എൽ.വി. ഹരികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ മലയാള സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും നിരവധി സാഹിത്യ സംബന്ധമായ ലേഖനങ്ങളുടെ രചയിതാവുമാണ് എൽ. വി. ഹരികുമാർ. 2005-ൽ മികച്ച ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ) എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1968-ൽ തിരുവനന്തപുരത്ത് കരമന, നെടുങ്കാട്ടിൽ ജനനം. നെടുംകാട് ഗവൺമെന്റ് യു. പി. സ്കൂൾ, എസ്. എം. വി. സ്കൂൾ, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

"https://ml.wikipedia.org/w/index.php?title=എൽ.വി._ഹരികുമാർ&oldid=2699815" എന്ന താളിൽനിന്ന് ശേഖരിച്ചത്