എൽസ കിഡ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elsa Kidson
ജനനം
Elsa Beatrice Kidson

(1905-03-15)15 മാർച്ച് 1905
മരണം25 ജൂലൈ 1979(1979-07-25) (പ്രായം 74)
തൊഴിൽSoil scientist

ന്യൂസിലാന്റിലെ മണ്ണ് ശാസ്ത്രജ്ഞയും ശില്പിയുമായിരുന്നു എൽസ ബിയാട്രിസ് കിഡ്‌സൺ (18 മാർച്ച് 1905 - 25 ജൂലൈ 1979). റോയൽ സൊസൈറ്റി ഓഫ് ന്യൂസിലാന്റിന്റെ 150 വാക്കുകളിൽ 150 വനിതകൾ എന്ന പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് എൽസ.[1]

1905 മാർച്ച് 18 ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലാണ് എൽസ ജനിച്ചത്. 1927ൽ കാന്റർബെറി കോളേജിൽ നിന്ന് എംഎസ്‍സി ഇൻ ഓർഗാനിക് കെമിസ്ട്രി പാസായി. സർവ്വകലാശാലയിൽ വച്ച് സർ ജോർജ്ജ് ഗ്രേ സ്ക്കോളർഷിപ്പുും കെമിസ്ട്രിയിലെ ഹെയ്ഡൻ സമ്മാനവും നേടി.

തുടർന്ന്  കാന്റർബെറി കോളേജിൽ കെമിസ്ട്രി ഡെമോൺസ്ട്രേറ്ററായി രണ്ടുവർഷം ജോലിനോക്കി. 1931ൽ ഡിപ്പാർട്ട്മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിൽ ജോലിക്കായി ചേർന്നു.

കന്നുകാലികളിലെ വേസ്റ്റിഗ് രോഗത്തിന് കാരണം കൊബാൾട്ടിന്റെ അഭാവമാണെന്ന് എൽസയുടെ ഗവേഷണങ്ങൾ തെളിയിച്ചു. 1943ൽ ന്യൂസിലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രിയുടെ ആദ്യ വനിതഫെല്ലോയായി എൽസ തെരഞ്ഞെടുക്കപ്പെട്ടു. 1944ൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രിയുടെ ആദ്യ വനിത ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ടു. 1963ൽ റോയൽ സൊസൈറ്റി ടെ അപാരൻഗിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു.

74-ാം വയസ്സിൽ 1976 ജൂലൈ 25 ന് നെൽസണിലുള്ള വീട്ടിൽ വച്ച് എൽസ അന്തരിച്ചു. [2]

അവലംബങ്ങൾ[തിരുത്തുക]

  1. "Elsa Kidson FRIC FNZIC FRSNZ". Retrieved 2020-12-31.
  2. Markwell, Carol. "Elsa Beatrice Kidson". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 1 December 2011.


"https://ml.wikipedia.org/w/index.php?title=എൽസ_കിഡ്സൺ&oldid=3695363" എന്ന താളിൽനിന്ന് ശേഖരിച്ചത്