എൽ ജി ഒപ്ടിമസ് 4X HD

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ ജി ഒപ്ടിമസ് 4X HD
ബ്രാൻഡ്LG
നിർമ്മാതാവ്എൽ ജി ഇലക്ട്രോണിക്സ്, Inc.
ശ്രേണിഎൽ ജി ഒപ്ടിമസ്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ2ജി GSM/GPRS/EDGE
850, 900, 1800, 1900 MHz
3G UMTS/HSPA+
(21 Mbps down, 5.76 Mbps up) 850, 900, 1900, 2100 MHz
മുൻഗാമിഎൽ ജി ഒപ്ടിമസ് 2X
ബന്ധപ്പെട്ടവഎൽ ജി ഒപ്ടിമസ് 3D Max
LG Nitro HD
HTC One X
തരംസ്മാർട്ട് ഫോൺ
ആകാരംSlate
അളവുകൾH 132.4 mm
W 68.1 mm
D 8.9 mm
ഭാരം141 g (5.0 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.0.3 ഐസ്‌ക്രീം സാൻവിച്ച്
സി.പി.യു.1.5 GHz NVIDIA Tegra 3 ക്വാഡ്‌കോർ പ്രൊസസർ with additional 500 MHz processor
ജി.പി.യു.എൻവിഡിയ ടെഗ്രാ 3
മെമ്മറിGB LP DDR2 RAM
ഇൻബിൽറ്റ് സ്റ്റോറേജ്16 GB eMMC
മെമ്മറി കാർഡ് സപ്പോർട്ട്മൈക്രോ എസ്.ഡി. (64ജിബി വരെ)
ബാറ്ററി2150 mAh
സ്ക്രീൻ സൈസ്4.7-inch (11.9 സെ.മീ) True HD IPS LCD display with 1280×720 pixels (312 ppi)
പ്രൈമറി ക്യാമറ8.0 MP
Autofocus
LED flash
BSI sensor
സെക്കന്ററി ക്യാമറ1.3 MP
സപ്പോർട്ടഡ് മീഡിയ തരങ്ങൾSee here
കണക്ടിവിറ്റിവൈ-ഫൈ 802.11 a/b/g/n,
Wi-Fi Direct, DLNA, NFC
ബ്ലൂടൂത്ത് 4.0 HS BLE

എൽ.ജി.യുടെ ക്വാഡ്‌കോർ സ്മാർട്‌ഫോൺ ആണ് ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി. ആൻഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാൻവിച്ച് വെർഷനിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ ഒരു ജി.ബി. റാമാണുള്ളത്. 1.5 ഗിഗാഹെർട്‌സ് ക്വാഡ്‌കോർ എൻവിഡിയ ടെഗ്രാ 3 ആണ് പ്രൊസസർ. 35,000 രൂപയാണ് വില.[1]

4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനോടുകൂടിയ ഇതിന്റെ ഡിസ്‌പ്ലേ റിസൊല്യൂഷൻ 720 X 1280 പിക്‌സൽസ് ആണ്. ഓട്ടോഫോക്കസ്, ഫേസ്ട്രാക്കിങ്, പനോരമ, എച്ച്.ഡി. റെക്കോഡിങ് എന്നീ സൗകര്യങ്ങളോടുകൂടിയ 8 മെഗാപിക്‌സൽ ക്യാമറയും 1.3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.[1]

കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എൻ.എഫ്.സി. എന്നിവയാണ് ഒപ്ടിമസ് 4 എക്‌സിലുള്ളത്. കൂടാതെ എഫ്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., 3.5 എം.എം. ഓഡിയോ ജാക്ക്, 64 ജി.ബി. മൈക്രോ എസ്.ഡി. സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. 9 മണിക്കൂർ തുടർച്ചയായ സംസാരസമയവും 10 മണിക്കൂർ ത്രിജി ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ബാക്കപ്പായി എൽ.ജി.അവകാശപ്പെടുന്നത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽ_ജി_ഒപ്ടിമസ്_4X_HD&oldid=2180510" എന്ന താളിൽനിന്ന് ശേഖരിച്ചത്