എ കേയ്സ് ഓഫ് എക്സ്പ്ലോഡിംഗ് മാംഗോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എ കേയ്സ് ഓഫ് എക്സ്പ്ലോഡിംഗ് മാംഗോസ് (A case of exploding mangoes)[1], മുഹമ്മദ് ഹനീഫ് എന്ന പാകിസ്താനി നോവലിസ്റ്റ് എഴുതിയ രാഷ്ട്രീയ-ഹാസ്യ നോവലാണ്. പാകിസ്താന്റെ ആറാമത്തെ പ്രസിഡന്റ് ജനറൽ മുഹമ്മദ് സിയാ ഉൾ ഹഖിന്റെ അപകടമരണമാണ് പ്രമേയം. ഈ പുസ്തകത്തിന് കോമൺവെൽത് ബുക് പ്രൈസ് (2009)[2] ലഭിച്ചിട്ടുണ്ട്. ഗാർഡിയൻ ഫസ്റ്റ് ബുക് അവാർഡിനും പരിഗണിക്കപ്പെട്ടിരുന്നു[3].

A Case of Exploding Mangoes
പ്രമാണം:Case of Exploding Mangoes.jpg
AuthorMohammed Hanif
CountryPakistan
LanguageEnglish
GenreComic novel
Published2008 (Knopf/US)
Publication date
20 May 2008
Media typePrint (Hardcover )
Pages336 pp
ISBN0-307-26807-1
OCLC191865420

നോവലിനെപ്പറ്റി[തിരുത്തുക]

1988- ഓഗസ്റ്റ് 17-ന് ജനറൽ സിയ വിമാനാപകടത്തിൽ മരിച്ചു. ഈ വസ്തുതയെ കേന്ദ്രീകരിച്ച് രാഷ്ട്രീയ കൊലപാതകത്തിനുള്ള സാധ്യതകൾ നർമബോധത്തോടെ ആരായുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ബഹവൽപൂർ വിമാനത്താവളത്തിൽ നിന്ന ഉയർന്നു പൊങ്ങിയ ജനറൽ സിയയുടെ ഒദ്യോഗിക വിമാനം വെറും നാലു മിനിട്ടിനകം ദുരൂഹമാം വിധത്തിൽ അപകടത്തിനിരയായി . അപകടത്തിൽ ജനറൽ സിയയോടൊപ്പം പാകിസ്താൻ പട്ടാള മേധാവികളും അമേരിക്കൻ അംബാസഡറും കൊല്ലപ്പെട്ടു.അമേരിക്കൻ ചാരസംഘടന CIA, ഇസ്ലാമിക് തീവ്രവാദി സംഘം ISI, ഇന്ത്യൻ നയതന്ത്ര വിഭാഗം RAW എന്നിങ്ങനെ പലരിലേക്കും സംശയത്തിന്റെ നിഴൽ വീണു. ഹനീഫിന്റെ ഭാവന അലി ഷിഗ്രി എന്ന സാങ്കല്പിക കഥാപാത്രത്തിലേക്കും അയാളുടെ പ്രതികാരവാഞ്ചയിലേക്കും വിരൽ ചൂണ്ടുന്നു. മാമ്പഴം നിറച്ച വീഞ്ഞപ്പെട്ടികൾ വിമാനത്തിൽ കയറ്റിയിരുന്നെന്നും കൊലപാതകികൾ ആരായിരുന്നാലും സ്ഫോടകവസ്തുക്കൾ അതിനകത്ത് ഒളിപ്പിച്ചു വെച്ചിരിക്കാൻ സാധ്യതയുണ്ടായിരുന്നെന്നും ഹനീഫ് വിഭാവനം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Mohammed Hanif (2008). A case of exploding mangoes. Random House. ISBN 9788184000382.
  2. Commonwealth Best First Book Award 2009 ശേഖരിച്ചത് April 11, 2017
  3. Five of the best in line for the Guardian first book award ശേഖരിച്ചത് April 11, 2017