എ. അടപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പാതിരി ആണ് എ.അടപ്പൂർ അബ്രഹാം അടപ്പൂർ എന്ന് പൂർണ്ണനാമം . മികച്ച പ്രഭാഷകൻ കൂടിയായ ഇദ്ദേഹം പതിനാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്

ജീവിതരേഖ[തിരുത്തുക]

1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ - മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്‌, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959-ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബി.എ.യും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡി. യും നേടി.

ആന്തരികവൈരുദ്ധ്യം കമ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം. എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.[1]

പ്രധാനകൃതികൾ[തിരുത്തുക]

  • കമ്യൂണിസം ഒരു ചരമക്കുറിപ്പ്
  • ഈശ്വരനുണ്ടെങ്കിൽ
  • അണുബോംബ് വീണപ്പോൾ
  • മനുഷ്യനും മൂല്യങ്ങളും
  • ഇരുളും വെളിച്ചവും
  • ജോണും പോളും ജോൺപോളും
  • ഞാൻ കണ്ട പോളണ്ട്‌
  • പാളം തെറ്റിയ ദൈവശാസ്‌ത്രം
  • എതിർപ്പിലൂടെ മുന്നോട്ട്‌
  • കമ്മ്യൂണിസത്തിന്റെ തകർച്ച
  • മൂല്യനിരാസം എന്ന പാപം
  • കൾച്ചറൽ ക്രൈസിസ്‌ ഇൻ ഇന്ത്യ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ്‌ (1998)
  • ക്രൈസ്‌തവ സാംസ്‌കാരികവേദിയുടെ പുസ്‌തക അവാർഡ്‌
  • എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ്‌ (1993)
  • പോൾ കാക്കശ്ശേരി അവാർഡ്‌ (1997)


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എ. അടപ്പൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-04.
"https://ml.wikipedia.org/w/index.php?title=എ._അടപ്പൂർ&oldid=3625719" എന്ന താളിൽനിന്ന് ശേഖരിച്ചത്