എൻ. ഗോപാലകൃഷ്ണൻ (എഴുത്തുകാരൻ)
എൻ. ഗോപാലകൃഷ്ണൻ | |
---|---|
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | എഴുത്തുകാരൻ, വിവർത്തകൻ |
ജീവിതപങ്കാളി | സുമംഗല. |
കുട്ടികൾ | ലക്ഷ്മി |
എഴുത്തുകാരനും മുൻ സിവിൽസർവെന്റുമാണ് എൻ. ഗോപാലകൃഷ്ണൻ(1 ഫെബ്രുവരി 1934 - 18 നവംബർ 2014). നർമോക്തി കലർത്തി ഗോപാലകൃഷ്ണൻ എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ഏറെ ആസ്വാദകരെ ആകർഷിച്ചതും നല്ല വായനാനുഭവം നൽകുന്നവയുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1934 ഫെബ്രിവരി 1 ന് കോട്ടയത്ത് ജനനം. അച്ഛൻ: മുഞ്ഞനാട്ട് നാരാണപ്പണിക്കർ അമ്മ: കിഴക്കേടത്ത് പാറുക്കുട്ടിയമ്മ. കോട്ടയം സി.എം.എസ് ഹൈസ്കൂൾ,സി.എം.എസ് കോളേജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1956 ൽ സിവിൽ സർവീസിൽ പ്രവേശിച്ച ഗോപാലകൃഷ്ണൻ 1957 മുതൽ ഇന്ത്യൻ റയിൽവേ സർവീസിൽ ജോലിയാരംഭിച്ചു. 1994 റയിൽവേ ട്രിബ്യൂണൽ അംഗമായിരിക്കേ ഉദ്യോഗരംഗത്തുനിന്ന് വിരമിച്ചു. യു.എൻ ഫെലോഷിപ്പോടുകൂടി പല പാശ്ചാത്യസർവകലാശാലകളിലും പരിശീലനം നേടി. ഇന്ത്യയിലും പുറത്തും വിപുലമായി സഞ്ചരിച്ചിട്ടുണ്ട് ഗോപാലകൃഷ്ണൻ. ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ ലേഖനം എഴുതാറുണ്ട്. വാഴ്‌വ് എന്ന പെരുവഴി ആദ്യ കൃതി.
2014 നവംബർ 18 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- വാഴ്‌വ് എന്ന പെരുവഴി[1]
- പെരുവഴിയിലെ നാടകങ്ങൾ
- നമ്മൾ വാഴും കാലം
- ദ ഇൻസൈഡർ (പി.വി. നരസിംഹറാവുവിന്റെ ഗ്രന്ഥത്തിന്റെ വിവർത്തനം)
- ഡീസി എന്ന ഡൊമനിക് ചാക്കോ
- 'സൂഫി പറഞ്ഞ കഥ' (ഇംഗ്ലീഷ് പരിഭാഷ)
പുരസ്കാരങ്ങൾ
[തിരുത്തുക]- വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (2006)
അവലംബം
[തിരുത്തുക]- ↑ "puzha.com". Archived from the original on 2007-07-18. Retrieved 2009-10-02.