പ്രശാന്ത് നായർ.എൻ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ. പ്രശാന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശാന്ത് നായർ.എൻ.ഐ എ എസ്
പ്രശാന്ത് നായർ.എൻ.
ജനനം
തൊഴിൽഐ എ എസ് , ജില്ല കളക്ടർ

കോഴിക്കോട് ജില്ലയുടെ മുൻ കളക്ടർ ആയിരുന്നു എൻ പ്രശാന്ത് (N Prasanth I.A.S) [1]സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കി ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും[2] വിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും[3] വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും[4] യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും[5] പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും[6] എടുത്തു പറയേണ്ട കാര്യങ്ങളാണ്.[7] സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ ഇദ്ദേഹത്തെ പൊതുജനങ്ങൾ സ്നേഹത്തോടെ കളക്ടർ ബ്രൊ എന്നു വിളിക്കുന്നു.[8]

പ്രധാന പദ്ധതികൾ[തിരുത്തുക]

നമുക്ക് നിരത്താം നമ്മുടെ നിരത്ത്[തിരുത്തുക]

നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്നത് പൊതുജനങ്ങളുടെ സഹകരണത്തോടെ റോഡുകളിലെ കേടുപാടുകൾ തീർക്കുന്ന ഒരു പദ്ധതിയാണ്. 48 മണിക്കൂർ ആയിട്ടും നന്നാക്കാതെ കിടക്കുന്ന റോഡുകളായിരിക്കും ഈ രീതിയിൽ നന്നാക്കുക. റോഡിലെ കുഴികൾ അടയ്ക്കാൻ പണം നൽകുന്ന ആളിന്റെയോ സ്ഥാപനത്തിന്റെയോ പേരും പരസ്യവും റോഡു നന്നാക്കുന്ന വാഹനത്തിൽ മുകളിൽ പിടിപ്പിച്ചിട്ടുള്ള ഒരു വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഈ പദ്ധതിക്ക് വലിയ പ്രതികരണമാണ് കിട്ടിയത്.[9] [10]

ഓപ്പറേഷൻ സുലൈമാനി[തിരുത്തുക]

ഭക്ഷണം ആവശ്യമുള്ളവർക്ക് വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നിന്നും ലഭിക്കുന്ന ഭക്ഷണ കൂപ്പണുമായി തെരഞ്ഞെടുത്ത ഹോട്ടലുകളിൽ നിന്നും സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന ഒരു പരിപാടിയാണ് ഇത്. [11]

സവാരി ഗിരിഗിരി[തിരുത്തുക]

സ്കൂൾ കുട്ടികളുടെ സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യ മുന്നിൽക്കണ്ടുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് സവാരിഗിരിഗിരി.[12]

കോഴിപീഡിയ[തിരുത്തുക]

പ്രധാന ലേഖനം: കോഴിപീഡിയ

കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി ഉണ്ടാക്കുന്ന വിജ്ഞാനകോശസ്വഭാവമുള്ള ഒരു നവീനസംരംഭമാണ് കോഴിപീഡിയ. കോഴിക്കോടിനെപ്പറ്റി ജനങ്ങൾക്കറിയുന്നതും പുതിയ കാര്യങ്ങളും ഇതിൽ പങ്കുവെയ്ക്കാം.[13] കോഴിക്കോടിനെപ്പറ്റി ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളും പുതുതായി കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാൻ ഒരു വേദി എന്നതാണ് കോഴിപീഡിയയുടെ അടിസ്ഥാന ആശയം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും. തുടർന്ന് വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യവിവരങ്ങളുടെ പൊതുലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതിലും കോഴിപീഡിയ വിവരങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്. [14] വികസനപദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യവിഭവങ്ങളുടെ പൊതുലഭ്യത, ടൂറിസം, പ്രകൃതിസംരക്ഷണം തുടങ്ങി എല്ലാവരും ശേഖരിക്കുന്ന വിവരങ്ങളെല്ലാം കൈമാറാനുള്ള ഒരു വേദിയായി ആണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.[15]

അവലംബം[തിരുത്തുക]

  1. http://kozhikode.nic.in/newkzk/main/dist_collectors.html
  2. http://timesofindia.indiatimes.com/city/kozhikode/4N-project-to-fill-potholes-starts-in-Kozhikode/articleshow/48106840.cms
  3. http://timesofindia.indiatimes.com/city/kozhikode/Operation-Sulaimani-Aim-to-feed-needy-in-Kozhikode-hotels/articleshow/47684573.cms
  4. http://www.thehindu.com/news/cities/kozhikode/a-free-ride-for-students-inspired-by-savari-girigiri/article7627598.ece
  5. http://www.thehindu.com/news/cities/kozhikode/autorickshaws-an-app-away/article7543567.ece
  6. http://www.marunadanmalayali.com/scitech/cyber-space/kozhikkode-collector-prashanth-nair-s-kozhipedia-29543
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-26. Retrieved 2015-12-14.
  8. http://malayalam.oneindia.com/news/kerala/kozhikkode-collector-n-prasanth-nair-s-collector-bro-post-goes-viral-136051.html
  9. http://timesofindia.indiatimes.com/city/kozhikode/4N-project-to-fill-potholes-starts-in-Kozhikode/articleshow/48106840.cms
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-14.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-26. Retrieved 2015-12-14.
  12. http://www.onlookersmedia.in/latestnews/savari-giri-giri-plan-with-a-mohanlal-touch
  13. http://www.marunadanmalayali.com/scitech/cyber-space/kozhikkode-collector-prashanth-nair-s-kozhipedia-29543
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-15. Retrieved 2015-12-18.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-17. Retrieved 2015-12-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_നായർ.എൻ.&oldid=3973704" എന്ന താളിൽനിന്ന് ശേഖരിച്ചത്