എസ്. ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. ശ്രീനിവാസൻ
Prof s sreenivasan at GovtSNDPUPSPattathanam.JPG
ഡോ. എസ്.ശ്രീനിവാസൻ കൊല്ലം, പട്ടത്താനം ഗവ. എസ്.എൻ.ഡി.പി.യു.പി. സ്കൂളിൽ
ദേശീയതഭാരതീയൻ
പൗരത്വംഭാരതീയൻ
തൊഴിൽഎഴുത്തുകാരൻ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012
രചനാ സങ്കേതംവിവർത്തനം
പ്രധാന കൃതികൾമരുഭൂമി

പ്രമുഖ മലയാള വിവർത്തകനും ഇംഗ്ലീഷ് അദ്ധ്യാപകനുമാണ് ഡോ. എസ്. ശ്രീനിവാസൻ. വിശ്വസാഹിത്യത്തിലെ നിരവധി നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2012 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം സ്വദേശിയായ ശ്രീനിവാസൻ വിവിധ ശ്രീനാരായണ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ. കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്നു. ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് ഈസ്തറ്റിക്‌സ് എന്ന അന്താരാഷ്ട്ര ഇംഗ്ലീഷ് സാഹിത്യമാസികയുടെ പത്രാധിപരാണ്. മലയാളത്തിലെ നിരവധി ചെറുകഥകളും കവിതകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1]

വിവർത്തന കൃതികൾ[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]

  • ബിയോണ്ട് ഫോർമലിസം
  • പോസ്റ്റ് മോഡേണിസം ആൻഡ് അദർ എസ്സെയ്‌സ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012 ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ഡോ. എസ്.ശ്രീനിവാസൻ വിശ്വസാഹിത്യത്തിന്റെ മൊഴിമാറ്റക്കാരൻ". മാതൃഭൂമി. 2013 ജൂലൈ 12. ശേഖരിച്ചത് 2013 ജൂലൈ 12. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എസ്._ശ്രീനിവാസൻ&oldid=1806910" എന്ന താളിൽനിന്ന് ശേഖരിച്ചത്