എൻ.എം. മോഹൻ
| എൻ.എം. മോഹൻ | |
|---|---|
| പ്രമാണം:N.M. Mohan.jpg | |
| Born | 31 ഒക്ടോബർ 1949 |
| Died | 12 ഡിസംബർ 2012 (63 വയസ്സ്) |
| Nationality | ഇന്ത്യൻ |
| Area(s) | കോമിക്സ് എഴുത്തുകാരൻ കോമിക് മാഗസിൻ ഡിസൈനർ |
Notable works | മായാവി ലുട്ടാപ്പി |
| Collaborators | പ്രദീപ് സാത്തേ എം. മോഹൻദാസ് |
എൻ.എം. മോഹൻ (1949-2012) ഒരു ഇന്ത്യൻ കോമിക്സ് എഴുത്തുകാരനും എഡിറ്ററും മാസിക, പരസ്യ ഡിസൈനറും വിഷ്വലൈസറും ആർക്കിടെക്ചർ കൺസൾട്ടന്റും ആയിരുന്നു.[1] മലയാളത്തിലെ കോമിക് മാഗസിൻ പ്രസിദ്ധീകരണത്തിന്റെ തുടക്കക്കാരിൽ ഒരാളായ അദ്ദേഹം കേരളത്തിലെ നിരവധി ജനപ്രിയ കോമിക്സ് കഥാപാത്രങ്ങളുടെ സ്രഷ്ടാവായിരുന്നു.[2] മലയാളത്തിലെ കോമിക്സ് പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റയുടെയും ബാലരമയുടെയും എഡിറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു.[3]
നിരവധി കലാകാരന്മാരുടെയും കോമിക്സ് സ്രഷ്ടാക്കളുടെയും, വിശേഷിച്ച് പ്രദീപ് സാത്തേയുടെയും, സഹകരണത്തോടെ അദ്ദേഹം മായാവി, ലുട്ടാപ്പി തുടങ്ങി നിരവധി സാങ്കൽപ്പിക കഥാപാത്രങ്ങൾ തയ്യാറാക്കി; ലളിതവും സ്വാഭാവികവുമായ പ്രമേയങ്ങൾ അവതരിപ്പിച്ച അദ്ദേഹം പൂമ്പാറ്റ, ബാലരമ കോമിക്സുകളുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു.
ജീവിതരേഖ
[തിരുത്തുക]1949-ൽ പാലയിൽ നിന്നുള്ള ബിസിനസുകാരനായ എൻ.ജി. ഭാസ്കരൻ നായരുടെ മകനായി മോഹൻ ജനിച്ചു. പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലും അദ്ദേഹം പഠിച്ചു. വൈക്കം ചന്ദ്രശേഖരൻ നായരുടെ മകൾ ലതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. കോട്ടയം നട്ടാശേരി ചെറുനാരകം റോഡിലെ പാലമുണ്ടക്കൽ ഹൗസിലാണ് അദ്ദേഹം താമസിച്ചിരുന്നത്.[3]
ചിത്രകാർത്തിക എന്ന മാസികയിലാണ് മോഹൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് (വൈക്കം ചന്ദ്രശേഖരൻ നായർ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു ഇത്). പിന്നീട് അദ്ദേഹം പൂമ്പാറ്റയിലേക്ക് മാറി; 1983 മുതൽ 2012 വരെ ബാലരമയുടെ എഡിറ്റർ-ഇൻ-ചാർജ് ആയി സേവനമനുഷ്ഠിച്ചു. ബാലരമ ഡൈജസ്റ്റ്, മലയാളം അമർ ചിത്ര കഥ, മാജിക് പോട്ട്, ടെൽ മി വൈ എന്നിങ്ങനെ അതിന്റെ നിരവധി സഹോദരപ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു.[2][3]
2012 ഡിസംബർ 12-ന് ഹൃദയാഘാതത്തെ തുടർന്ന് മോഹൻ അന്തരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ Jacob, Thomas. "Mohippicha Oreyoru Mohan". Malayala Manorama [Kottayam] 13 December 2012: 10. Print.
- 1 2 3 Special Correspondent. "Today's Paper / NATIONAL : Journalist N.M. Mohan dead". Retrieved 2012-12-14.
{{cite web}}:|last=has generic name (help) - 1 2 3 "NM Mohan Antharichu". Malayala Manorama [Kottayam] 13 December 2012: 1. Print .