എ.എം.എൽ.പി.സ്കൂൾ,പയമ്പാലശ്ശേരി
പയമ്പാലശ്ശേരി എ.എം.എൽ.പി.സ്കൂൾ, പുല്ലോറമ്മൽ | |
---|---|
വിലാസം | |
ഇന്ത്യ | |
നിർദ്ദേശാങ്കം | 11°19′56.3″N 75°52′45.19″E / 11.332306°N 75.8792194°E |
വിവരങ്ങൾ | |
ആരംഭം | 1946 |
Founder | കറുത്തേടത്ത് വിലശ്ശേരി ബീരാൻ ഹാജി |
സ്കൂൾ ബോർഡ് | യു സി ജലീൽ |
സ്കൂൾ ജില്ല | കോഴിക്കോട് |
പ്രിൻസിപ്പൽ | വി ഖദീജ |
സ്റ്റാഫ് | ജമീല ബി സി സാഹിദ ഇ |
Enrollment | 100 |
ഭാഷാ മീഡിയം | മലയാളം |
Campus type | എൽ പി സ്കൂൾ |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കറുത്തേടത്ത് വീരാൻ ഹാജി , മൊഹസിൻ സാഹിബ് എന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ഉപദേശ ത്താൽ മടവൂർ പഞ്ചായത്തിലെ അവികസിത പ്രദേശമായ പുല്ലോറമ്മൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു.1946ൽ യു. സി അഹമ്മദ് കോയ മുതൽ 56 വിദ്യാർത്ഥികളെ ചേർത്ത് പുല്ലോറമ്മൽ കോയസ്സൻ മൊല്ലക്കയുടെ ഓത്തുപള്ളിയിലായിരുന്നു എ എം എൽ പി സ്കൂളിന്റെ തുടക്കം.സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി എം. വേലുക്കുട്ടി മാസ്റ്ററെ നിയമിച്ചു. Dis No 574/46 dt 21.11.1946 of the A.E.O North malabar എന്ന നമ്പർ പ്രകാരം സ്കൂളിനു അംഗീകാരം ലഭിച്ചു.1961 വരെ സ്കൂളിനു 5-ക്ലാസ്സ് ഉണ്ടായിരുന്നു.1967ൽ അറബിൿ അധ്യാപകന്റെ തസ്തികയും അനുവദിക്കപെട്ടു. പണ്ടുകാലങ്ങളിൽ പെൺകുട്ടികളെ പഠിപ്പിക്കാത്ത ഒരു അവസ്ഥക്ക് ഒരറുതി വരാൻ കാരണം ഈ സ്കൂൾ ആണ്.
മാനേജ്മെന്റ്
[തിരുത്തുക]സാമുഹ്യ പ്രവർത്തകനും നവോത്ഥാന പ്രവർത്തകനുമായ കെ.വി.വീരൻ ഹാജി അഥവാ കറുത്തേടത്ത് വീരൻ ഹാജി ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.1997ഇൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഡോ:യു. സി അബ്ദുൽ ജലീൽ സ്കൂളിന്റെ മാനേജർ സ്ഥാനം എറ്റെടുത്തു.
പ്രശസ്തരായ അധ്യാപകർ
[തിരുത്തുക]- വേലുക്കുട്ടി മാസ്റ്റർ
- എം അഹമ്മദ് മാസ്റ്റർ
- കെ ബാലകൃഷ്ണൻ മാസ്റ്റർ
- എ സി അസ്സയിൻ മാസ്റ്റർ
ഇപ്പോഴത്തെ അധ്യാപകർ
[തിരുത്തുക]- ഖദീജ ടീച്ചർ(എച് എം)
- ജമീല ടീച്ചർ
- സാഹിദ ടീച്ചർ
- സലീം മാസ്റ്റർ
- റംസീന ടീച്ചർ(അറബിൿ)
പൂർവ്വവിദ്യാർത്ഥികൾ
[തിരുത്തുക]വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പുല്ലോറമ്മൽ എന്ന അവികസിതമായിരുന്ന പ്രദേശത്തെ ധാരാളം പേർ ഈ വിദ്യാലയത്തിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടുകയുണ്ടായി.
- പ്രൊഫ യു സി അഹമ്മദ് കുട്ടി -കൊല്ലം ടി കെ എം എന്ജിനീയറിംഗ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു
- ഡോ: യു ആലി-നരിക്കുനിയിലെ പ്രഗൽഭ ഡോക്ടർ
തുടങ്ങി ഒരുപാട് എന്ജിനീരിംഗ് ബിരുധധാരികളും അധ്യാപകരെയും വാർത്തെടുത്ത കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂൽ ആണ് ഇത്.