എൽനിനോ സതേൺ ഓസിലേഷൻ
കിഴക്കൻ ശാന്തസമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതല താപനിലയിലും കാറ്റിലും ഉണ്ടാവുന്ന വ്യതിയാനമാണ് എൽനിനോ സതേൺ ഓസിലേഷൻ ( ENSO - El Niño Southern Oscillation). ഉഷ്ണമേഖലാ പ്രദേശത്തെയും ഉപോഷ്ണമേഖലാ പ്രദേശത്തെയും കാര്യമായി ബാധിക്കുന്ന ഈ പ്രതിഭാസത്തിൽ ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതിനെ എൽ നിനോ എന്നും താപനില കുറയുന്നതിനെ ലാ നിനാ എന്നും വിളിക്കുന്നു,[1][2] നിരവധി മാസങ്ങൾ നീണ്ടുനിൽക്കുകയും ഏതാനും വർഷങ്ങൾ കൂടുമ്പോൾ ആവർത്തിക്കുകയും ചെയ്യുന്നവയാണ് എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ .[3]
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ ഗിൽബർട്ട് വാക്കർ കണ്ടുപിടിച്ച വാക്കർ ചംക്രമണവുമായി എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. കിഴക്കൻ ശാന്തസമുദ്രത്തിലെ ഉയർന്ന അന്തരീക്ഷ മർദ്ദവും ഇന്തോനേഷ്യക്ക് സമീപമുള്ള താഴ്ന്ന അന്തരീക്ഷമർദ്ദവും തമ്മിലുള്ള വ്യത്യാസം ആണ് വാക്കർ ചംക്രമണത്തിനു കാരണമാവുന്നത്, വാക്കർ ചംക്രമണം ദുർബലമാവുമ്പോൾ എൽ നിനോ രൂപപ്പെടുന്നു, സമുദ്രോപരിതല താപനില ശരാശരിയെക്കാളും കൂടാൻ ഇടയാവുകയും തണുത്ത ജലത്തിന്റെ കീഴ്ത്തലം പൊങ്ങൽ (upwelling) ദുർബലമാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ശക്തമായ വാക്കർ ചംക്രമണം ലാ നിന പ്രതിഭാസത്തിനു കാരണാമാവുകയും കീഴ്ത്തലം പൊങ്ങൽ കാരണം സമുദ്രോപരിതല താപനില കുറയാൻ ഇടവരുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]
- ↑ Climate Prediction Center (2005-12-19). "Frequently Asked Questions about El Niño and La Niña". National Centers for Environmental Prediction. മൂലതാളിൽ നിന്നും 2009-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-17.
- ↑ Trenberth, K.E., P.D. Jones, P. Ambenje, R. Bojariu , D. Easterling, A. Klein Tank, D. Parker, F. Rahimzadeh, J.A. Renwick, M. Rusticucci, B. Soden and P. Zhai. "Observations: Surface and Atmospheric Climate Change". Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change. Cambridge, UK: Cambridge University Press. പുറങ്ങൾ. 235–336. മൂലതാളിൽ നിന്നും 2017-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-26.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help)CS1 maint: multiple names: authors list (link) - ↑ "El Niño, La Niña and the Southern Oscillation". MetOffice. ശേഖരിച്ചത് 2015-08-18.