാങ് ഭാഷകളാണ്. ഒരു ഡസനിലധികം തായ് ഭാഷകളിൽ ഉൾപ്പെട്ട ഭാഷകളാണ് ഇത്. തായ് കടായി ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണിവ. ഷുവാങ് ഭാഷകൾക്ക് ഒരു ഭാഷാ അടിസ്ഥാനത്തിൽ ഒരു ഏകീകൃത രൂപമില്ല. വടക്കും തെക്കുമുള്ള ഷുവാങ് ഭാഷകളോട് വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നവയാണിവ. പഴയ സുവാങ് ലിപിയായ സ്വന്ദിപ് ലിപിയിലാണ് സുവാങ് ഭാഷകളിൽ ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-11-02.
  • Women in World History: A Biographical Encyclopedia; January 1, 2002
"https://ml.wikipedia.org/w/index.php?title=എ_നോന്ങ്&oldid=3783858" എന്ന താളിൽനിന്ന് ശേഖരിച്ചത്