എ.ആർ. ആന്തുലെ
Abdul Rehman Antulay | |
|---|---|
| अब्दुल रेहमान अंतुले | |
| 7th മഹാരാഷ്ട്ര മുഖ്യമന്ത്രി | |
| പദവിയിൽ 9 June 1980 – 12 January 1982 | |
| മുൻഗാമി | ശരത് പവാർ |
| പിൻഗാമി | ബാബാസാഹബ് ബോസ്ലെ |
| Member of the ഇന്ത്യൻ Parliament for കൊളാബ ലോക്സഭാ മണ്ഡലം | |
| പദവിയിൽ 1989–1998 | |
| മുൻഗാമി | ദിനകർ പാട്ടീൽ |
| പിൻഗാമി | റാംഷേത്ത് താക്കൂർ |
| പദവിയിൽ 2004–2009 | |
| മുൻഗാമി | റാംഷേത്ത് താക്കൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 9 ഫെബ്രുവരി 1929 |
| മരണം | 2 ഡിസംബർ 2014 (85 വയസ്സ്) മുംബൈ, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു ഏ.ആർ. ആന്തുലെ എന്ന അബ്ദുൾ റഹ്മാൻ ആന്തുലെ (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014).
ജീവിതരേഖ
[തിരുത്തുക]അദ്ദേഹം ഹാഫിസ് അബ്ദുൾ ഗഫൂറിന്റെയും സൊഹ്രാബിയുടേയും മകനായി മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ജനിച്ചു. . എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനാണ്. 1980 ജൂൺ മുതൽ 1982 ജനവരിവരെയാണ് മുഖ്യമന്ത്രിയായിരുന്നത്.
മഹാരാഷ്ട്ര നിയമസഭയിൽ 1962 മുതൽ '76 വരെ അംഗമായിരുന്നു. ഈ കാലയളവിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി. 1976 മുതൽ '80 വരെ രാജ്യസഭാംഗമായി. 1980-ൽ വീണ്ടും നിയമസഭാംഗം. '89 വരെ എം.എൽ.എ.യായി തുടർന്നു. പിന്നീട് രണ്ടുതവണ വീണ്ടും എം.പി.യായി. 1995 ജൂൺ മുതൽ '96 മെയ് വരെ കേന്ദ്ര ആരോഗ്യമന്ത്രി. 2004-ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രിയായി.
സിമന്റ് കുംഭകോണം
[തിരുത്തുക]ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ട ആന്തുലെ സിമന്റ് കുംഭകോണത്തിൽപ്പെട്ട് അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ടിവന്നു.
ഭാര്യ : നർഗീസ് ആന്തുലേ
കൃതികൾ
[തിരുത്തുക]- പാർലമെന്ററി പ്രിവിലേജ്
- മഹാജൻ - അവാർഡ്;
- അപ്പോയിന്റ്മെന്റ് ഓഫ് എ ചീഫ് ജസ്റ്റീസ്;
- ഡെമോക്രസി പാർലമെന്ററി ഓർ പ്രസിഡൻഷ്യൽ?
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]
- മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിമാർ
- 1929-ൽ ജനിച്ചവർ
- ഫെബ്രുവരി 9-ന് ജനിച്ചവർ
- 2014-ൽ മരിച്ചവർ
- ഡിസംബർ 2-ന് മരിച്ചവർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ