എൽ മൊസോട്ട കൂട്ടക്കുരുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ മൊസോട്ട കൂട്ടക്കൊല
Emmemorial800.jpg
എൽ മൊസോട്ടയിലെ സ്മാരകം

എൽ സാൽവദോർ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തെ ആഭ്യന്തരയുദ്ധത്തോടനുബന്ധിച്ച് മൊറസാൻ പ്രവിശ്യയിലെ എൽ മൊസോട്ട ഗ്രാമത്തിൽ, 1981 ഡിസംബർ 11ന് അരങ്ങേറിയ ദാരുണമായ കൂട്ടക്കുരുതിയാണ് എൽ മൊസോട്ട കൂട്ടക്കുരുതി. 1991-ൽ സാൽവദോറിലെ ഒരു കോടതി പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ചു ഏകദേശം 794 പേർ മരിച്ചു എന്നാണു കണക്ക്.

പശ്ചാത്തലം[തിരുത്തുക]

എൽ സാൽവദോറിയൻ ആഭ്യന്തരയുദ്ധം നടക്കുന്ന സമയം. അമേരിക്കൻ പിന്തുണയുള്ള സൈന്യനിയന്ത്രിത ഭരണകൂടത്തെ എതിർക്കുന്ന ഇടതുപക്ഷക്കാരായ ഗറില്ലകളായ ഫരാബുന്ദോ മാർത്ത ലിബറേഷൻ ഫ്രണ്ടിനെ വേട്ടയാടുന്നതിനു വേണ്ടി സാൽവദോറിയൻ പട്ടാളം നടത്തിയതായിരുന്നു കൂട്ടക്കൊല. ഗറില്ലാ നിയന്ത്രണത്തിലുള്ള മൊറസാൻ പ്രവിശ്യയിലെ ഗ്രാമമായൊരുന്നു എൽ മൊസോട്ടയെങ്കിലും ചുറ്റുമുള്ള മറ്റു ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമായി നിഷ്പക്ഷരായിരുന്നു എൽ മൊസോട്ടയിലെ ജനത. എങ്കിലും റെഡ് സോണുകൾ എന്നു വിളിക്കപ്പെട്ടിരുന്ന ഇത്തരം പ്രദേശങ്ങളിൽ പട്ടാളത്തിന്റെ ഡെത്ത് സ്ക്വാഡുകൾ ഭീകരമായ തെരച്ചിൽ നടത്തുന്നത് പതിവായിരുന്നു.[1]

ലെഫ്. കേണൽ ദോമിങ്ഗോ മോണ്ടെറോസയുടെ നിർദ്ദേശപ്രകാരം എൽ മൊസോട്ടയിലെത്തിയ സൈനികർ ദരിദ്രരായ ഗ്രാമീണരെ കൊന്നൊടുക്കി. യു.എസ് പരിശീലനം കിട്ടിയ , യു.എസ് നിർമ്മിത ആയുധങ്ങളേന്തിയ പട്ടാളക്കാർ ഡിസംബർ പത്തിനു മൊസോട്ടയിലെത്തി ഗ്രാമീണരോടെല്ലാവരോടും ഗ്രാമത്തിലെ ചത്വരത്തിൽ ഒത്തുകൂടാൻ പറയുകയും , എല്ലാവരെയും ചോദ്യം ചെയ്ത ശേഷം വീടുകളിൽ പൂട്ടിയിരിക്കുവാനും പകൽ പുറത്തിറ്ററങ്ങാതിരിക്കുവാനും നിർദ്ദേശിച്ചു. പതിനൊന്നാം തിയ്യതിയും പന്ത്രണ്ടാം തിയ്യതിയും പട്ടാളക്കാർ ആയി ഗ്രാമത്തിലെ മുഴുവൻ ആൾക്കാരെയും കൊന്നൊടുക്കി. കഴുത്തറുത്തും മരത്തിന്മേൽ നിന്നു തൂക്കിയും അവർ കുട്ടികളെ കൊന്നൊടുക്കി.സ്ത്രീകളെയും കൊച്ചുപെൺകുട്ടികളെയും ബലാത്സംഗം ചെയ്ത ശേഷം വെടിവെച്ചു കൊന്നു. വീടുകൾക്കു തീവച്ചു.[2]

1982 ജനുവരി 27നു അമേരിക്കൻ പത്രങ്ങളായ 'ദ വാഷിങ്ടൺ പോസ്റ്റി'ലും ന്യുയോർക്ക് ടൈംസി'ലും കൂട്ടക്കൊലയിൽ യാദൃച്ഛികമായി രക്ഷപെട്ട റുഫീന അമായ എന്ന സ്ത്രീയുടെ കഥ പ്രസിദ്ധീകരിച്ചതോടെയാണു ഈ കൂട്ടക്കൊലയെ കുറിച്ചു പുറംലോകം അറിയുന്നത്. പിന്നീട് ഒരുപാട് വിവാദങ്ങൾ ഈ കൂട്ടക്കൊലയ്ക്കു പിന്നാലെ ഉണ്ടായി. യു. എസ് സർക്കാർ അക്രമത്തിൽ തങ്ങൾക്കുള്ള പങ്ക് നിഷേധിച്ചെങ്കിലും ഫോറൻസിക് ശാസ്ത്രജ്ഞന്മാർ നടത്തിയ ഖനനത്തിൽ എൽ മൊസോട്ടയികെ അസ്ഥികൂടങ്ങൾകൊപ്പം യു. എസ് നിർമ്മിത എം.16 കാട്രിഡ്ജുകളൂം ലഭിച്ചത് വീണ്ടും അമേരിക്കയെ വിവാദങ്ങൾക്കു നടുവിലേക്കു വലിച്ചിഴച്ചു.

2011-ൽ എൽ സാൽവദോർ സർക്കാർ ഓദ്യോഗികമായി എൽ മൊസോട്ട കൂട്ടകൊലയ്ക്കു മാപ്പപേക്ഷിക്കുകയും സർക്കാരിനു വേണ്ടി സംസാരിച്ച വിദേശകാര്യമന്ത്രി ഹ്യൂഗോ മാർട്ടീനെസ് സംഭവത്തെ സർക്കാരിന്റെ അന്ധമായ അക്രമം എന്നു അപലപിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. http://www.nytimes.com/2005/03/08/international/americas/08salvador.html?_r=1&
  2. "El Salvador sorry for El Mozote massacre in 1981". bbc. 11 December 2011. ശേഖരിച്ചത് 2014 ജനുവരി 8.

അധിക വായനക്ക്[തിരുത്തുക]

  • Mark Danner, The Massacre at El Mozote, New York: Vintage, 1994, 303 pages.
  • Amaya, Rufina (1998). Luciérnagas en El Mozote [Fireflies in El Mozote]. San Salvador, El Salvador: Ediciones de Museo de la Palabra y la Imágen. Unknown parameter |coauthors= ignored (|author= suggested) (help)
  • Danner, Mark (2005). The Massacre at El Mozote. Granta Books. ISBN 1-86207-785-1.
  • Binford, Leigh (1996). The El Mozote Massacre: Anthropology and Human Rights. Tucson, Arizona: University of Arizona Press. ISBN 0-8165-1662-6.

പുറം കണ്ണികൾ[തിരുത്തുക]