എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി
ദൃശ്യരൂപം
| രാജ്യങ്ങൾ | |
|---|---|
| കാര്യനിർവാഹകർ | BCCI |
| ഘടന | List A cricket |
| ആദ്യ ടൂർണമെന്റ് | 1994–95 |
| അവസാന ടൂർണമെന്റ് | 2013-14 |
| ടൂർണമെന്റ് ഘടന | Knock out |
| ടീമുകളുടെ എണ്ണം | 3 |
| നിലവിലുള്ള ചാമ്പ്യന്മാർ | India Blue |
| വെബ്സൈറ്റ് | BCCI |
ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് പരമ്പരയാണ് എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി. ഒക്ടോബർ മാസത്തിൽ രഞ്ജി ട്രോഫി സീസണു മുന്നോടിയായാണ് ഈ പരമ്പര നടക്കുന്നത്.
1994-95-ൽ ചലഞ്ചർ സീരിസ് എന്ന പേരിലാണ് ബി.സി.സി.ഐ. ഈ പരമ്പര തുടങ്ങിയത്. 1998-99-ൽ മുൻ ബി.സി.സി.ഐ. പ്രസിണ്ടന്റായിരുന്ന എൻ.കെ.പി. സാൽവേയുടെ പേരിൽ ഈ പരമ്പരയെ പുനർനാമകരണം ചെയ്തു.
രാജ്യത്തെ ഏറ്റവും മികച്ച 36 കളിക്കാർ മൂന്ന് ടീമുകളിൽ അണിനിരന്നാണ് ഈ പരമ്പരയിൽ മത്സരിക്കുന്നത്. ഇന്ത്യ സീനിയേഴ്സ്, ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെയായിരുന്നു മൂന്ന് ടീമുകളുടെ പേരുകൾ. 2006-ൽ ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ എന്നിങ്ങനെ യഥാക്രമം ടീമുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു.
ജേതാക്കൾ
[തിരുത്തുക]| വർഷം | വിജയി |
|---|---|
| 1994-95 | ഇന്ത്യ സീനിയേഴ്സ് |
| 1995-96 | ഇന്ത്യ സീനിയേഴ്സ് |
| 1996-97 | ഇന്ത്യ സീനിയേഴ്സ് |
| 1997-98 | ഇന്ത്യ സീനിയേഴ്സ് |
| 1998-99 | ഇന്ത്യ എ / ഇന്ത്യ ബി |
| 1999-00 | ഇന്ത്യ സീനിയേഴ്സ് |
| 2000-01 | ഇന്ത്യ സീനിയേഴ്സ് |
| 2001-02 | ഇന്ത്യ എ |
| 2002-03 | പരമ്പര നടന്നില്ല |
| 2003-04 | ഇന്ത്യ എ |
| 2004-05 | ഇന്ത്യ എ |
| 2005-06 | ഇന്ത്യ സീനിയേഴ്സ് |
| 2006-07 | ഇന്ത്യ ബ്ലൂ / ഇന്ത്യ റെഡ് |
| 2007-08 | ഇന്ത്യ ബ്ലൂ |
| 2008-09 | ഇന്ത്യ ബ്ലൂ |
| 2009-10 | ഇന്ത്യ റെഡ് |
| 2010-11 | ഇന്ത്യ ബ്ലൂ |
| 2011-12 | ഇന്ത്യ റെഡ് / ഇന്ത്യ ഗ്രീൻ |