Jump to content

എ.ഡി. ഹരിശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ഡി. ഹരിശർമ്മ
ജനനം(1893-08-21)ഓഗസ്റ്റ് 21, 1893
പള്ളിപ്പുറം, വൈപ്പിൻകര
മരണംസെപ്റ്റംബർ 12, 1972(1972-09-12) (പ്രായം 79)
കേരളം, ഇന്ത്യ
ദേശീയതഇന്ത്യ
തൊഴിൽകവി, ജീവചരിത്രകാരൻ, നിരൂപകൻ, ഭാഷാപണ്ഡിതൻ, കഥാകൃത്ത്, അധ്യാപകൻ
അറിയപ്പെടുന്നത്ജീവചരിത്രകാരൻ
ജീവിതപങ്കാളി(കൾ)ദേവി കെ. ലക്ഷ്മിഭായി
മാതാപിതാക്ക(ൾ)അമ്പലപ്പറമ്പ് ദാമോദരഷേണായി, ലക്ഷ്മീഭായി


കൊങ്കിണി മാതൃഭാഷയായിട്ടുള്ള, സംസ്‌കൃതപണ്ഡിതനും സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. 1893 ഓഗസ്റ്റ് 21-ന് (കൊല്ലവർഷം 1069 ചിങ്ങം 7)[1] കൊച്ചിയിലെ വൈപ്പിൻകരയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. അച്ഛൻ അമ്പലപ്പറമ്പ് ദാമോദരഷേണായി, അമ്മ ലക്ഷ്മീഭായി. 1915-ൽ സഹോദരൻ ആർ.സി. ശർമയുമൊരുമിച്ച് തിരുവനന്തപുരത്ത് ചെന്ന് സംസ്കൃതം മുൻഷിപ്പരീക്ഷയും കൊച്ചി സർക്കാരിന്റെ പണ്ഡിറ്റ് പരീക്ഷയും മദ്രാസ് സർവകലാശാലയുടെ വിദ്വാൻ പരീക്ഷയും ജയിച്ചു. ഇരുപത്തെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേവി കെ.ലക്ഷ്മീഭായി ആയിരുന്നു വധു. അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച ഹരിശർമയുടെ വിശ്രുതരചനകളെല്ലാം പുറത്തുവന്നത് വിവാഹാനന്തരമാണ്. 1972 സെപ്റ്റംബർ 12-നാണ് അദ്ദേഹം അന്തരിച്ചത്[2].

ജീവിത രേഖ

[തിരുത്തുക]
  • 1893 ജനനം
  • 1915 സംസ്കൃതം മുൻഷി പരീക്ഷ ജയിച്ചു
  • 1918 സി.എം.എസ്. ഹൈസ്കൂൾ അധ്യാപകൻ
  • 1924 വിവാഹം
  • 1972 മരണം

കൃതികൾ

[തിരുത്തുക]
  1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ 1932
  2. ഒടുവിൽ സ്മാരകഗ്രന്ഥം 1969
  3. കണ്ടത്തിൽ വറുഗീസുമാപ്പിള 1934
  4. ചന്ദ്രഗുപ്തൻ 1951
  5. നാടക പ്രവേശിക 1963
  6. പന്തളത്ത്‌ കേരളവര്മ്മ്തമ്പുരാൻ 1932
  7. ഭാഷാകവികൾ 1935
  8. ഭാഷാപ്രദീപിക 1939
  9. മലഞ്ചെരിവിലെ ഭൂതം 1962
  10. മലയാളസാഹിത്യം 1959
  11. മഹാകവി ഉള്ളൂർ 1940
  12. മഹാകവി കെ.സി. കേശവപിള്ള 1949
  13. മിശ്രകാന്തി 1965
  14. രണ്ടുസാഹിത്യനായകന്മാ ർ 1937
  15. രസികൻ കഥകൾ 1925
  16. സാഹിത്യസമീക്ഷ 1954
  17. സുവര്ണ്ണ രശ്മികൾ 1957

എഡിറ്റ്‌ ചെയിത കൃതികൾ

[തിരുത്തുക]
  1. ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിക്കുട്ടിപ്പണിക്കർ കാരക്കുറ; (എഡിറ്റർ); 1960
  2. ഉത്തരരാമചരിതം ഭവഭൂതി; (എഡിറ്റർ); 1984
  3. ചക്കീം ചങ്കരം രാമക്കുറുപ്പ്‌ പ്ലാംപറമ്പിൽ എൻ; (എഡിറ്റർ) 1961
  4. പണ്ഡിതസദസ്സ്‌ (എഡിറ്റർ) 1955


വ്യാഖ്യാനം ചെയിത കൃതികൾ

[തിരുത്തുക]
  1. ദക്ഷയാഗം ഇരയിമ്മൻ തമ്പി; 1958
  2. നളചരിതം കഥകളി നാലാം ദിവസത്തെകഥ ഉണ്ണായി വാരിയർ; 1957
  3. നളചരിതം കഥകളി മൂന്നാം ദിവസത്തെകഥ ഉണ്ണായി വാരിയർ; 1954
  4. നളചരിതം കഥകളി രണ്ടാം ദിവസത്തെ കഥ ഉണ്ണായി വാരിയർ; 1957
  5. നിവാതകവച കാലകേയവധം കോട്ടയത്തു തമ്പുരാൻ; 1953

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/sp/Writers/Profiles/ADHarisarma/Html/ADHarisarmaPage.htm
  2. മഹച്ചരിതമാല - എ.ഡി. ഹരിശർമ, പേജ് - 624, ISBN 81-264-1066-3
"https://ml.wikipedia.org/w/index.php?title=എ.ഡി._ഹരിശർമ്മ&oldid=3625788" എന്ന താളിൽനിന്ന് ശേഖരിച്ചത്