എ. സി. എൻ. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുഭാസ് ചന്ദ്രബോസിന്റെ സുഹൃത്തായിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു മലയാളി ആയിരുന്നു എ. സി. എൻ. നമ്പ്യാർ (Arathil Chandeth Narayanan Nambiar). (1896–1986)[1] തലശ്ശേരിയിൽ ജനിച്ച ഇദ്ദേഹം ജീവിതകാലം ഏതാണ്ട് മുഴുവനും സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് യൂറോപ്പിലായിരുന്നു ചെലവഴിച്ചിരുന്നത്.[2]

യൂറോപ്പിൽ[തിരുത്തുക]

യുദ്ധാനന്തരം[തിരുത്തുക]

ശത്രുവിനോട് സഹകരിച്ചതിന് യുദ്ധാനന്തരം നമ്പ്യാർ ജയിലിലായി. സ്വിറ്റ്‌സർലാന്റിലേക്ക് രക്ഷപ്പെട്ട അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ താൽപ്പര്യത്തിനുവിരുദ്ധമായി നെഹ്രുവിന്റെ ഇടക്കാല സർക്കാർ ഇന്ത്യൻ പാസ്‌പോർട്ട് നൽകി.[3] ബേർണിലെ ഇന്ത്യൻ സ്ഥാനപതിയായി അദ്ദേഹം നിയമിതനായി. തുടർന്ന് സ്കാൻഡിനേവിയയിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു,[4] തുടർന്ന് 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു.[3] 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം അദ്ദേഹം.[4]

വ്യക്തിജീവിതം[തിരുത്തുക]

വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും ആരതിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും നാലാമത്തെ മകനായിരുന്നു അദ്ദേഹം. സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചാട്ടോപാധ്യായ് ആയിരുന്നു നമ്പ്യാരുടെ ഭാര്യ. പിന്നീട് അവർ വിവാഹമോചിതരായി.

അവലംബം[തിരുത്തുക]

  1. Sonia Gandhi, Two Alone Together, page xxvii, Penguin Books India, 2004 ISBN 0143032453.
  2. Bose, Sugata. His Majesty's Opponent. Cambridge, MA: Belknap Press, 2011.
  3. 3.0 3.1 Joanne Miyang Cho, Eric Kurlander, Douglas T McGetchin, Transcultural Encounters Between Germany and India, page 148, Routledge, 2013 ISBN 1317931645.
  4. 4.0 4.1 dna, "Netaji Subhash Chandra Bose deputy, Jawaharlal Nehru aide was Soviet spy: British documents", 25 October 2014

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._സി._എൻ._നമ്പ്യാർ&oldid=2799957" എന്ന താളിൽനിന്ന് ശേഖരിച്ചത്