എൻ.പി. അബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സ്വാതന്ത്ര്യസമര സേനാനിയും[1][2][3] ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്നു എൻ.പി. അബു സാഹിബ് എന്നറിയപ്പെട്ട എൻ.പി. അബൂബക്കർ[4]. സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയമായ പങ്കാളിത്തതിന്റെ പേരിൽ താമ്രപത്രം എന്ന ബഹുമതി ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. സാഹിത്യകാരൻ എൻ.പി. മുഹമ്മദ്, രാഷ്ടീയക്കാരൻ എൻ.പി. മൊയ്തീൻ[5] എന്നിവരുടെ പിതാവാണ് എൻ.പി. അബു. 1930 മെയ് 12-ന് ക്കോഴിക്കോട് നടന്ന ഉപ്പു കുറുക്കൽ സമരത്തിൽ പി. കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ. മൊയ്തു മൗലവി എന്നിവരോടൊപ്പം അബു സാഹിബ് പങ്കെടുത്തിരുന്നു[6]. ദേശീയ മുസ്‌ലിംകൾ എന്നറിയപ്പെട്ടിരുന്നു അക്കാലത്തെ കോൺഗ്രസുകാരായ മുസ്‌ലിംകൾ[7].

ജീവിതരേഖ[തിരുത്തുക]

പരപ്പനങ്ങാടിയിൽ ജനിച്ചുവളർന്ന എൻ.പി. അബു സാഹിബ്, സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ കോഴിക്കോട്ടേക്ക് താമസം മാറുകയും മുഹമ്മദ് അബ്ദുറഹ്മാനോടൊത്ത് പ്രവർത്തിക്കുകയും ചെയ്തുവന്നു[8][9].

അവലംബം[തിരുത്തുക]

  1. www.dcbooks.com (2020-01-03). "എൻ.പി.മുഹമ്മദിന്റെ ചരമവാർഷികദിനം" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-09-19.
  2. "എൻ പി മുഹമ്മദ്‌ | ചിന്ത പബ്ലിഷേഴ്സ്". Archived from the original on 2021-09-20. Retrieved 2021-09-19.
  3. Seytumuhammad, Pi E. (1969). Kēraḷa Musliṃ caritr̲aṃ. Kar̲anr̲ Buks.
  4. "എൻ.പി. അബു പുരസ്‌കാരം യു.കെ. കുമാരന് സമ്മാനിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-09-20. Retrieved 2021-09-19.
  5. "വൈക്കം മുഹമ്മദ് ബഷീർ നൽകാത്ത വോട്ടഭ്യർഥന". 2020-12-02. Retrieved 2021-09-19.
  6. "ഒരേ ഒരു സാഹിബ്‌". Retrieved 2021-09-19.
  7. ഡെസ്ക്, വെബ് (2015-09-15). "എൻ.പി. മുഹമ്മദ് c/o എൻ.പി. മൊയ്തീൻ | Madhyamam". Retrieved 2021-09-19.[പ്രവർത്തിക്കാത്ത കണ്ണി]
  8. എൻ.പി. മുഹമ്മദ്. "Muhammad Abdurahman Oru Novel" (PDF). ebooks.dcbooks.com. ഡിസി ബുക്സ്. Archived from the original (PDF) on 2021-09-20. Retrieved 2021-09-19.
  9. Pottekkāṭṭ, S. K. (1978). Muhammad Abdurahiman. Muhammad Abdurahiman Sahib Memoriyal Kammitti.
"https://ml.wikipedia.org/w/index.php?title=എൻ.പി._അബു&oldid=3832346" എന്ന താളിൽനിന്ന് ശേഖരിച്ചത്