എൻ.ജെ.9842

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1972-ലെ ഷിംല കരാർ പ്രകാരം ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ നിയന്ത്രണ രേഖയുടെ വടക്കേയറ്റത്തെ പോയന്റാണ് NJ9842. NJ 39 98000, 13 42000-ന്റെ ചുരുക്കരൂപമാണിത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയും തമ്മിലൊപ്പുവെച്ച ഷിംല കരാറിലെ നിർദ്ദേശപ്രകാരം നിലവിൽ വന്ന നിയന്ത്രണരേഖ വടക്കേയറ്റത്ത് ഈ പോയന്റിൽ വന്നവസാനിച്ചു. ഇതിനപ്പുറം ഗ്ലേഷ്യറുകൾ നിറഞ്ഞ മനുഷ്യവാസയോഗ്യമല്ലാത്ത സ്ഥലമല്ലാത്തതിനാലായിരുന്നു ഇങ്ങനെ സംഭവിച്ചത്.[1][2] എന്നാൽ പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ NJ9842 പോയന്റിന് അപ്പുറമുള്ള സിയാച്ചിൻ ഗ്ലേഷ്യറിന്റെ ഉടമസ്ഥതയെച്ചൊല്ലി കടുത്തതർക്കമുണ്ടാവുകയും ഓപ്പറേഷൻ മേഘദൂതിലൂടെ ഇന്ത്യൻ സൈന്യം സിയാച്ചിൻ പിടിച്ചടക്കുകയുമാണുണ്ടായത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.ജെ.9842&oldid=2281279" എന്ന താളിൽനിന്ന് ശേഖരിച്ചത്