എ. രാജഗോപാൽ കമ്മത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ രാജഗോപാൽ കമ്മത്ത്
ജനനം1966
കൊല്ലം
ദേശീയത ഇന്ത്യ
തൊഴിൽശാസ്ത്രഗ്രന്ഥകാരൻ ഗവേഷകൻ

മലയാളത്തിലെ പ്രശസ്തനായ ശാസ്ത്രസാഹിത്യകാരനാണ് ഡോ. എ.രാജഗോപാൽ‌ കമ്മത്ത്. 1966ൽ കൊല്ലത്തു ജനിച്ചു. കൊല്ലം എസ്‌.എൻ കോളേജ്‌, ടി.കെ.എം എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. ബി.എസ്‌.സി, എം.ബി.എ ബിരുദങ്ങൾ, ജേണലിസം ഡിപ്ലോമ, കേരളസർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. എൽ.ഐ.സിയിൽ അസിസ്‌റ്റന്റ്‌ ബ്രാഞ്ച്‌ മാനേജർ. [1]

ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം[2] തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം രചനകൾ നടത്തുന്നത്. മലയാളം ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്[3]. ലോകത്തിലെ ആദ്യ ഇതിഹാസമായ ഗിൽഗമേഷ്, ഇംഗ്ലീഷിലെ ആദ്യ ഇതിഹാസമായ ബിയോവുൾഫ് (Beowulf) എന്നീകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • അറിവേകും ജീവശാസ്ത്രം
 • കാലത്തിൻറെ തുടക്കം
 • ജന്തുലോകത്തെ വിശേഷങ്ങൾ
 • പ്രപഞ്ചത്തിൻറെ പൊരുൾ തേടി
 • പ്രപഞ്ചത്തിൻറെ ഭാവി
 • പ്രപഞ്ചദൃശ്യങ്ങൾ
 • പ്രപഞ്ചം ഇന്നലെ, ഇന്ൻ, നാളെ
 • ഭൗതികശാസ്ത്രം
 • ഭുകംബവും കൊലയാളിത്തിരകളും
 • ഭൂമി
 • രസമുള്ള രസതന്ത്രം
 • സമുദ്രവിജ്ഞാനം
 • സസ്യലോകത്തെ വിശേഷങ്ങൾ

അവലംബം[തിരുത്തുക]

 1. പുഴ.കോം വെബ്സൈറ്റ്.
 2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 687. 2011 ഏപ്രിൽ 25. ശേഖരിച്ചത് 2013 മാർച്ച് 12.
 3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 713. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2013 മാർച്ച് 27.

പുറങ്കണ്ണികൾ[തിരുത്തുക]

 • [1] Moon proximity could trigger earthquakes
 • [2] Earthquake ,solar flares and moon phase related study
 • - United States Thaikkal Ship find
"https://ml.wikipedia.org/w/index.php?title=എ._രാജഗോപാൽ_കമ്മത്ത്&oldid=3102736" എന്ന താളിൽനിന്ന് ശേഖരിച്ചത്