എൽ കാലാ ദേശീയോദ്യാനം

Coordinates: 36°49′N 8°25′E / 36.817°N 8.417°E / 36.817; 8.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ കാലാ ദേശീയോദ്യാനം
El Kala National Park
Map showing the location of എൽ കാലാ ദേശീയോദ്യാനം El Kala National Park
Map showing the location of എൽ കാലാ ദേശീയോദ്യാനം El Kala National Park
LocationEl Tarf Province, Algeria
Nearest cityEl Kala
Coordinates36°49′N 8°25′E / 36.817°N 8.417°E / 36.817; 8.417
Area800 km²
Established1993

എൽ കാലാ ദേശീയോദ്യാനം (Arabic: محمية القالة الوطنية) അൾജീരിയയിലെ ഒരു ദേശീയോദ്യാനമാണ്. ഇത് രാജ്യത്തിന്റെ ഏറ്റവും വടക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു.

നിരവധി തടാകങ്ങളുള്ള സ്ഥലമായ ഇത് (തോംഗ ദ്വീപസമൂഹവുമായി ബന്ധമില്ലാത്ത തോംഗ തടാകം ഇവിടെ സ്ഥിതിചെയ്യുന്നു), മെഡിറ്ററേനിയൻ നദീതടത്തിലെ തനതായ പരിസ്ഥിതി വ്യവസ്ഥ കാത്തുസൂക്ഷിക്കുന്നു.1983 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഈ ദേശീയോദ്യാനം, 1990 ൽ യുനെസ്കോയുടെ ഒരു ജൈവ സംരക്ഷണ റിസർവ് ആയി അംഗീകരിക്കപ്പെട്ടിരുന്നു.

അൾജീരിയയിൽ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്ന ഒരു ഹൈവേ,[1]  ഈ ദേശീയോദ്യാനത്തിലെ അപൂർവ മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുംവിധം ഭീഷണിയുയുർത്തിയിരുന്നു. ഹൈവേ ഈ പ്രദേശത്തുനിന്ന് ഒഴിവാക്കി തെക്കൻ പ്രദേശത്തേയ്ക്കു മാറ്റി നിർമ്മിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു.

എൽ കലാ ദേശീയോദ്യാനവും ബയോസ്ഫിയർ റിസർവും 40 തരം സസ്തനികൾ, 25 തരം പക്ഷി വർഗ്ഗങ്ങൾ, 64 ശുദ്ധജല പക്ഷികൾ, 9 തരം കടൽ പക്ഷികൾ എന്നിവയ്ക്ക് സ്വാഭാവിക ആവാസ്യവ്യവസ്ഥയൊരുക്കുന്നു.[2] 

അവലംബം[തിരുത്തുക]

  1. France 24 (14 June 2008). "A highway threatens El Kala National Park". Archived from the original on 9 February 2011. Retrieved 2 July 2011.{{cite web}}: CS1 maint: numeric names: authors list (link)
  2. World Guide. "Algeria National Parks and Reserves". Retrieved 2 July 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽ_കാലാ_ദേശീയോദ്യാനം&oldid=3626656" എന്ന താളിൽനിന്ന് ശേഖരിച്ചത്