എൽക്കൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Elko County, Nevada
County
Elko County
Elko County Courthouse (Elko, Nevada).jpg
Elko County Courthouse in Elko
Map of Nevada highlighting Elko County
Location in the U.S. state of Nevada
Map of the United States highlighting Nevada
Nevada's location in the U.S.
സ്ഥാപിതം 1869
Named for Elko
സീറ്റ് Elko
വലിയ പട്ടണം Elko
വിസ്തീർണ്ണം
 • ആകെ. 17,203 sq mi (44,556 km2)
 • ഭൂതലം 17,170 sq mi (44,470 km2)
 • ജലം 33 sq mi (85 km2), 0.2%
ജനസംഖ്യ (est.)
 • (2014) 52,766
 • ജനസാന്ദ്രത 3/sq mi (1.09/km²)
Congressional district 2nd
സമയമേഖല Pacific: UTC-8/-7
Website elkocountynv.net

Coordinates: 41°08′N 115°21′W / 41.13°N 115.35°W / 41.13; -115.35Coordinates: 41.13°N 115.35°W

എൽക്കൊ കൌണ്ടി യു.എസ്. സംസ്ഥാനമായ നെവാഡയുടെ വടക്കുകിഴക്കൻ മൂലയ്ക്കുള്ള ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് രേഖകളനുസരിച്ച് ഈ കൌണ്ടിയിൽ 48,818 ജനങ്ങൾ അധിവസിച്ചിരുന്നു.[1] എൽക്കൊ പട്ടണത്തിലാണ് കൌണ്ടി സീറ്റിൻറെ സ്ഥാനം.[2]  1869 മാർച്ച് മാസം 5 ലാൻഡർ കൌണ്ടിയുടെ ഭാഗത്തിൽ നിന്ന് ഈ കൌണ്ടി രൂപീകരിക്കപ്പെട്ടു.

യു.എസിലെ കൌണ്ടികളില‍ വലിപ്പത്തിൽ നാലാം സ്ഥാനമാണ് ഈ കൌണ്ടിയ്ക്കുള്ളത്. അലാസ്കയിലെ ബറോസ് ഉൾപ്പെടുത്തി കണക്കുകൂട്ടിയാൽ ഈ സ്ഥാനം താഴെയാണ്. 10,000 സ്ക്വയർ മൈലിൽ (25,900 km2) അധികം ചുറ്റളവുള്ള യു.എസിലെ 10 കൌണ്ടികളിൽ ഒന്നാണിത്.  

എൽക്കോ, NV മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് എൽക്കൊ കൌണ്ടി. ഈ കൌണ്ടിയിൽ ഷോഷോൺ-പൈയൂട്ട് ജനങ്ങൾക്കായി പത്തൊമ്പതാം നൂറ്റാണ്ടിൽ മാറ്റി വച്ചിട്ടുള്ള ഡക്ക് വാലി ഇന്ത്യൻ റിസർവേഷൻറെ 49.8 ശതമാനം ഭാഗങ്ങളും ഉൾപ്പെടുന്നു. ഇവർ ഫെഡറൽ അംഗീകാരം സിദ്ധിച്ച തദ്ദേശീയ ഇന്ത്യൻ വർഗ്ഗമാണ്. ഈ റിസർവ്വേഷൻറെ 50 ശതമാനത്തിലധികം പ്രദേശം ഇഡാഹോയിലെ ഒവിഹീ കൌണ്ടിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂരിപക്ഷം ഗോത്ര വർഗ്ഗക്കാരും നെവാഡ ഭാഗത്താണ് അധിവസിക്കുന്നത്. റിസർവ്വേഷൻ ഭൂമിയുടെ ആകെ വിസ്തൃതി 450.391 സ്ക്വയർ മൈലാണ് (1,166.5 km2).

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Retrieved September 23, 2013. 
  2. "County Explorer". National Association of Counties. Retrieved 2011-06-07. 
"https://ml.wikipedia.org/w/index.php?title=എൽക്കൊ&oldid=2484328" എന്ന താളിൽനിന്നു ശേഖരിച്ചത്