എ. ടി. ലിജിഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.ടി.ലിജിഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിലെ ഒരു യുവ ചെറുകഥാകൃത്താണ് എ. ടി. ലിജിഷ. ആനുകാലികങ്ങളിൽ കഥകളും ശാസ്ത്ര ലേഖനങ്ങളും എഴുതാറുണ്ട്.

ജീവിതരേഖ[തിരുത്തുക]

1992-ൽ മലപ്പുറം ജില്ലയിലെ കാവന്നൂർ മാടാരുകുണ്ടിൽ കെ. ഏകാമ്പരന്റെയും ലീലയുടെയും മൂത്ത മകളായി ജനിച്ചു. കാവന്നൂർ ഗവൺമെന്റ് ഹൈസ്കൂൾ, എം. ഒ. എ. എച്ച്. എസ്. ഇളയൂർ, എൻ. എസ്. എസ്. കോളേജ് മഞ്ചേരി, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. നിലവിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി.

കൃതികൾ[തിരുത്തുക]

പ്രധാന ചെറുകഥകൾ[തിരുത്തുക]

 • ഭ്രാന്ത് പൂക്കുന്ന മരങ്ങൾ
 • കുളി / സമരം
 • മലബാർ വെരുക്
 • ബാനാമതി
 • വയലറ്റ് ജ്യോഷോയുടെ കല്ലറ
 • കാട്ടുകനൽ

ചെറുകഥാസമാഹാരങ്ങൾ[തിരുത്തുക]

 • വാഴ്വാധാരം (അങ്കണം ബുക്സ്)[1]

പുരസ്കാരങ്ങൾ[തിരുത്തുക]

 • അങ്കണം കലാലയ കഥാ പുരസ്‌കാരം 2012 - (ഭ്രാന്ത് പൂക്കുന്ന മരങ്ങൾ)
 • ടി.രമേഷ് ചന്ദ്രൻ സ്മാരക ചെറുകഥാ പുരസ്കാരം - 2013 (കുളി / സമരം)
 • പി.എം തിരുമുൽപ്പാട് സാഹിത്യപുരസ്കാരം - 2013
 • കൊൽക്കത്ത മലയാളി സമാജം എൻഡോവ്മെൻ്റ് (തുഞ്ചൻ സ്മാരക ട്രസ്റ്റ്‌) - 2014(മലബാർ വെരുക്)
 • ശാന്തകുമാരൻതമ്പി യുവകഥാപുരസ്കാരം - 2015 ( ബാനാമതി )[2][3]
 • മലയാള മനോരമ യുവ കഥാപുരസ്കാരം - 2017. (കാട്ടുകനൽ).[4]

അങ്കണം ഷംസുദ്ദീൻ സ്മൃതി വിദ്യാർഥികഥാ പുരസ്കാരം 2018. (നേഹലിന്റെ ആമക്കാലങ്ങൾ )

 • 2019 ൽ പാവാട എന്ന കഥയ്ക്ക് കേരള കലാകേന്ദ്രയുടെ കമല സുരയ്യ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. (https://keralakaumudi.com › news കമലാ സുരയ്യ ചെറുകഥ പുരസ്കാരം ഡോ. അജിതാ ... )

അവലംബം[തിരുത്തുക]

 1. http://malayalamuniversity.edu.in/ma/wp-content/uploads/sites/2/2014/06/November-2013.pdf
 2. http://anugrahavision.com/local/%E0%B4%AC%E0%B4%B9%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%A4%E0%B4%AF%E0%B5%86-%E0%B4%89%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE/
 3. http://mymanorama.manoramaonline.com/cgi-bin/MMONLine.dll/portal/ep/posting/personalArticleNew.jsp?contentId=18978855&catOID=-1073751853&BV_ID=@@@
 4. http://www.manoramaonline.com/news/announcements/yuva-magzine-award.html
"https://ml.wikipedia.org/w/index.php?title=എ._ടി._ലിജിഷ&oldid=3245439" എന്ന താളിൽനിന്ന് ശേഖരിച്ചത്