എ.വി.എം. കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ പൂവാർ[1] മുതൽ തമിഴ്‌നാട്ടിലെ മണ്ടയ്ക്കാട് വരെയുണ്ടായിരുന്ന ഒരു ഗതാഗത കനാലാണ് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എവിഎം കനാൽ.[2] പാർവ്വതി പുത്തനാർ പോലെ തിരുവനന്തപുരത്തിനു തെക്ക് കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് 1860-ൽ ഈ കായൽ നിർമ്മിച്ചത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ സ്വർണ തൂമ്പ കൊണ്ടാണു നിർമ്മാണം തുടങ്ങിയത്. രാജാവിന്റെയും കുലദൈവമായ അനന്തപത്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയുടേയും പേരു ചേർത്താണ് കനാലിന് 'അനന്തവിക്ടോറിയ മാർത്താണ്ഡം കനാൽ' എന്നു നാമകരണം ചെയ്തത്.[3] തുടക്കത്തിൽ കുളച്ചലിനും പൂവാറിനുമിടയിലുള്ള കനാലാണ് പൂർത്തിയായത്. [4] മണക്കുടിയിൽ നിന്നും ഉപ്പും, നാഞ്ചിനാട്ടിൽ നിന്നും അരിയും മറ്റും തിരുവതാംകൂറിലേക്കെത്തിക്കലായിരുന്നു ഇതിന്റെ നിർമ്മാണത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം. പൊഴിയൂർ, കൊല്ലൻകോട്, നീരോടി, മാർത്താണ്ഡംതുറൈ, വള്ളവിലൈ, ഇരവിപുത്തൻതുറൈ, തേങ്ങാപ്പട്ടണം, കുളച്ചൽ, കൊട്ടിൽപാട്, മണ്ടക്കാട് പുത്തൂർ എന്നിവിടങ്ങൾക്കൂടിയാണ് കനാൽ കടന്നുപോകുന്നത്.

ഇന്നത്തെ അവസ്ഥ[തിരുത്തുക]

പൂവാർ ചെറിയ പാലം മുതൽ കനാലിന്റെ ഭാഗം തുടങ്ങുന്നു. സംസ്ഥാനം രൂപവത്കരിച്ചപ്പോൾ കനാൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭാഗമായി. അതിനാൽ ജലപാതയെ ഇരുസർക്കാരുകളും സംരക്ഷിക്കാതെയായി. 20 മീറ്ററിലധികം വീതിയുണ്ടായിരുന്ന കനാലിന് ഇപ്പോൾ പലയിടത്തും അഞ്ചു മീറ്ററോളമേയുള്ളൂ.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/thiruvananthapuram/malayalam-news/poovar-1.1159037
  2. http://www.thehindu.com/todays-paper/tp-national/tp-tamilnadu/time-to-renovate-avm-canal/article4260811.ece
  3. http://www.mathrubhumi.com/thiruvananthapuram/malayalam-news/poovar-1.1515931
  4. http://www.thehindu.com/todays-paper/tp-national/tp-tamilnadu/Plea-for-renovation-of-AVM-Canal/article15151443.ece
"https://ml.wikipedia.org/w/index.php?title=എ.വി.എം._കനാൽ&oldid=3085743" എന്ന താളിൽനിന്ന് ശേഖരിച്ചത്