എ ഡേ ഇൻ ദ ലൈഫ് ഓഫ് മാർലൺ ബണ്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A Day in the Life of Marlon Bundo
TwissMarlonBundoCover.jpg
കർത്താവ്Marlon Bundo with Jill Twiss
വായനയിലെ ശബ്ദംJim Parsons,‎ Jesse Tyler Ferguson, Jeff Garlin, Ellie Kemper,‎ John Lithgow,‎ Jack McBrayer,‎ RuPaul
ചിത്രരചയിതാവ്E. G. Keller
പുറംചട്ട സൃഷ്ടാവ്E. G. Keller
രാജ്യംUnited States
ഭാഷEnglish
പ്രസാധകൻChronicle Books (Book), Partially Important Productions (Audiobook)
പ്രസിദ്ധീകരിച്ച തിയതി
March 18, 2018
ഏടുകൾ40
ISBN145217380X
Websitebetterbundobook.com

ജിൽ ട്വിസ്സ് എഴുതി ഇ.ജി.കെല്ലർ ചിത്രീകരണം നിർവഹിച്ചു 2018 ൽ ഇറങ്ങിയ ഒരു കുട്ടികളുടെ പുസ്തകമാണ് എ ഡേ ഇൻ ദ ലൈഫ് ഓഫ് മാർലൺ ബണ്ടോ അഥവാ ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ പ്രെസെന്റ്സ്: എ ഡേ ഇൻ ദ ലൈഫ് ഓഫ് മാർലൺ ബണ്ടോ. അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ വളർത്തുമുയൽ ആയ മാർലൺ ബണ്ടോയുടെ ജീവിതത്തിലെ ഒരു ദിനമാണ് പുസ്തകത്തിൽ വിവരിക്കുന്നത്.[1] മാർലൺ ബണ്ടോയ്ക്കും വെസ്ലി എന്ന് പേരുള്ള ഒരു മുയലിനും ഇടക്കുള്ള സ്വവർഗ അനുരാഗമാണ് പുസ്‌തകത്തിന്റെ പ്രമേയം.

സ്വവർഗ വിവാഹത്തോടുള്ള മൈക് പെൻസിന്റെ കടുത്ത എതിർപ്പ്, സ്വവർഗ അനുരാഗികളെ തിരുത്താൻ ഉപയോഗിക്കുന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത കൺവേർഷൻ തെറാപ്പിയോടുള്ള പിന്തുണ എന്നിവക്ക് മറുപടിയായി ആണ്, ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ എന്ന ടെലിവിഷൻ പരിപാടിയുടെ, കോമഡി എഴുത്തുകാരൻ കൂടിയായ ജിൽ ട്വിസ്സ് എൽ.ജി.ബി.റ്റി വിഷയമായ ഈ പുസ്തകം എഴുതിയത്. പെൻസിന്റെ കുടുംബാംഗങ്ങൾ എഴുതിയ മാർലൺ ബുണ്ടോ’സ്: എ ഡേ ഇൻ ദ ലൈഫ് ഓഫ് വൈസ് പ്രസിഡന്റ് എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിനു ഒരു ദിവസം മുൻപ്, 2018 മാർച്ച് 18 നാണ് ഈ പുസ്‌തകം ഇറങ്ങിയത്.[2][3] പുസ്‌തകത്തിന്റെ ഓഡിയോബുക്ക് പതിപ്പിൽ ജിം പാഴ്സൺസ്, ജെസ്സി ടൈലർ ഫെർഗൂസൻ, ജെഫ് ഗാർലിൻ, എല്ലി കെമ്പർ, ജോൺ ലിത്ഗോ, ജാക്ക് മക്ബ്രേയ്ർ, റുപോൾ എന്നിവരുടെ ശബ്ദം ഉൾപെടുത്തിയിരിക്കുന്നു.[4]

റിലീസ് ചെയ്ത ദിവസം, ജോൺ ഒലിവർ, ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ എന്ന തന്റെ ടെലിവിഷൻ പരിപാടിയുടെ അവസാനം ഈ പുസ്തകം അവതരിപ്പിച്ചു. അന്നത്തെ എപ്പിസോഡ് മുഖ്യമായും മൈക് പെൻസിനെക്കുറിച്ചും അദ്ദേഹത്തിന്റെ എൽ.ജി.ബി.റ്റി വിരുദ്ധ നിലപാടുമാണ് ചർച്ച ചെയ്തത്. മികച്ച പ്രതികരണം നേടിയ പുസ്തകം ലാസ്റ്റ് വീക്ക് ടുനൈറ്റിന്റെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് അപ്പുറം വിൽപന നടത്തുകയും ഒരു ബെസ്റ്റ് സെല്ലർ ആവുകയും ചെയ്തു. ആമസോൺ.കോമിൽ പുസ്‌തകവും അതിന്റെ ഇ-ബുക്ക് പതിപ്പും വില്പനയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നേടി. പുസ്തകത്തിന്റെ വിൽപനയിൽ നിന്നുള്ള എല്ലാ ലാഭവും ദ ട്രെവർ പ്രോജക്ട്, എയ്ഡ്സ് യുണൈറ്റഡ് എന്നിവയ്ക്ക് സംഭാവനയായി നൽകും.[3][5][6] 

അവലംബം[തിരുത്തുക]

  1. Klein, Betsy (March 19, 2018). "John Oliver is trolling Pence with a book about a gay bunny". CNN. ശേഖരിച്ചത് March 19, 2018.
  2. Guild, Blair (March 19, 2018). "John Oliver releases children's book about gay bunny to spite Pence". CBN News (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് March 19, 2018.
  3. 3.0 3.1 Oliver, John (മാർച്ച് 18, 2018). Mike Pence. HBO. ശേഖരിച്ചത് മാർച്ച് 18, 2018 – via YouTube.
  4. Perkins, Dennis (March 19, 2018). "John Oliver hijacks homophobe Mike Pence's bunny book with a better one in A Day In The Life Of Marlon Bundo". AV Club. ശേഖരിച്ചത് March 19, 2018.
  5. Stern, Marlow (March 19, 2018). "John Oliver Trolls Vice President Mike Pence With Gay Children's Book of His Pet Bunny". Daily Beast. ശേഖരിച്ചത് March 19, 2018.
  6. "John Oliver's gay bunny 'Marlon Bundo' book is now No. 1 on Amazon". EW.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-19.

ബാഹ്യ കണ്ണികൾ[തിരുത്തുക]