എൽ. തോമസ്‍കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽ. തോമസ്‌കുട്ടി ഫുൾബ്രൈറ്റ് ഫെല്ലോഷിപ് കാലത്ത്

ഉത്തരാധുനികമലയാളകവിതയിലെ കവിയും നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം മുൻഅദ്ധ്യക്ഷനായ ഡോ. എൽ. തോമസ്‍കുട്ടി. [1] ഫുൾബ്രൈറ്റ് ഫെല്ലാഷിപ്പ് നേടിയ ആദ്യ മലയാളം അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.[2] [3]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ കൊടുവിള, കിഴക്കേ കല്ലട ഗ്രാമത്തിൽ 1964ൽ ജനനം. കെ. പി. ലാസർ, സിലസ്റ്റീന ലാസർ എന്നിവർ മാതാപിതാക്കൾ. സെന്റ് ഫ്രാൻസിസ് എൽ. പി. എസ്,സി. വി. കെ, എം. എച്ച്. എസ് എന്നീ സ്കൂളുകളിലും ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം എസ്. എൻ. പാരലൽ കോളജ്, കേരള സർവകലാശാല (കേരളയൂണിവേഴിസിറ്റി ലൈബ്രറി, പാളയം) കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ പഠനം. മലയാളസാഹിത്യത്തിൽ എം. എ., പി. എച്ച്. ഡി ബിരുദങ്ങൾ. കേരള സർവ്വകലാശാാലയിൽ സമർപ്പിച്ച 'പരീക്ഷണപ്രവണതകൾ മലയാള നാടകത്തിൽ: പുളിമാന, സി. ജെ., സി. എൻ., ജി. ശങ്കരപ്പിള്ള എന്നിവരെ മുൻനിർത്തിയുള്ള അന്വേഷണം' എന്ന പ്രബന്ധത്തിന് 1996ൽ പി. എച്ച്.ഡി ലഭിച്ചു.ഫുൾബ്രൈറ്റ് പോസ്റ്റ് ഡോക്ടർ ഫെല്ലോ (സീനിയർ റിസർച്ച് പ്രോഗ്രാം) എന്ന നിലയിൽ 2005-ൽ അമേരിക്കയിൽ കാലിഫോർണിയയിൽ ക്ലേർ മൗണ്ടിലെ പമോന കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് തിയേറ്റർ & ഡാൻസിൽ ഗവേഷണപഠനം.[4]നിർവ്വഹിച്ചു. ഫുൾബ്രൈറ്റ് ലഭിക്കുന്ന ആദ്യത്തെ മലയാളം അദ്ധ്യാപകനാണ്.[5] [6]

അക്കാദമികപ്രവർത്തനം[തിരുത്തുക]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പാലക്കാട് സെന്ററിൽ അദ്ധ്യാപകനായി 1995ൽ ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവല്ല, പന്മന പ്രാദേശികകേന്ദ്രങ്ങളിലും പ്രവർത്തിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ആദ്യത്തെ കാമ്പസ് തിയേറ്റർ' ദേശി' തിരുവല്ല കാമ്പസിൽ സ്ഥാപിച്ചു. [7] സംസ്കൃതവിഭാഗം അദ്ധ്യാപകനായ സുരേഷ് ബാബുമായി ചേർന്ന് ശക്തിഭദ്രന്റെ സംസ്കൃതനാടകം അംഗുലീയാങ്കം സംവിധാനംചെയ്ത് നിരവധി തുറന്നവേദികളിൽ അവതരിപ്പിച്ചു.[8] [9] 1998ൽ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ അദ്ധ്യാപകനായി ചേർന്നു. 2014-16,2018-20 വർഷങ്ങളിൽ വകുപ്പദ്ധ്യക്ഷനായി സേവനം അനുഷ്ഠിച്ചു. ഗവേഷണമാർഗ്ഗദർശിയാണ്. എട്ട് ഗവേഷകർക്ക് ഡോക്ടറൽ ബിരുദം ലഭിച്ചു.[10] കേരള, കാലിക്കറ്റ്, എം. ജി, മലയാള അലിഗഡ് സർവ്വകലാശാലകളിലെ സിലബസ്സുകളിൽ ലേഖനങ്ങളും കവിതകളും പാഠഭാഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട് . കേരള വിദ്യാഭ്യാസവകുപ്പിന്റെ പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട് [11] കേരള വിദ്യാഭ്യാസവകുപ്പിനു കീഴിലുളള എസ്. സി. ആർ. ടി യിൽ +2 മലയാളത്തിൽ സബ്ജക്ട് എക്സ്പർട്ടായിരുന്നു.[12]

കൃതികൾ[തിരുത്തുക]

 • ക്ഷ - റ( ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്, 2002)
 • ഭൂപടം ഭൂമിയല്ല (സമയം പബ്ലിക്കേഷൻസ്, കണ്ണൂർ,2010)
 • വരുന്ന (Z ലൈബ്രറി, പരിധി, തിരുവനന്തപുരം, 2013)
 • ഉയിർപ്പ് (സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം, 2011)
 • ഇൻസിലിക്ക (കറന്റ് ബുക്സ് ഡി. സി., കോട്ടയം, 2014)
 • തെരഞ്ഞെടുത്ത കവിതകൾ (ഡി.സി. ബുക്സ്, കോട്ടയം, 2017)
 • കറുത്ത ചിരിയുടെ അരങ്ങ് (കറൻറ് ബുക്സ് ഡിസി,കോട്ടയം2000)
 • നവനാട്ടരങ്ങിനൊരാട്ടപ്രകാരം (Z ലൈബ്രറി, പരിധി, തിരുവനന്തപുരം, 2006)
 • പരീക്ഷണ പ്രവണതകൾ: മലയാള നാടകത്തിൽ(പ്രസിദ്ധീകരണ വിഭാഗം,കാലിക്കറ്റ് സർവ്വകലാശാല 2005)
 • ഫോൿലോറും മലയാള നാടകവും (പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2009)
 • ജൈവനാടകവേദി (കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട്, തിരുവനന്തപുരം, 2011)
 • പരീക്ഷണനാടകം: സിദ്ധാന്തം, പ്രയോഗം, പരിശേഷം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016
 • മലയാള നാടകം: ചരിത്രവും വർത്തമാനവും,(ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, 2017)
 • മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, (ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, 2018)
 • നോട്ടങ്ങൾ(ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്, 2016)
 • പരിസര കവിത (സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം 2010)
 • കവിതയുടെ ചരിത്രപാഠങ്ങൾ (കോ എഡിറ്റർ, കാലിക്കറ്റ് സർവ്വകലാശാല,2018).

നാടകപ്രവർത്തനം[തിരുത്തുക]

വിദ്യാർത്ഥിജീവിതകാലത്ത് ആരംഭിച്ച നാടകപ്രവർത്തനം ഗവേഷകൻ എന്ന നിലയിലും അദ്ധ്യാപകൻ എന്ന നിലയിലും വളർത്തിയെടുക്കുകയും ക്യാമ്പസ് തിയ്യേറ്ററുകൾ സജീവമാക്കുകയും ചെയ്തു.[13] ഗവേഷണപഠനത്തിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് സി. ജെ. തോമസിന്റെ വിഖ്യാതനാടകം 'ക്രൈം 27' എന്ന പേരിൽ അവതരിപ്പിച്ചു.[14] [15] [16] [17] 1990കളിൽ നാല്പതോളം ഗ്രാമീണസ്ത്രീകളെ അണിനിരത്തി 'കളി' എന്ന സ്ത്രീനാടകം, തെരുവുമൂലനാടകമായി കൊല്ലം കണ്ടറയിൽ അവതരിപ്പിച്ചു. കേരളത്തിലെ ആദ്യകടലോരനാടകമായി വിശേഷിപ്പിക്കപ്പെട്ട 'മുക്കുവനും ഭൂതവും' എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചു. സാജോ പനയംകോട് സംവിധാനം ചെയ്ത്, DPIFCയുടെ നേതൃത്വത്തിൽ കൊല്ലം മുതൽ ആലപ്പുഴവരെ കടൽപ്പുറത്തുകൂടി നടന്ന് അവതരിപ്പിച്ച ഈ നാടകത്തിൽ കടൽ ഒരു കഥാപാത്രമാണ്.[18] [19] ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദേശി, കാലിക്കറ്റ് സർവ്വകലാശാലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി തിയേറ്റർ ഗ്രൂപ്പ് എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു.[20] പി. ബാലചന്ദ്രന്റെ മായാസീതാങ്കം,ശക്തിഭദ്രന്റെ സംസ്കൃതനാടകം അംഗുലീയാങ്കം എന്നിവയും ആൽമരം, ആക്ട് വിത്തൗട്ട് വേഡ്സ്, ഇരുളിൽ അലിയുന്ന സന്ധ്യ, ഖനി, ന്റെ പുള്ളിപ്പയ്യ് കരയുകയാണ്, പാവക്കൂത്ത്, തീൻമേശയിലെ ദുരന്തം എന്നിവയും ശ്രദ്ധേയങ്ങളായ നാടകാവതരണങ്ങളാണ്. [21]

പുരസ്കാരങ്ങൾ[തിരുത്തുക]

 • സിദ്ധാർഥ പുരസ്കാരം[22]
 • SBT മലയാള സാഹിത്യ-മാധ്യമ പുരസ്കാരം (2015)[23],[24]
 • ഇടപ്പള്ളി അവാർഡ് [25][26]

അവലംബം[തിരുത്തുക]

 1. ഷിബൂഷ് ശ്രീനാരായണൻ(എഡി.), പുതുകവിതയിലെ ബഹുരൂപി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016
 2. എൽ.തോമസ്‍കുട്ടിക്ക് ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ്, മലയാള മനോരമ ദിനപ്പത്രം, 16 - 10-2005
 3. Indian Literature, Nov/Dec 2011, Sahitya Akademi, New Delhi.
 4. Fulbright Orientation Program for Indian Fulbright Scholars, Program Booklet; United States Educational Foundation in India, New Delhi, May 16-17, 2005
 5. എൽ.തോമസ്‍കുട്ടിക്ക് ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ്, മലയാള മനോരമ ദിനപ്പത്രം, 16 - 10-2005
 6. Indian Literature, Nov/Dec 2011, Sahitya Akademi, New Delhi.
 7. അരങ്ങുകൾ തേടി 'ദേശി' മുന്നേറുന്നു, മാതൃഭൂമി ദിനപ്പത്രം 11 - 3 - 98
 8. അംഗുലിയാങ്കത്തിന് നവരംഗ രൂപവുമായി സംസ്കൃത വിദ്യാർഥികൾ, മാതൃഭൂമി ദിനപ്പത്രം, 16 - 2 - 98
 9. അംഗുലീയാങ്കവുമായി കാമ്പസ് തിയേറ്റർ, മലയാളമനോരമ,16-03-98.
 10. Directorate of Research, Calicut University
 11. അടിസ്ഥാനപാഠാവലി, മലയാളം, കേരള സർക്കാർ, വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം, 2016).
 12. ഹയർ സെക്കന്ററി മലയാളം XII, വിദ്യാഭ്യസവകുപ്പ്, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT), കേരളം, 2015)
 13. അരങ്ങുകൾ തേടി 'ദേശി' മുന്നേറുന്നു, മാതൃഭൂമി ദിനപ്പത്രം 11 - 3 - 98
 14. മാതൃഭൂമി ദിനപ്പത്രം, 3 - 11-97.
 15. മലയാള മനോരമ ദിനപത്രം, 2 - 11-97.
 16. ക്രൈം-27 സോപാനത്തിൽ,ദീപിക ദിനപത്രം നവം.1 -97.
 17. പി. എം. ബിനുകുമാർ, ബ്രെഹ്‍ത്തിയൻ ശൈലിക്കു പുതിയ രംഗഭാഷ, കേരളകൗമുദി 1997 നവം 28.,/ref> <ref>എന്താണ് മനുഷ്യൻ - ഉത്തരവുമായി 'ക്രൈം 27' ഇന്ന് സോപാനത്തിൽ, രാഷട്രദീപിക ,1-11- 97.
 18. ഒരു ചങ്ങാത്തത്തിന്റെ വിജയഗാഥ, മലയാള മനോരമ ദിനപത്രം,04-01-04
 19. സാജോ ലില്ലി, തിരകൾ കൊട്ടിയ ചെണ്ട, പാഠഭേദം മാസിക ,മാർച്ച് 2016.
 20. ദേശാഭിമാനി ദിനപ്പത്രം, 18-01-2001
 21. CU News, Jan 2005, Calicut University
 22. മലയാള മനോരമ ദിനപ്പത്രം, 04-02-15.
 23. മാതൃഭൂമി ദിനപ്പത്രം, 18-8-2015
 24. മനോരമ ദിനപ്പത്രം 18-8-15
 25. മനോരമ ദിനപ്പത്രം 10-02 - 19
 26. മാതൃഭൂമി ദിനപ്പത്രം 10-02-19
"https://ml.wikipedia.org/w/index.php?title=എൽ._തോമസ്‍കുട്ടി&oldid=3350614" എന്ന താളിൽനിന്ന് ശേഖരിച്ചത്