ഉള്ളടക്കത്തിലേക്ക് പോവുക

എ. ചന്ദ്രശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. ചന്ദ്രശേഖർ

മലയാള മാധ്യമ പ്രവർത്തകനാണ് എ. ചന്ദ്രശേഖർ. സിനിമയെ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1] 2022ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ് എഫ് ഐ) ഇന്ത്യൻ പനോരമ നോൺ ഫീച്ചർ ജൂറിയംഗം, 2024ലെ അമ്പത്തിയഞ്ചാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ വെബ് സീരീസ്-ഒടിടി പ്രിവ്യൂ ജൂറിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പദ്മരാജൻ ട്രസ്റ്റ്‌ , കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ എന്നിവയുടെ സെക്രട്ടറിയാണ്.

ജീവിതരേഖ

[തിരുത്തുക]

കെ. അച്ച്യുതൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്. ഇംഗ്ലീഷിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദം. മുപ്പതു വർഷത്തിലധികമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു. ആകാശവാണി പ്രഭാതഭേരിയിൽ കാഷ്വൽ റിപ്പോർട്ടറായി തുടക്കം. മലയാള മനോരമ, ദീപിക, വെബ്‌ലോകം ഡോട്ട് കോം, ഇന്ത്യവിഷൻ പത്രാധിപസമിതി അംഗം, രാഷ്ട്രദീപിക സിനിമ പത്രാധിപർ, അമൃത ടിവി സീനിയർ ന്യൂസ് എഡിറ്റർ, കന്യക ദ്വൈവാരിക എഡിറ്റർ ഇൻ ചാർജ്, മീഡിയമംഗളം ഡോട്ട് കോം, മംഗളം പ്‌ളസ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐ. എഫ്.എഫ്.കെ2001 ഫെസ്റ്റിവൽ ബുക്ക് എഡിറ്റർ, മീഡിയ ലെയ്‌സൺ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചു. 2024 ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസറ്റിവൽ കാറ്റലോഗിലെ ഇന്ത്യൻ സിനിമാവിഭാഗം എഡിറ്റ് ചെയ്തു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ദക്ഷിണമേഖല ക്യാംപസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.

1999ൽ സംസ്ഥാന ടിവി അവാർഡ് ജൂറിയിലും 2015ലെ ഐ.എഫ്.എഫ്.കെ. മലയാളവിഭാഗം പ്രിവ്യൂജൂറിയിലും അംഗം. 2017ലെ സംസ്ഥാന ടിവി രചനാവിഭാഗം അവാർഡ് ജൂറി ചെയർമാൻ, 2022ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ് എഫ് ഐ) ഇന്ത്യൻ പനോരമ നോൺ ഫീച്ചർ ജൂറിയംഗം, 2024ലെ അമ്പത്തിയഞ്ചാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ വെബ് സീരീസ്-ഒടിടി പ്രിവ്യൂ ജൂറിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പദ്മരാജൻ ട്രസ്റ്റ്‌ , കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ എന്നിവയുടെ സെക്രട്ടറിയാണ്.

ഭാര്യ:അമ്പിളി മകൾ: ഡോ.അപർണ.

കൃതികൾ

[തിരുത്തുക]
  • പി. എൻ.മേനോൻ: കാഴ്ചയെ പ്രണയിച്ച കലാപം
  • ബോധതീരങ്ങളിൽ കാലം മിടിക്കുമ്പോൾ
  • മോഹൻലാൽ ഒരു മലയാളിയുടെ ജീവിതം
  • കാഴ്ചപ്പകർച്ച
  • സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ
  • സിനിമ: അതിമാധ്യമ ത്തിന്റെ ദൃശ്യലാവണ്യം
  • വിഹ്വലതയുടെ ആത്മയാനങ്ങൾ
  • ഡി.ഡബ്ല്യൂ ഗ്രിഫിത്ത്
  • പറവൂർ ഭരതൻ
  • മോഹനരാഗങ്ങൾ
  • രാമു കാര്യാട്ട്
  • ശ്യാമയനം: ശ്യാമപ്രസാദിന്റെ സിനിമാലോകം
  • മലയാള സിനിമയിലെ അടുക്കള
  • ചലച്ചിത്രപത്രപ്രവർത്തനം മലയാളത്തിൽ

എഡിറ്റ് ചെയ്തവ

[തിരുത്തുക]
  • എ ക്ലൗഡ് ക്യാപ്ഡ് സ്റ്റാർ
  • കേരള ടാക്കീസ് (ഇംഗ്‌ളീഷ്)
  • വ്യാജവാർത്തയും ജനാധിപത്യവും
  • സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും
  • നവഭാവുകത്വ മലയാള സിനിമ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബോധതീരങ്ങളിൽ കാലം മിടിക്കുമ്പോൾ എന്ന പുസ്തകത്തിനു സംസ്ഥാന അവാർഡും, ഫിലിം ക്രിട്ടിക്‌സ് അവാർഡും, അല അവാർഡും(2008).
  • ഹരിതസിനിമയ്ക്ക് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശം(2016).
  • റിയാലിറ്റിയുടെ യാഥാർത്ഥ്യങ്ങൾക്ക് ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന അവാർഡ് (2017).
  • 2010, 2011 വർഷങ്ങളിൽ മികച്ച ടി വി വിമർശനത്തിനുള്ള സംസ്ഥാന അവാർഡ്.
  • 1988ൽ നിറഭേദങ്ങളിൽ സ്വപ്നം നെയ്യുന്നവർ എന്ന പുസ്തകത്തിനും, 2003, 2012 വർഷങ്ങളിൽ ചലച്ചിത്ര ലേഖനത്തിനും കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്.
  • 1999ൽ മാധ്യമ പഠനകേന്ദ്രം അവാർഡ്. സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തിന് മികച്ച ഗവേഷണത്തിനുള്ള തിക്കുറിശ്ശി ശതാബ്ദി പുരസ്‌കാരം(2024) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
  • ചലച്ചിത്ര അക്കാദമിയുടെ ആദ്യ ഫെലോഷിപ്പു നേടി. മലയാളസിനിമയുടെ നവതിക്ക് 2018ൽ അക്കാദമി ഏർപ്പെടുത്തിയ ഗവേഷണഫെലോഷിപ്പ് മലയാള സിനിമയിലെ അടുക്കളജീവിതം എന്ന വിഷയത്തിനു ലഭിച്ചു.

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://keralabookstore.com/about-author/%E0%B4%8E-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%8D%E2%80%8D%E2%80%8C/377/
"https://ml.wikipedia.org/w/index.php?title=എ._ചന്ദ്രശേഖർ&oldid=4483852" എന്ന താളിൽനിന്ന് ശേഖരിച്ചത്