എ.സി. മൊയ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.സി. മൊയ്ദീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.സി. മൊയ്തീൻ
A.C. Moideen.jpg
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
മേയ് 25 2016
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 20 2016
മുൻഗാമിബാബു എം. പാലിശ്ശേരി
മണ്ഡലംകുന്നംകുളം
ഔദ്യോഗിക കാലം
ഒക്ടോബർ 10 2004 – മേയ് 14 2011
മുൻഗാമിവി. ബാലറാം
പിൻഗാമിസി.എൻ. ബാലകൃഷ്ണൻ
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരണം
ജനനം (1956-04-18) 18 ഏപ്രിൽ 1956 (പ്രായം 64 വയസ്സ്)
വടക്കാഞ്ചേരി
രാഷ്ട്രീയ പാർട്ടിസി.പി.ഐ.എം
പങ്കാളിഉസൈബ ബീവി എസ്.
മക്കൾഒരു മകൾ
അമ്മഫാത്തിമ ബീവി
അച്ഛൻചിയാമു
വസതിവടക്കാഞ്ചേരി
As of ജൂലൈ 25, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ സി.പി.ഐ.(എം) നേതാക്കളിലൊരാളും സംസ്ഥാന വ്യവസായ, കായിക വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീൻ.

ജീവിതരേഖ[തിരുത്തുക]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ മൊയ്തീൻ, സി.പി.ഐ.(എം) തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, കെ.എസ്.വൈ.എഫ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2004-ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ കേരളാ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരനെ തോൽപ്പിച്ചതോടെ മൊയ്തീൻ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. 2011-ൽ സി.പി.ഐ.(എം) തൃശ്ശർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016-ൽ കുന്നംകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് 7,734 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മൊയ്തീൻ തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇ.പി. ജയരാജൻ രാജിവച്ചതിനെത്തുടർന്നുണ്ടായ മന്ത്രിസഭാ പുനഃസംഘടനയിലാണ് അദ്ദേഹത്തിന് വ്യവസായം, കായികം എന്നീ വകുപ്പുകൾ ലഭിച്ചത്. സഹകരണം, ടൂറിസം എന്നീവകുപ്പകളുടെ മന്ത്രിയായി 25-5-2016 മുതൽ 21-11-2016 വരെ പ്രവർത്തിച്ചിരുന്നു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • രണ്ടുവർഷക്കാലത്തോളം തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചു.
  • 2004 മുതൽ 2011 വരെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാംഗമായി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കുന്നംകുളം നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം, എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി.
2006 വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് ടി.വി. ചന്ദ്രമോഹൻ ഡി.ഐ.സി., യു.ഡി.എഫ്.
2004*(1) വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=എ.സി._മൊയ്തീൻ&oldid=3396771" എന്ന താളിൽനിന്ന് ശേഖരിച്ചത്