ഉപയോക്താവ്:എസ്. രാജേന്ദു/Sandbox

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്. രാജേന്ദു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ലിഖിത പഠന - ചരിത്ര മേഖലയിൽ ഏറെ ശ്രദ്ധേയമായ വള്ളുവനാടിന്റെ ചരിത്രം, നെടുങ്ങനാടിൻറെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളും പല പഠനങ്ങളും ചേർക്കുന്നതിന് വേണ്ടിയാണ് ഈ താൾ നിർമ്മിച്ചത്. അതിൻറെ നിർമാണം പൂർത്തിയാകുന്നത് വരേയ്ക്കും കാത്തിരിക്കുക. ഇപ്പോൾത്തന്നെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിച്ചാൽ ഇതിൻറെ പ്രദധാന്യം ഏതൊരു വായനക്കാരനും മനസ്സിലാകും.

കേരളത്തിൽ ഏറെക്കാലമായി ശ്രദ്ധേയമായ രീതിയിൽ നടക്കാതിരുന്ന ലിഖിതപഠനം ഡോൿടർ എം.ജി.എസ. നാരായണൻറെ താൽപര്യത്തിൽ വീണ്ടും നടക്കാനിടയായി. ഇതിൽ ശ്രദ്ധേയമായ പല കൃതികളും രചിക്കപെടുകയുണ്ടായി. അതിൽ പ്രധാനമാണ് വള്ളുവനാട് ചരിത്രം, നെടുങ്ങനാട് ചരിത്രം, ചാഴൂർ ചെപ്പേട് തുടങ്ങിയവ. അത്തരം പല പഠനങ്ങളും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആവശ്യമായതാണ്. അവ ലഭ്യമാക്കുന്നതിനായി, ഈ താൾ പൂര്ണമാക്കു ന്നതിനായി ഇവിടെ മുൻപ് കൊടുത്തവ തിരിച്ചു ലഭ്യമാക്കുക.

ഈ താൾ പൂര്ണമാവുമ്പോൾ അത് കേരള ചരിത്രത്തിലും ലിഖിത പഠന ശാഖയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുമെന്ന് ഉറപ്പാണ്.

എസ്. രാജേന്ദു (ജനനം 1972) കേരളത്തിലെ ലിഖിത പഠനശാഖയിൽ പുതുതലമുറയിൽപ്പെടുന്ന എഴുത്തുകാരനാണ്. കേരളചരിത്രത്തിൽ വളരെ ചർച്ചചെയ്യപ്പെട്ട വള്ളുവനാട് ചരിത്രം, നെടുങ്ങനാട് ചരിത്രം തുടങ്ങിയ കൃതികളുടെ കർത്താവായ എസ്. രാജേന്ദു, ലിഖിത പഠന ശാഖയിൽ ഓസ്റ്റിനിലെ ടെക്‌സാസ് സർവ്വകലാശാലയിൽ ഫുൾബ്രൈറ്റ ഫെലോയും ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. തഞ്ചാവൂർ തമിഴ് യുണിവേഴ്സിററിയിൽ എപ്പിഗ്രാഫി വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു.

കാലം[തിരുത്തുക]

കേരളം എന്ന മലനാട്ടുഭൂമിയുടെ ചരിത്ര ഗവേഷണത്തിൽ കണ്ടെത്താൻ പ്രയാസമേറിയത് പുരാകാലത്തെക്കുറിച്ചുള്ള രേഖകളാണ്. കാടുപിടിച്ചു കിടന്നിരുന്ന ഒരു പ്രദേശമായതിനാലും മഴയും വന്യമൃഗങ്ങളും ധാരാളമുള്ളതിനാലും കാടു വെട്ടിത്തെളിക്കാൻ ശക്തമായ ആയുധങ്ങളും വലിയ തോതിലുള്ള മനുഷ്യശേഷിയും ലഭ്യമാകുന്നതുവരെ കേരളത്തിലെ ഉൾനാടുകളിൽ ആവാസസമൂഹം രൂപീകരിക്കാൻ താമസം വന്നു എന്ന് പൊതുവെ കരുതപ്പെടുന്നു. സമുദ്രതീരത്തെ മുചിരി, തൊണ്ടി തുടങ്ങിയ പ്രകൃതിദത്തമായ തുറമുഖങ്ങൾ കഴിഞ്ഞാൽ ഉൾനാടുകളിൽ, പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ ആദിമ നിവാസികളുടെ സ്ഥാനങ്ങൾ മാത്രമേ ആവാസ സ്ഥാനങ്ങളായി മലനാട്ടിൽ ഉണ്ടായിരുന്നുള്ളു എന്ന് കരുതുന്നതാണ് യുക്തം. അതായത്, ഇടനാടുകൾ ഏറെയും കാടുകൾ നിറഞ്ഞതായിരുന്നു എന്നർത്ഥം.

ലിഖിതപഠന ശാഖ[തിരുത്തുക]

കേരളത്തിലുടനീളം കാണപ്പെടുന്ന ലിഖിതങ്ങൾ കാലഗണനക്കെടുത്തു ഒരു പൂർണ്ണരൂപം തയ്യാറാക്കുക എന്നതാണ് ഒരു പുതു ഗവേഷകന് ചെയ്യാനുള്ളത്. ഇതിനായി മലബാറിലെ ചെറുലിഖിതങ്ങളുടെ ഒരു പട്ടിക പ്രസിദ്ധപ്പെടുത്തുകയുണ്ടായി

കൃതികൾ[തിരുത്തുക]

നെടുങ്ങനാട് ചരിത്രം[തിരുത്തുക]

നെടുങ്ങനാടിനെക്കുറിച്ചുള്ള ഒരു പഠനം ആദ്യമായി 2012 - ൽ പ്രസിദ്ധീകരിക്കപ്പെട്ടു. നെടുങ്ങനാട് ചരിത്രം ആറ് ഘട്ടങ്ങളായാണ് നിർമ്മിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പ്രാചീന നെടുങ്ങനാടിനെക്കുറിച്ചുള്ള രേഖകൾ നല്കിയിരിക്കുന്നു. ഇതിനുശേഷം ചേരഭരണാന്തരം വള്ളുവക്കോനാതിരി നടത്തിയ കയ്യേററങ്ങളാകുന്നു. മൂന്നാമത് സാമൂതിരി നെടുങ്ങനാട് കീഴടക്കിയ വിവരണമാകുന്നു. നാലാമതായി ഹൈദരുടെ വരവും ടിപ്പുവിന്റെ രാമഗിരി കോട്ടയുടെ വിവരണവുമാകുന്നു. അഞ്ചാമത് ബ്രിട്ടീഷ് ഭരണത്തിലെ നെടുങ്ങനാട് താലൂക്കിന്റെ വിവരണമാകുന്നു.   

വള്ളുവനാട് ചരിത്രം[തിരുത്തുക]

വള്ളുവനാടിനെ കുറിച്ചുള്ള ആദ്യചരിത്രകൃതിയാണിത്. പന്തലൂർ മലകളിൽ നിന്ന് തുടങ്ങി പൊന്നാനി കടപ്പുറം വരെയായിരുന്നു പ്രാചീന വള്ളുവനാട്. വള്ളുവക്കോനാതിരി പലകാലത്തായി നടത്തിയ യുദ്ധങ്ങളിൽ തെക്കും വടക്കുമുള്ള അതൃത്തികൾ  പുനർനിർണ്ണയം നടത്തിയിരുന്നു. ചെമ്മാടിനടുത്ത് തൃക്കുളത്തെ തോട് വടക്കേയറ്റവും പാലക്കാടിനടുത്ത് എടത്തറ തെക്കേ അറ്റവുമായിരുന്നു.   

ചാഴുർ ചെപ്പേട്[തിരുത്തുക]

കൊല്ലം 960 -ൽ എഴുതി എന്ന് വിശ്വസിക്കുന്ന ഈ ലിഖിതം, ചാഴുർ എന്ന പെരുമ്പടപ്പു താവഴിയുടെ ഭാഗപത്രമാകുന്നു. ചാഴുർ താവഴി വടക്കേപ്പാട്ട് എന്നും തെക്കേപ്പാട്ട് എന്നും പിരിഞ്ഞു ഭൂമി ഭാഗം വെക്കുന്നതാണ് വിഷയം.

ആറങ്ങോട് സ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി[തിരുത്തുക]

ആറങ്ങോട് എന്നത് വള്ളുവനാട് ഭരണാധികാരികളുടെ കുടുംബനാമമാകുന്നു. ആറങ്ങോട്ടു ഉടയവർ എന്നാണ് വള്ളുവക്കോനാതിരിമാരെ സംബോധന ചെയ്യുക. ആറങ്ങോടൻ എന്നും പറയുന്നു. വെള്ളപ്പൻ എന്നു ഭരണാധികാരിയെയും വെള്ളപ്പനാട്ടുകര എന്നു നാടിനെയും പറയുന്നു.

വള്ളുവനാട് ഗ്രന്ഥവരി[തിരുത്തുക]

കടന്നമണ്ണ കോവിലകം ചെറുതാക്കുന്പോൾ അവിടെയുണ്ടായിരുന്ന രേഖകൾ പകർത്തി പഠനത്തോടെ പ്രസിദ്ധീകരിച്ചതാണിത്. കൊല്ലം 990 മുതൽ 1094 വരെയുള്ള രേഖകളാണിത്. 'പരനാട്ട് കോവിലകം' എന്നാണ് വള്ളുവക്കോനാതിരിമാരുടെ പൂർവ്വികാസ്ഥാനത്തെ പറയുക. ഇത് കടന്നമണ്ണ ദേശത്തായതു കൊണ്ട് 'കടന്നമണ്ണ കോവിലകം' എന്നും പറയുന്നു. സ്മാർത്തവിചാരം, പള്ളിക്കെട്ടുപതി അടിയന്തിരം തുടങ്ങി പല വിഷയങ്ങളും ഇതിൽ പ്രതിപാദിക്കുന്നു.

മൈസൂർ പടയോട്ടം 250 വർഷങ്ങൾ[തിരുത്തുക]

ഹൈദരലിയും ടിപ്പു സുൽത്താനും മലബാറിൽ വരുന്നത്തിനു കാരണമായ അപ്രകാശിതമായ ആറ് രേഖകളുടെ സമാഹാരമാണിത്. മൈസൂർ പടയുടെ വരവ് ചരിത്രകാരന്മാർ പലവിധത്തിലാണ് കണ്ടിട്ടുള്ളത്. എ.ഡി. 1749 മുതൽ സാമൂതിരി പാലക്കാട്ടുചേരി ആക്രമിച്ചിരുന്നു. ഇവർ പാലക്കാട്ടു രാജാവിനെയും കുടുംബാങ്ഗങ്ങളിൽ ചിലരെയും വധിക്കുകയുണ്ടായി. ബാക്കിയുള്ളവർ കോയമ്പത്തുര്ക്ക് രക്ഷപ്പെടുകയും ചെയ്തു. ഇക്കാലത്തു ദിണ്ടിഗലിൽ ഒരു ഫൗജ്ദാർ ആയിരുന്ന ഹൈദരലി തൻറെ മച്ചുനൻ മുഖ്ദാമ സായിപ്പിനെ അയച്ചു.

സൃഷ്ടിയും വിസൃഷ്ടിയും[തിരുത്തുക]

ശില്പി വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാട് ക്‌ളാസ്സിക്ക്‌ ശൈലിയുടെ പ്രയോക്താവ് ആകുന്നു.

കെ.പി. അച്യുത പിഷാരോടി[തിരുത്തുക]

കെ.പി. അച്യുത പിഷാരോടി ആദരണീയ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മാവിൻറെ ശിഷ്യനാകുന്നു.