എ.ബി. ബർദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.ബി. ബർദൻ
Bardan.JPG
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ജനറൽ സെക്രട്ടറി
ഔദ്യോഗിക കാലം
1996–2012
മുൻഗാമിസി. രാജേശ്വര റാവു
പിൻഗാമിഎസ്. സുധാകർ റെഡ്ഡി
വ്യക്തിഗത വിവരണം
ജനനം (1924-09-25) 25 സെപ്റ്റംബർ 1924  (96 വയസ്സ്)
ബരിസാൾ, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ബംഗ്ലാാദേശിൽ)
മരണം2 ജനുവരി 2016(2016-01-02) (പ്രായം 91)
ഡൽഹി, ഇന്ത്യ
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
ജോലിരാഷ്ട്രീയക്കാരൻ, പൊതുപ്രവർത്തകൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു അർത്ഥേന്ദു ഭൂഷൺ ബർദൻ എന്ന എ.ബി. ബർദൻ (A. B. Bardhan) (ജ. 1925 സെപ്തംബർ 25 - മ. 2016 ജനുവരി 2). നാഗ്‌പൂർ സ്വദേശിയായ ഇദ്ദേഹം നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957 -ലെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ നാഗ്‌പൂൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967 -ലെയും 80 -ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നാഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു[1]. 1990 മുതൽ ഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു. ഇന്ദ്രജിത്ത് ഗുപ്തയ്ക്കു ശേഷം 1996 -മുതൽ സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്നു.[2][3][4][5] 2016 ജനുവരി 2 -ന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. http://www.indianexpress.com/news/lady-luck-fails-to-smile-on-cpis-bardhan/432727/
  2. "'This Government Would Not Fall'". Outlook. 10 August 2004. ശേഖരിച്ചത് 2010-01-27.
  3. Mukherjee, Arindam (26 June 1996). "We Will Fight Disinvestment". Outlook. ശേഖരിച്ചത് 2010-01-27.
  4. "Bardhan wants to step down, CPI not enthusiastic". Business Standard. 27 August 2007. ശേഖരിച്ചത് 2010-01-27.
  5. "Lady luck fails to smile on CPI's Bardhan". Indian Express. 9 May 2009. ശേഖരിച്ചത് 2010-01-27.


"https://ml.wikipedia.org/w/index.php?title=എ.ബി._ബർദൻ&oldid=3442928" എന്ന താളിൽനിന്ന് ശേഖരിച്ചത്