എ. എസ്. ആനന്ദ്
Adarsh Sein Anand | |
|---|---|
| 29th Chief Justice of India | |
| പദവിയിൽ 10 October 1998 – 1 November 2001 | |
| നിയോഗിച്ചത് | K. R. Narayanan |
| മുൻഗാമി | Madan Mohan Punchhi |
| പിൻഗാമി | Sam Piroj Bharucha |
| Chairman National Human Rights Commission | |
| പദവിയിൽ 17 February 2003 – 31 October 2006 | |
| Chief Justice in Madras High Court | |
| പദവിയിൽ 1989–1992 | |
| Chief Justice of Jammu and Kashmir High Court[1] | |
| പദവിയിൽ 11 May 1985 – 23 October 1989 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 നവംബർ 1936 |
| മരണം | 1 ഡിസംബർ 2017 (81 വയസ്സ്) Sector-14, Noida, Uttar Pradesh |
ഇന്ത്യയുടെ ഇരുപത്തിയൊൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു എ. എസ്. ആനന്ദ് (Adarsh Sein Anand ).
ജീവിതരേഖ
[തിരുത്തുക]1936 നവംബർ 1 ന് ജമ്മുവിൽ ജനിച്ചു. ജമ്മു - ലക്‌നോ സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1964 നവംബർ 9 ന് ബാർ കൗൺസിലിൽ വക്കീൽ ആയി എൻറോൾ ചെയ്തു. പഞ്ചാബ്, ഹരിയാന കോടതികളിൽ വക്കീൽ പ്രാക്ടീസ് ചെയ്യവേ 1975 മെയ് 26 ന് ജമ്മു-കശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജ് ആയി നിയമിതനായി. 1985 മെയ് 11ന് അവിടെത്തന്നെ ചീഫ് ജസ്റ്റിസ് ആയി. 1989 നവംബർ 1ന് മദ്രാസ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 1991 നവംബർ 18 ന് സുപ്രീം കോടതി ജസ്റ്റിസ് ആയി നിയമിതനായി. 2003 ഫെബ്രുവരി 17 ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി.
2010 ഫെബ്രുവരിയിൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനായി ചുമതലയേറ്റു. (2012 ഏപ്രിൽ 25ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.)[2]
ബഹുമതികൾ
[തിരുത്തുക]- 1996 ൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റിയുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.
- ലക്‌നോ സർവ്വകലാശാല 1996 മാർച്ച് 14 ന് LL. D (Honoris Causa) ബിരുദം സമ്മാനിച്ചു.
- 19 മെയ് 1997 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഫെലോഷിപ്പ് സമ്മാനിച്ചു.
- 2002 ലെ ശിരോമണി അവാർഡ് (30 ആഗസ്റ്റ് 2003)
- National Law Day Award - (24 നവംബർ 2007) ഇന്ത്യൻ പ്രസിഡണ്ട് സമ്മാനിച്ചു.
അവലംബം
[തിരുത്തുക]- ↑ "Former Chief Justices & Judges". Jammu and Kashmir High Court. Archived from the original on 3 March 2010. Retrieved 24 January 2010.
- ↑ "Panel submits Mullaperiyar Dam report to SC". Archived from the original on 2013-11-18. Retrieved 2017-12-02.