എ.കെ. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ഒരു ഗായകനാണ് എ.കെ. സുകുമാരൻ. സിനിമ, നാടക, ലളിതഗാന മേഖലകളിൽ ശ്രദ്ധേയനാണ്. ലളിതഗാനത്തിനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

1938 ൽ കണ്ണൂരിലെ തളാപ്പിൽ ജനനം. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്റ്റായി. 1956 ൽ ആദ്യ എച്ച്.എം.വി കാസറ്റ് പുറത്തിറക്കി. എം.എസ്. ബാബുരാജാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. 1980 മുതൽ പതിനാറ് വർഷത്തോളം സൗദി അറേബ്യയിൽ ആയിരുന്നു.[1] 1990 ൽ ശബ്ദ നാളിക്ക് അസുഖം ബാധിച്ചതിനെത്തുടർന്ന് നഷ്ടപ്പെട്ട ശബ്ദം 1999 ൽ ഒരു ശസ്ത്രക്രിയയെത്തുടർന്നാണ് തിരികെ ലഭിക്കുന്നത്.[1]

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് വടകര പതിയാരക്കരയിലെ രാഗസുധ എന്ന സ്വവസതിയിൽ വെച്ച് 2018 മെയ് 17ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ലളിതഗാനത്തിനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം 1999[2]
  • യു.എ.ഇ ഫുജ്‌റ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ പുരസ്കാരം 2001[3]
  • പാലക്കാട് സ്വരലയ പുരസ്കാരം 2003[3]
  • വടകര മ്യുസീഷ്യൻ വെൽഫെയർ അസോസിയേഷൻ പുരസ്കാരം 2003[3]
  • അരനൂറ്റാണ്ടിന്റെ സംഗീത സംഭാവന പരിഗണിച്ച് കോഴിക്കോട് ആകാശവാണി 2004 ൽ ഉപഹാരം നൽകി ആദരിച്ചു[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഗായകൻ എ.കെ. സുകുമാരൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2020-11-30. Retrieved 2020-11-23.
  2. 2.0 2.1 "ആദ്യകാല സിനിമാ പിന്നണി ഗായകൻ എ കെ സുകുമാരൻ അന്തരിച്ചു". Retrieved 2020-11-23.
  3. 3.0 3.1 3.2 "ആദ്യകാല പിന്നണി ഗായകൻ എ. കെ. സുകുമാരൻ അന്തരിച്ചു" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-05-18. Retrieved 2020-11-23.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

എ.കെ. സുകുമാരൻ പാടിയ മലയാള സിനിമാ ഗാനങ്ങൾ

"https://ml.wikipedia.org/w/index.php?title=എ.കെ._സുകുമാരൻ&oldid=3930782" എന്ന താളിൽനിന്ന് ശേഖരിച്ചത്