Jump to content

എൻ.എൻ. ഇളയത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.എൻ. ഇളയത്
എൻ.എൻ. ഇളയത്
ജനനം(1940-08-20)ഓഗസ്റ്റ് 20, 1940
മണ്ണഞ്ചേരി, ആലപ്പുഴ, കേരളം
മരണം2014 ജൂലൈ 29
ദേശീയതഇന്ത്യൻ
തൊഴിൽനാടക സംവിധായകൻ
ജീവിതപങ്കാളി(കൾ)സാവിത്രി അന്തർജനം
കുട്ടികൾജയശ്രീ
രാജശ്രീ
ശൈലശ്രീ
വിജയശ്രീ
രജനീകാന്ത്
ജമനീകാന്ത്.

കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ നാടക സംവിധായകനാണ് എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത്(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014).

ജീവിതരേഖ

[തിരുത്തുക]

1940 ആഗസ്റ്റ് 20ന് ആലപ്പുഴ മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്ത് നാരായണൻ ഇളയതിന്റെയും നങ്ങേലി അന്തർജനത്തിന്റെയും പുത്രനായി ജനിച്ചു. പതിനാറാം വയസിൽ കലാജീവിതം ആരംഭിച്ചു. സ്വന്തം നാടകവേദിയായ മലയാള നാടകവേദി,​ എൻ.എൻ. പിള്ളയുടെ വിശ്വകലാസമിതി, വേട്ടക്കുളം ശിവാനന്ദന്റെ കേരള തിയറ്റേഴ്സ്, കോട്ടയം ദേശാഭിമാനി, വൈക്കം മാളവിക, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ജയകേരള, കൊല്ലം ഉപാസന തുടങ്ങിയ സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. വസുപഞ്ചകം, ദൈവം ചിരിക്കുന്നു. ഉദയം കിഴക്കു തന്നെ, ഉണരാൻ സമയമായി, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം തുടങ്ങിയ മുപ്പതോളം നാടകങ്ങൾക്ക് ജന്മം നൽകി. [1] പ്രൊഫഷണൽ നാടകലോകത്ത് "ഇളയച്ഛൻ" എന്ന് സ്നേഹപൂർവം അറിയപ്പെട്ടിരുന്ന ഇളയത്, എസ്.പി. പിള്ള, വിടി. അരവിന്ദാക്ഷമേനോൻ, ചങ്ങനാശേരി നടരാജൻ, വീരരാഘവൻനായർ, കെ.പി.എസ്. ഉണ്ണിക്കൃഷ്ണൻ, ചേർത്തല ലളിത, അംബുജാക്ഷൻ, ലീലാറാണി, ആലപ്പി തങ്കം തുടങ്ങിയവരോടൊപ്പം നാടകവേദിയിൽ പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. ഭ്രാന്താലയം, പഞ്ചതന്ത്രം എന്നീ നാടകങ്ങൾ എസ്.പി.സി.എസും നാടക പാഠം ഒന്നാം പാഠം എന്ന പഠനഗ്രന്ഥം കേരള സാംസ്കാരിക വകുപ്പും പ്രസിദ്ധീകരിച്ചു. സത്യൻ അന്തിക്കാടിന്റെ തൂവൽകൊട്ടാരം, സിബി മലയിലിന്റെ പ്രണയവർണങ്ങൾ, ആയിരത്തിൽ ഒരുവൻ, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [2]

നാടകങ്ങൾ

[തിരുത്തുക]

വസുപഞ്ചകം, സർവജ്ഞാനപീഠം, അമരകോശം, ഇതിഹാസം, ദൈവം ചിരിക്കുന്നു, ഉദയം കിഴക്കുതന്നെ, ഉൽപ്രേക്ഷ, ഉണരാൻ സമയമായി, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല തുടങ്ങി മുപ്പതോളം നാടകങ്ങൾ രചിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2011ൽ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജാ പുരസ്​കാരം
  • 2012ൽ സമഗ്ര സംഭാവനയ്​ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്​കാരം

അവലംബം

[തിരുത്തുക]
  1. "എൻ.എൻ. ഇളയത് അന്തരിച്ചു". news.keralakaumudi.com. Retrieved 30 ജൂലൈ 2014.
  2. "നാടകകൃത്ത് എൻ എൻ ഇളയത് അന്തരിച്ചു". www.deshabhimani.com. Archived from the original on 2013-12-09. Retrieved 30 ജൂലൈ 2014.
"https://ml.wikipedia.org/w/index.php?title=എൻ.എൻ._ഇളയത്&oldid=3626575" എന്ന താളിൽനിന്ന് ശേഖരിച്ചത്