എൻ.കെ. കുമാരൻ
ദൃശ്യരൂപം
എൻ.കെ. കുമാരൻ | |
|---|---|
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ ഏപ്രിൽ 10 1970 – മാർച്ച് 22 1977 | |
| മുൻഗാമി | ഇ. അഹമ്മദ് |
| പിൻഗാമി | പി. ഭാസ്കരൻ |
| മണ്ഡലം | കണ്ണൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | എൻ.കെ. കുമാരൻ നവംബർ 17, 1904 |
| മരണം | ജൂലൈ 16, 1983 (78 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
| പങ്കാളി | സി.പി. ചന്ദ്രമതിയമ്മ |
| കുട്ടികൾ | 1 മകൻ 2 മകൾ |
As of ഡിസംബർ 1, 2025 ഉറവിടം: നിയമസഭ | |
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ.കെ. കുമാരൻ (17 നവംബർ 1904-16 ജൂലൈ 1983). കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ഒ) പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി[1]. 1934-ൽ കണ്ണൂർ മുനിസിപ്പാലിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ദീർഘനാൾ ആ പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്. 1970-ൽ നിയമസഭയിൽ എത്തിയതിനുശേഷം പെറ്റിഷൻസ് കമ്മിറ്റിയിലും, അഷ്വറൻസ് കമ്മിറ്റിയിലും അംഗമായിരുന്നു. ഒരു സാഹിത്യകാരൻ കൂടിയായിരുന്ന ഇദ്ദേഹം ഹരിജൻ ഗേൾ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള മുനിസിപ്പൽ ചെയർമെൻസ് ചേമ്പറിന്റെ അധ്യക്ഷൻ, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സി.പി. ചന്ദ്രമതിയമ്മയായിരുന്നു ഭാര്യ.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]| ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
|---|---|---|---|---|---|---|---|---|---|
| 1 | 1977[2] | കണ്ണൂർ നിയമസഭാമണ്ഡലം | പി. ഭാസ്കരൻ | ഭാരതീയ ലോക് ദൾ | 31,391 | 690 | എൻ.കെ. കുമാരൻ | കോൺഗ്രസ് | 30,701 |
| 2 | 1970[3] | കണ്ണൂർ നിയമസഭാമണ്ഡലം | എൻ.കെ. കുമാരൻ | കോൺഗ്രസ് (ഒ) | 33,544 | 3,001 | ഇ. അഹമ്മദ് | മുസ്ലീം ലീഗ് | 30,543 |
| 3 | 1967[4] | കണ്ണൂർ നിയമസഭാമണ്ഡലം | ഇ. അഹമ്മദ് | മുസ്ലീം ലീഗ് | 35,261 | 8,264 | എൻ.കെ. കുമാരൻ | കോൺഗ്രസ് | 26,997 |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2025-12-01.
- ↑ "Kerala Assembly Election Results in 1977". Retrieved 2025-12-01.
- ↑ "Kerala Assembly Election Results in 1970". Retrieved 2025-12-01.
- ↑ "Kerala Assembly Election Results in 1967". Retrieved 2025-12-01.