എ. നജീമുദ്ദീൻ

കേരളത്തിലെ ഒരു ഫുട്ബോൾ താരമായിരുന്നു എ. നജീമുദ്ദീൻ. കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റനായിരുന്നു. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായവും നജ്മുദ്ദീൻ അണിഞ്ഞിട്ടുണ്ട്. [1]
കളി ജീവിതം
[തിരുത്തുക]കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഇൻസൈഡ് ഫോർവേഡ് ആയിരുന്ന നജീമിനെ റൈറ്റ് ഔട്ട് ആക്കിയത് കോച്ച് സൈമൺ സുന്ദർരാജാണ്. ടൈറ്റാനിയത്തിന്റെ ഫുട്ബോൾ ടീമിലായിരുന്നു നജീമുദ്ദീൻ കളിച്ചിരുന്നത്. 36 വർഷത്തെ സേവനത്തിന് ശേഷം നജീമുദ്ദീൻ ടൈറ്റാനിയത്തിന്റെ സ്റ്റോർസ് അസിസ്റ്റന്റായി 1973-ൽ ജോലിക്ക് കയറിയ നജീം അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. നജീമുദ്ദീന്റെ സ്‌കോറിംഗ് വൈഭവത്തിന്റെ പിൻബലത്തിൽ കേരളത്തിലുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ ടൈറ്റാനിയം ഒന്നാം നിരക്കാരായി . തിരുവനന്തപുരം ജി.വി. രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി, കോട്ടയം മാമ്മൻ മാപ്പിള, തൃശൂർ ചാക്കോള, കോഴിക്കോട് സേട്ട് നാഗ്ജി, കണ്ണൂർ ശ്രീനാരായണ തുടങ്ങിയ ടൂർണമെന്റുകൾ വിജയിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ https://www.chandrikadaily.com/former-kerala-football-team-captain-a-najmuddin-passes-away.html
- ↑ രവിമേനോൻ (23 May 2025). "വിട, ഞങ്ങളുടെ മാറഡോണയ്ക്ക്". https://www.mathrubhumi.com/. mathrubhumi. Retrieved 24 May 2025.
{{cite web}}: External link in(help)|website=