എൽ പാമർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ പാമർ ദേശീയോദ്യാനം
Parque Nacional El Palmar (3).jpg
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Argentina" does not exist
LocationEntre Ríos Province, Argentina
Nearest cityColón, Entre Ríos
Coordinates31°51′11″S 58°19′21″W / 31.85306°S 58.32250°W / -31.85306; -58.32250Coordinates: 31°51′11″S 58°19′21″W / 31.85306°S 58.32250°W / -31.85306; -58.32250
Area85 കി.m2 (33 sq mi)
Established1966
Governing bodyAdministración de Parques Nacionales

എൽ പാമർ ദേശീയോദ്യാനം  (സ്പാനിഷ്Parque Nacional El Palmar), എൻട്രേ റിയോസ് പ്രവിശ്യയുടെ മധ്യ-പടിഞ്ഞാറൻ ഭാഗത്തായുള്ള അർജൻറിനയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. കൊളാണ് (54 കിലോമീറ്റർ) കോൺകോർഡിയ (60 കിലോമീറ്റർ) എന്നീ നഗരങ്ങളിൽനിന്ന് മദ്ധ്യദൂരമാണ് ദേശീയോദ്യാനത്തിലേയ്ക്കുള്ളത്. ഏകദേശം 85 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1966 ൽ രൂപീകരിക്കപ്പെട്ടത്, ഇവിടെയുള്ള യാറ്റായ് വർഗ്ഗത്തിലുള്ള പനമരങ്ങൾ (Syagrus yatay, മുമ്പ്, Butia yatayArecaceae കുടുംബം). സംരക്ഷിക്കുന്നതിനായിട്ടായിരുന്നു.

അർജൻറൈൻ മെസൊപ്പൊട്ടേമിയയിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു മിതോഷ്ണ-ആർദ്ര സാവന്ന ആവാസവ്യവസ്ഥായാണ് ഇവിടെയുള്ളത്. നിരവധി ഇനങ്ങളിലുള്ള പനമരങ്ങൾ, പുൽമേടുകൾ, ചെറു മരങ്ങൾ, വനങ്ങൾ, കിഴക്ക് ഉറുഗ്വേ നദിയിലേക്ക് ഒഴുകുന്ന അരുവികൾ എന്നിവയടങ്ങിയതാണ് ഭൂപ്രകൃതി. മരംകൊത്തി, നാൻഡസ് (റിയ പക്ഷി), കുറുക്കൻ, വിസ്കാച്ചാസ് (വാലിനു നീളമുള്ള മുയലിനെപ്പോലെയുള്ള ജീവി) കാപ്പിബറാസ് എന്നിവയാണ് ഇവിടെ പ്രാദേശികമായി കണ്ടുവരുന്ന ജീവിവർഗ്ഗങ്ങൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽ_പാമർ_ദേശീയോദ്യാനം&oldid=2944320" എന്ന താളിൽനിന്ന് ശേഖരിച്ചത്