അലക്സാണ്ടർ ക്രിക്‌ടൺ മിച്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.സി. മിച്ചൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സാണ്ടർ ക്രിക്‌ടൺ മിച്ചൽ

ജിയോമാഗ്‌നറ്റിക്സിൽ പ്രത്യേക താല്പര്യമുണ്ടായിരുന്ന സ്കോട്‌ലാന്റുകാരനായ ഒരു ഭൗതികശാസ്തജ്ഞനും തിരുവിതാംകൂറിലെ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്റ്റ്രക്ഷനും തിരുവനന്തപുരം ഒബ്‌സർവേറ്ററിയുടെ തലവനുമായിരുന്നു അലക്സാണ്ടർ ക്രിക്‌ടൺ മിച്ചൽ (Alexander Crichton Mitchell) (1 ജൂലൈ 1864 – 15 ഏപ്രിൽ 1952). സ്കോട്‌ലാന്റിലേക്കു മടങ്ങുന്നതിനുമുൻപ് അദ്ദേഹം ഇന്ത്യയിൽ പ്രഫസറായും മെറ്റീരിയോളജിക്കൽ ഒബ്‌സർവേറ്ററിയുടെ തലവനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കടൽത്തട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കമ്പിച്ചുരുളിനുമുകളിലൂടെ അന്തർവാഹിനികൾ കടന്നുപോകുമ്പോൾ അവയെ കണ്ടെത്താനുള്ള ലൂപ് നിർമ്മിക്കാനായി റോയൽ നേവിയിൽ പ്രവർത്തിച്ചു. ജെയിംസ് മിച്ചലിന്റെയും ഇസബെല്ല മിച്ചലിന്റെയും മകനായി 1890 -ൽ എഡിൻബർഗിലാണ് അലക്സാണ്ടർ മിച്ചൽ ജനിച്ചത്. എഡിൻബർഗ് സർവ്വകലാശാലയിൽ ഭൗതികശാസ്ത്രം പഠിച്ച അദ്ദേഹം 1890 -ൽ തിരുവനന്തപുരത്തേക്കു വരികയും മഹാരാജാസ് കോളേജിൽ ഭൗതികശാസ്ത്രം പഠിപ്പിക്കുകയും ചെയ്തു. ജോൺ കാൽഡികോടും പിന്നീട് ജോൺ അലൻ ബ്രൗൺ നേതൃസ്ഥാനത്തിരിക്കുകയും ചെയ്തശേഷം ഉപയോഗമില്ലാതിരുന്ന തിരുവനന്തപുരം ഒബ്‌സർവേറ്ററിയുടെ തലവനായി അദ്ദേഹം ചുമതലയേറ്റു. 1893 ആയപ്പോഴേക്കും അദ്ദേഹം കോളേജിന്റെ പ്രിൻസിപ്പാളും തിരുവിതാംകൂറിലെ ഡിറക്ടർ ഓഫ് പബ്ലിക് ഇൻസ്റ്റ്രക്ഷനും ആയി. ആ ഇടങ്ങളിലെ സ്കൂളുകളിൽ പരിശോധന നടത്തേണ്ട ജോലിയും ഉണ്ടായിരുന്ന അദ്ദേഹം അതിനുള്ള യാത്രകൾക്ക് മോട്ടോർസൈക്കിൾ ആണ് ഉപയോഗിച്ചിരുന്നത്. മാവേലിക്കരയിൽ ഒരിടത്തുവച്ച് അദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയും ആ സ്ഥലം പിന്നീട് മിച്ചൽ ജംക്ഷൻ എന്ന് അറിയപ്പെടുകയും ചെയ്തു. 1912 -ൽ വിരമിച്ചശേഷം സ്കോട്‌ലാന്റിലേക്കുമടങ്ങിയ അദ്ദേഹം തുടക്കത്തിൽ എഡിൻബർഗ് സർവ്വകലാശാലയിൽ ഹോണററി റിസർച്ച് ഫെലോ ആയിട്ടും പിന്നീട് 1916 -ൽ എസ്ക്‌ഡലാമുയിർ ഒബ്സർവേറ്ററിയുടെ സൂപ്രണ്ട് ആയും 1922 -ൽ സ്കോട്ടിഷ് മെറ്റീരിയോളജിക്കൽ ഡിപാർട്ട്മെന്റ് പിരിച്ചുവിട്ടശേഷം തുടങ്ങിയ എഡിൻബർഗ് മെറ്റീരിയോളജിക്കൽ ഡിപാർട്‌മെന്റിന്റെ തലവനായും സേവനമനുഷ്ഠിച്ചു.[1] ഇക്കാലത്ത് ജർമനിയുടെ യു-ബോട്ടുകൾ ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന മാതിരി നാവികതടാസ്സങ്ങൾ തീർക്കുകയും ചെയ്തു. എഡിൻബർഗ് റോയൽ സൊസൈറ്റി ഒരു യുദ്ധകമ്മറ്റി ഉണ്ടാക്കുകയും ഇതിനെ മറികടക്കാൻ എങ്ങനെ ശാസ്ത്രം ഉപയോഗിക്കാമെന്നും ചർച്ച ചെയ്തു. അവിടെയെത്തിയ മിച്ചൽ അവിടത്തെ പിയറിൽ വയർ കൊണ്ടുള്ള ഒരു ലൂപ്പ് താഴ്ത്തിവയ്ക്കുകയും അതിനുമുകളിൽക്കൂടി അന്തർവാഹിനികൾ കടന്നുപോയാൽ ഇൻഡ്യൂസ്‌ഡ് വൈദ്യുതി പ്രവഹിക്കുകയും അവയെ കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. ആദ്യം അതിലെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും കണ്ടുപിടിക്കുന്നത്ര ലോലമായ നിർമ്മിതി പിന്നീട് എട്ടിന്റെ ആകൃതിയിൽ ലൂപ് മാറ്റിക്രമപ്പെടുത്തി മിച്ചൽ ശരിയാക്കിയെടുത്തു.[2] ടെറസ്ട്രിയൽ കാന്തികതെപ്പറ്റിയുള്ള പഠനമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. അത് മൂന്നു വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.[3][4][5] ആഗ്‌നസ് ഫർഗൂഹർസൺ റോബേർട്ട്‌സൺ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.(വിവാഹം1892 മെയ് 2). (മരണം. 1948) അവരുടെ മൂന്നു കുട്ടികളും തിരുവനന്തപുരത്താണ് ജനിച്ചത്. 1889 -ൽ മിച്ചലിനെ എഡിൻബർഗ് റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുത്തു. കാന്തികതെപ്പറ്റിയുള്ള പഠനത്തിന് അദ്ദേഹത്തിന് 1931-33 കാലത്ത് കീത്ത് പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Watson, R.A. (1952). "Obituary: Dr Alexander Crichton Mitchell". The Meteorological Magazine. 81 (960): 189. Archived from the original on 2017-03-04. Retrieved 2017-03-04.
  2. Walding, Richard (2009). "Bragg and Mitchell's antisubmarine loop" (PDF). Australian Physics. 46 (5): 140–145. Archived from the original (PDF) on 2017-02-14. Retrieved 2017-03-04.
  3. Mitchell, A. Crichton (1932-06-01). "Chapters in the history of terrestrial magnetism". Terrestrial Magnetism and Atmospheric Electricity (in ഇംഗ്ലീഷ്). 37 (2): 105–146. doi:10.1029/TE037i002p00105. ISSN 0096-8013.
  4. Mitchell, A. Crichton (1937-09-01). "Chapters in the history of terrestrial magnetism". Terrestrial Magnetism and Atmospheric Electricity (in ഇംഗ്ലീഷ്). 42 (3): 241–280. doi:10.1029/TE042i003p00241. ISSN 0096-8013.
  5. Mitchell, A. Crichton (1939-03-01). "Chapters in the history of terrestrial magnetism". Terrestrial Magnetism and Atmospheric Electricity (in ഇംഗ്ലീഷ്). 44 (1): 77–80. doi:10.1029/TE044i001p00077. ISSN 0096-8013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]