എ.എം.എൽ.പി.എസ്. ചെറുപുത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
വിലാസം
, ,
673642
വിവരങ്ങൾ
Typeപൊതു വിഭാഗം
ആരംഭം1924
വിഭാഗംപൊതു വിദ്യാലയം
സ്കൂൾ കോഡ്18201
Headmasterബാലകൃഷ്ണൻ.പി
ക്ലാസുകൾലോവർ പ്രൈമറി
ഭാഷാ മീഡിയംമലയാളം,ഇംഗ്ലീഷ്
Affiliationsകേരള സർക്കാർ

ചരിത്രം[തിരുത്തുക]

മലപ്പുറം ജില്ലയിലെ പുല്പറ്റ പഞ്ചായത്തിലെ 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി. മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട് വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു. ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ്. 1996ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവൃത്തി പരിചയമേളയിലും ഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്. കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്ന LSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ LSS നേടി. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ്.

സ്‌കൂൾ ഫോട്ടോസ്[തിരുത്തുക]

സ്‌കൂൾതല പ്രവർത്തനങ്ങൾ[തിരുത്തുക]

ഭൗതിക സൗകര്യങ്ങൾ[തിരുത്തുക]

വഴികാട്ടി[തിരുത്തുക]

സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം.