എസ് സരോജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ് സരോജം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, സാംസ്കാരിക പ്രവർത്തകയുമാണ്.

സാഹിത്യകാരിയും, സഞ്ചാരിയുമായ എസ് സരോജം

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, പാപ്പനം ഗ്രാമത്തിൽ ജനനം. കാനക്കോട്‌ എൽ.പി.എസ്‌, പ്ലാവൂർ യു.പി.എസ്‌, പി. ആർ. വില്യം ഹൈസ്‌കൂൾ കാട്ടാക്കട, കൃസ്‌ത്യൻ കോളേജ്‌ കാട്ടാക്കട, ആൾ സെയ്‌ന്റ്‌സ്‌ കോളേജ്‌ തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. [1]

തിരുവനന്തപുരം ഗവ:വിമൻസ്‌ കോളേജിൽ ഗുമസ്‌തയായും കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ അക്കൗണ്ട്‌സ്‌ ഓഫീസറായും കേരള ഗവൺമെന്റ്‌ സെക്രട്ടറിയേറ്റിൽ വിവിധ തസ്‌തികകളിലും ജോലിനോക്കിയിട്ടുണ്ട്‌. സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. [2]

സാഹിത്യരചനയിലും സാംസ്‌കാരിക പ്രവർത്തനത്തിലും ലോകസഞ്ചാരത്തിലും സജീവമാണ്‌.

വനിതാസാഹിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗവുമാണ്.

ശ്രീലങ്ക, ഭൂട്ടാൻ, യു.കെ, ഫ്രാൻസ്‌, ജർമ്മനി, സ്വിറ്റ്‌സർലന്റ്‌, ബൽജിയം , ഹോളണ്ട്‌, ഇറ്റലി, വത്തിക്കാൻ, മലേഷ്യ, സിംഗപ്പൂർ, റഷ്യ, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളും ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

 • കഥാസമാഹാരങ്ങൾ: മഴയെ സ്‌നേഹിക്കുന്ന പെൺകുട്ടി, വലക്കണ്ണികളിൽ കാണാത്തത്‌, ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങൾ, സിംഹമുദ്ര, ജൽപായ്‌ഗുരിയിലെ അർദ്ധയാമം
 • നോവലുകൾ: ഒറ്റനിലം, ഡിസൈനർബേബി
 • കവിതാസമാഹാരങ്ങൾ: അച്ചുതണ്ടിലെ യാത്ര, സോനമാർഗ്ഗിലെ ചെമ്മരിയാടുകൾ
 • യാത്രാവിവരണങ്ങൾ: സീറോപോയിന്റ്‌, ഭൂട്ടാൻ - കാഴ്‌ചകളും ഉൾക്കാഴ്‌ചകളും
 • സാഹിത്യനിരൂപണം: ക്ഷുഭിതകാലത്തിന്റെ സുവിശേഷകൻ
 • എഡിറ്റുചെയ്‌ത നോവലറ്റുകൾ: ദാവണി
 • പതിനാലാമത്തെ പുസ്‌തകമായ 'അപാരതയുടെ ഉയരക്കുടിയിരിപ്പുകൾ' എന്ന യാത്രാവിവരണഗ്രന്ഥം സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ അച്ചടിയിലാണ്‌.

പുരസ്‌കാരങ്ങൾ[തിരുത്തുക]

 • ദേവകിവാര്യർ സ്‌മാരക പുരസ്‌കാരം,
 • റൈറ്റേഴ്‌സ്‌ ഫോറം കഥാപീഠം ജൂറി പുരസ്‌കാരം,
 • മുംബയ്‌ ജ്വാല അക്ഷരപ്രതിഭ പുരസ്‌കാരം,
 • വിതുരോദയം സാഹിത്യപുരസ്‌കാരം,
 • അഴീക്കൽ കൃഷ്‌ണൻകുട്ടി സ്‌മാരക പുരസ്‌കാരം,
 • തിക്കുറിശ്ശി സ്‌മാരക സാഹിത്യപുരസ്‌കാരം,
 • ഡോ.സുകുമാർ അഴിക്കോട്‌ തത്വമസി നവാഗതപ്രതിഭ പുരസ്‌കാരം,
 • രാജലക്ഷ്‌മി നോവൽ പുരസ്‌കാരം,
 • ഗീതാഞ്‌ജലി സാഹിത്യപുരസ്‌കാരം,
 • രവി ചുനാടൻ സ്‌മാരക സമഗ്രസംഭാവന പുരസ്‌കാരം,
 • നവരസം സംഗീതസഭ ഗോവിന്ദ് രചന അവാര്ഡ്,
 • മാനവീയം 2019 കര്മ്മശ്രേഷ്ഠ പുരസ്കാരം

അവലംബം[തിരുത്തുക]

 1. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ജൽപായ്‌ഗുരിയിലെ അർദ്ധയാമം എന്ന കൃതിക്ക് എഴുതിയ ആമുഖത്തിൽ നിന്നും. [1]
 2. 'കേരളത്തിലെ വനിതാ എഴുത്തുകാർ' എന്ന താളിൽ നിന്നും ശേഖരിച്ചത് [2]

3. ചിന്ത പബ്ലിഷേഴ്സ് ആമുഖത്തിൽ [3]


"https://ml.wikipedia.org/w/index.php?title=എസ്_സരോജം&oldid=3180430" എന്ന താളിൽനിന്ന് ശേഖരിച്ചത്