എൽ കാസ്റ്റിലൊ

Coordinates: 20°40′58″N 88°34′7″W / 20.68278°N 88.56861°W / 20.68278; -88.56861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ കാസ്റ്റിലൊ
വടക്ക്-പടിഞ്ഞാറുനിന്നുള്ള ദൃശ്യം
എൽ കാസ്റ്റിലൊ is located in Mexico
എൽ കാസ്റ്റിലൊ
മെക്സികൊയുടെ ഭൂപടത്തിൽ എൽ കാസ്റ്റിലോയുടെ സ്ഥാനം
സ്ഥാനം20°40′58″N 88°34′7″W / 20.68278°N 88.56861°W / 20.68278; -88.56861
പ്രാചീന പേര്കുകുൽകാൻ ക്ഷേത്രം
നിർമിച്ചത്8–12 നൂറ്റാണ്ട്
തരംമിസൊ അമേരിക്കൻ സ്റ്റെപ് പിരമിഡ്
UNESCO World Heritage Site 1988 (12th session)[1]
നിർമ്മാണവസ്തുചുണ്ണാമ്പ് കല്ല്
ഉയരം24 m (79 ft), ക്ഷേത്രം കൂടാതെ
30 m (98 ft), ക്ഷേത്രം സമേതം
വാരം55.3 m (181 ft)
ചെരിവ്37°29'44" (edges)
47º19'50" (sides)

മെക്സിക്കോയിലെ ചിചെൻഇറ്റ്സ പുരാവസ്തുപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന മിസൊ അമേരിക്കൻ സ്റ്റെപ്പ് പിരമിഡാണ് എൽ കാസ്റ്റിലൊ. (ഇംഗ്ലീഷ്: El Castillo (സ്പാനിഷ് ഉച്ചാരണം: [el kas'tiʎo]), Spanish for "the castle"). കുകുൽകാൻ ക്ഷേത്രം(ഇംഗ്ലീഷ്: Temple of Kukulcan) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചിചെൻ ഇറ്റ്സയിലെതന്നെ ഏറ്റവു പ്രധാനമായ നിർമ്മിതികളിൽ ഒന്നാണ് ഇത്. പുരാവസ്തുശാസ്ത്രജ്ഞർ ഈ നിർമ്മിതിയെ സ്ട്രക്ചർ 5B18 എന്നാണ് വിളിക്കുന്നത്.

കൊളംബസ്സിനും മുൻപ് അമേരിക്കയിലെ മായൻ ജനത തങ്ങളുടെ ദേവനായ കുകുൽകാന് വേണ്ടി 9-12 നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു നിർമ്മിതിയാണ് എൽ കാസ്റ്റിലൊ. ഈ നിർമ്മിതിക്ക് 24 m (79 ft) ഉയരമുണ്ട്, മുകളിലെ ക്ഷേത്രവും കൂടി ചേർത്താൽ 6 m (20 ft) അധികം ഉയരം വരും. ചതുരാകൃതിയിലുള്ള നിർമ്മിതിയുടെ കീഴ്ഭാഗത്തിന് കോണോടുകോൺ 55.3 m (181 ft) നീളമുണ്ട്.

ഒന്നിനുമുകളിൽ ഒന്നായി ഓരോരു തട്ടുകൾ നിർമ്മിച്ച് അതിനുമുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്കെത്താൻ നാലു വശങ്ങളിൽനിന്നും പടവുകളും നിർമിച്ചിരിക്കുന്നു. ഇതിൽ വടക്കുഭാഗത്തെ പടവുകളുടെ കൈവരിയുടെ ആരംഭത്തിലായി ഭൂമിയോട്ചേർന്ന് ഒരു നാഗത്തിനെ ശിരസ്സും നിർമിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Pre-Hispanic City of Chichen-Itza at whc.unesco.org
  2. Šprajc and Sánchez 2013
"https://ml.wikipedia.org/w/index.php?title=എൽ_കാസ്റ്റിലൊ&oldid=3975849" എന്ന താളിൽനിന്ന് ശേഖരിച്ചത്