എസ്. സിതാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.സിതാര
ജനനംസിതാര
(08-05-1976)മേയ് 1976, 8 invalid day
കാറഡുക്ക, കാസർഗോഡ്
തൊഴിൽഅദ്ധ്യാപിക, കഥാകൃത്ത്
ശ്രദ്ധേയമായ രചന(കൾ)സൽ‌വദാർ ദാലി
പങ്കാളിഅബ്ദുൾ ഫഹീം
രക്ഷിതാവ്(ക്കൾ)ശശിധരൻ, സുശീല

മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ്‌ എസ്.സിതാര (ജനനം: ജൂലൈ 8 1976). കേരളത്തിലെ പല സർവ്വകലാശാലകളിലും സിതാരയുടെ കഥകൾ പഠനവിഷയമായിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ കാറഡുക്കയിൽ 1976 മേയ് 8-ന് ജനിച്ചു. കാറഡുക്ക ഗവൺ‌മെന്റ് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും [2].

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്കൂൾ, കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി. കഥകളും, കവിതകളും എഴുതുന്നു.

കുടുംബം[തിരുത്തുക]

അച്ഛൻ: എൻ. ശശിധരൻ, അമ്മ:കെ.ബി.സുശീല, ഭർത്താവ്:ഒ.വി.അബ്ദുൾ ഫഹീം (പരേതൻ)2023 ഫെബ്രുവരി 18

കൃതികൾ[തിരുത്തുക]

  • അഗ്നിയും കഥകളും
  • വേഷപ്പകർച്ച
  • നൃത്തശാല
  • ഇടം
  • മോഹജ്വാല
  • കറുത്ത കുപ്പായക്കാരി[2]

കഥകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച കഥയ്ക്കുള്ള ന്യൂഡൽഹിയിലെ കഥാ അവാർഡ്(2000) ‘സൽ‌വദാർ ദാലി’ എന്ന കഥക്കു ലഭിച്ചു.
  • മികച്ച ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി നൽകുന്ന ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം[3][4] - 2003 - വേഷപ്പകർച്ച

കഥകൾ

അവലംബം[തിരുത്തുക]

  1. "കാലിക്കറ്റ് സർവ്വകലാശാല ബി.എ. മലയാളം സിലബസ്- പേജ് 31" (PDF). Archived from the original (PDF) on 2013-02-27. Retrieved 2012-03-12.
  2. 2.0 2.1 "എസ്.സിതാര". പുഴ.കോം. Archived from the original on 2014-01-21. Retrieved 21-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "ഗീതാഹിരണ്യൻ അവാർഡ് - ചെറുകഥ". Archived from the original on 2012-03-19. Retrieved 2012-03-12.
  4. കാക്കനാടന് അക്കാദമി പുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]

[[വർഗ്ഗം:കാസർഗോഡ് ജില്ലയllllll

"https://ml.wikipedia.org/w/index.php?title=എസ്._സിതാര&oldid=3867260" എന്ന താളിൽനിന്ന് ശേഖരിച്ചത്