എൻ. നാഗേശ്വര റെഡ്ഡി
കർണൂൽ മെഡിക്കൽ കോളേജിൽ പഠിച്ച ഒരു ഇന്ത്യൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ് ഡോ . നാഗേശ്വര റെഡ്ഡി. [1] ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ്ട്രോഎൻട്രോളജി ആശുപത്രിയായ ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി (എ.ഐ.ജി) യുടെ ചെയർമാനും സ്ഥാപകനുമാണ് അദ്ദേഹം. [2] അദ്ദേഹത്തിന് 2002 ൽ പത്മശ്രീ പുരസ്കാരവും 2016 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. [3] [4]
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഫെലോ ആയ അദ്ദേഹത്തിന് 2013 സെപ്തംബറിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ്ട്രോഎൻട്രോളജി പുരസ്കാരം ചൈനയിലെ ഷാങ്‌ഹായിൽ നടന്ന ചടങ്ങിൽ വച്ച് നൽകപ്പെട്ടു.[5] [6]
അവാർഡുകൾ
[തിരുത്തുക]അമേരിക്കൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി (ASGE) 2009 ൽ റെഡ്ഡിക്ക് മാസ്റ്റർ എൻഡോസ്കോപ്പിസ്റ്റ് അവാർഡ് നൽകി. [7] ലോകത്തിലെ എൻഡോസ്കോപ്പി മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡാണിത്, ഇതിനെ "എൻഡോസ്കോപ്പി നൊബേൽ സമ്മാനം" എന്നും വിളിക്കുന്നു.
2016 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി. [8]
അവലംബം
[തിരുത്തുക]- ↑ AIG | D. Nageshwar Reddy
- ↑ "AIG website".
- ↑ "Padma Shri Awardees - Padma Awards - My India, My Pride - Know India: National Portal of India". Archived from the original on 4 March 2016. Retrieved 21 December 2016.
- ↑ "Padma Awards 2016". Retrieved 21 December 2016.
- ↑ "List of Fellows — NAMS" (PDF). National Academy of Medical Sciences. 2016. Retrieved 19 March 2016.
- ↑ "Nageshwar Reddy bags world's highest Gastroenterology award". Archived from the original on 2016-08-07. Retrieved 21 December 2016.
- ↑ "Award reference". Archived from the original on 2017-08-21. Retrieved 2021-05-26.
- ↑ http://www.dnaindia.com/india/report-padma-awards-2016-declared-anupam-kher-rajinikanth-vinod-rai-sania-mirza-amongst-winners-2170091