Jump to content

എൻ.കെ. ഐ. ദേശീയോദ്യാനം

Coordinates: 2°25′0″N 14°25′0″E / 2.41667°N 14.41667°E / 2.41667; 14.41667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nki National Park
Map showing the location of Nki National Park
Map showing the location of Nki National Park
Location in Cameroon
LocationCameroon
Coordinates2°25′0″N 14°25′0″E / 2.41667°N 14.41667°E / 2.41667; 14.41667
Area3,093 km2 (1,194 sq mi)
Established17 October 2005
Governing bodyWorld Wildlife Fund

എൻ.കെ. ഐ. ദേശീയോദ്യാനം, തെക്കുകിഴക്കൻ കാമറൂണിലെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള നഗരങ്ങൾ യോക്കാഡൂമ, മോളോണ്ടൌ, ലോമീ എന്നിവയാണ്. അതിനപ്പുറം ഉൾനാടൻ മേഖലയാണ്. ഈ ദേശീയോദ്യാനത്തിൻറെ അനതിവിദൂരമായ നിലനിൽപ്പുകാരണം "the last true wilderness" എന്നു വിളിക്കപ്പെടുന്നു.[1] 

വലിയൊരു വൈവിധ്യമാർന്ന ജൈവവ്യവസ്ഥയുള്ള ഇവിടെ 265 ഇനം പക്ഷി വർഗ്ഗങ്ങളെ കണ്ടുവരുന്നു. മറ്റേത് ആഫ്രിക്കൻ രാജ്യങ്ങളിലേതിനേക്കാൾ കൂടുതലായി കാട്ടാനകൾ ഇവിടെ കാണപ്പെടുന്നു. അയൽ ദേശീയോദ്യാനമായ ബൌംബ ബെക്ക് ദേശീയോദ്യാനവുമായി ചേർന്ന് ഏകദേശം ചതുരശ്ര കിലോമീറ്ററിന് 2.5 എന്ന അനുപാതത്തിലാണ് ഇവിടെ കാട്ടാനകളുള്ളത്. 1980-കളിലെ സാമ്പത്തിക മാന്ദ്യകാലത്ത് ഈ മൃഗങ്ങൾ അനിയന്ത്രിമായി വേട്ടയാടലിന് ഇരയായിത്തീർന്നിരുന്നു. തദ്ദേശീയരായ ജനങ്ങളും സാമ്പത്തിക നേട്ടത്തിനായി വേട്ടക്കാരുടെ പ്രലോഭനങ്ങളിലകപ്പെട്ട് കള്ളവേട്ടക്കാരുടെ പാത പിന്തുടരുന്നു.

അവലംബം

[തിരുത്തുക]
  1. Ngea, Peter. "Wildlife Sanctuary Found in Nki National Park". Field Trip Earth. North Carolina Zoological Society. Archived from the original on 2012-02-15. Retrieved 2008-08-29.
"https://ml.wikipedia.org/w/index.php?title=എൻ.കെ._ഐ._ദേശീയോദ്യാനം&oldid=3928782" എന്ന താളിൽനിന്ന് ശേഖരിച്ചത്