എൽ.എം.എസ്.എച്.എസ്.എസ്. അമരവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അമരവിള എന്ന സ്ഥലത്താണ് ഈ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ലണ്ടൻ മിഷൻ സൊസൈറ്റിയാന്നു ഈ സ്‌കൂൾ സ്ഥാപിച്ചത് .ഇതൊരു മാനേജ്‌മന്റ്‌ സ്കൂളാണ് .വളരെ നല്ല രീതിയിൽ ഇപ്പോഴും ഈ സ്‌കൂൾ പ്രവർത്തിച്ച് വരുന്നു.1862ൽ നെയ്യാറ്റിൻകര മുനിസിപാലിറ്റിയിലെ ആദ്യത്തെ എൽ .പി സ്കൂളായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത് . യു.പി സെക്ഷൻ 1947ൽ ആരംഭിച്ചു . എച് .എസ് 1978ലും എച് .എസ്സ് .എസ്സ് 1998ലും ആരംഭിച്ചു, എ മുതൽ എഫ്‌ വരെയുള്ള ഡിവിഷനുകളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .

                 ഹെഡ് മിസ്സ്ഡ്രസ്    : സുജൈയ ജസ്റ്റിസ്‌ 
                 സീനിയർ അസിസ്റ്റന്റ്‌ : മിനി ടീച്ചർ 
                 പി.റ്റി.എ പ്രസിഡന്റ്‌   : ഡി .എസ് . രാജാ 
                 സ്റ്റാഫ്‌ സെക്രട്ടറി    : ജോസ് സർ 

ഓരോ വിഷയവും കൈകര്യും ചെയാൻ പ്രത്യേകം അധ്യാപകരും , രണ്ട് കായിക അധ്യാപകരും , അറബിയും സംസ്ക്രതവും പരിശീലിപിക്കാൻ പ്രത്യേകം അധ്യാപകരും മറ്റു നിരവധി പേർ ഇവിടെ പ്രവർത്തിക്കുന്നു . ഇവരുടെ ഒത്തുരുമിച്ചുള്ള പ്രവർത്തനം ഈ സ്‌കൂളിനെ ഉന്നതിയിലേയ്ക്ക് നയിക്കുന്നു .

വിദ്യാഭ്യാസത്തിനുപുറമെ കലയ്കും കായികത്തിനും ഇവിടെ പ്രധാന്യം നൽകുന്നു.വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു.കുട്ടികളുടെ കലാവാസന വർധിപ്പിക്കാനായി കലോല്സവവും കായികശേഷി വളർത്തുവാനായി കായികമേളയും നടത്തി വരുന്നു . സ്‌കൂളിൽ ഒരു ഓഡിറ്റോറിയവും വാൻ പാർക്കിംഗ് ഏരിയയും ഉണ്ട് . കൂടാതെ വിദ്യാഭ്യാസം മെച്ചപെടുത്താൻ സ്‌കൂൾ ലൈബ്രറിയും, സയൻസ് ലാബും ,കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചു വരുന്നു .ഇത് കൂടാതെ 2015 ൽ നെയ്യാറ്റിൻകര എം .എൽ .എ സെൽവരാജിന്റെ ഫുണ്ടുപയോഗിച്ചു നിർമിച്ച സ്മാർട്ട്‌ ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു .

കുട്ടികളുടെ പഠന നിലവാരം അറിയുന്നതിനുള്ള മാസ പരിക്ഷയും ,മറ്റു പരിക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുന്നു.ഈ കഴിഞ്ഞ വർഷങ്ങളിൽ എസ് .എസ് .എൽ.സി പരിക്ഷയിൽ നല്ല വിജയം കൈവരിച്ച് വരുന്നു . മനോഹരമായ ഒരു പൂന്തോട്ടവും ,പച്ചക്കറി തോട്ടവും സ്‌കൂൾ വളപ്പിൽ ഉണ്ട് .പാലും മുട്ടയും കൂടാതെ ഉച്ച ഭക്ഷണവും കൊടുക്കുന്നു .