Jump to content

എസ്. രമേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ് രമേശൻ
എസ് രമേശൻ
എസ് രമേശൻ
ജനനംവൈക്കം, കോട്ടയം ജില്ല, കേരളം
വൈക്കം, കോട്ടയം ജില്ല, കേരളം
മരണം2022 ജനുവരി 13
വൈക്കം, കോട്ടയം ജില്ല, കേരളം
അന്ത്യവിശ്രമംവൈക്കം, കോട്ടയം ജില്ല, കേരളം
തൊഴിൽകവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ.
ഭാഷമലയാളം
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ.
അവാർഡുകൾചെറുകാട് അവാർഡ്,ശക്തി അവാർഡ്‌,എ പി കളക്കാട്‌ പുരസ്കാരം,മുലൂർ അവാർഡ്‌. ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം
പങ്കാളിഡോ. ടി. പി ലീല
കുട്ടികൾസൗമ്യ രമേശ്, സന്ധ്യ രമേശ്

കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രസിദ്ധനാണ് എസ്. രമേശൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർവാഹക സമിതി അംഗവുമാണദ്ദേഹം. ആറു ശതാബ്ദത്തിലധികം കാലം പഴക്കമുള്ള ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു.[1][2]

ജീവചരിത്രം

[തിരുത്തുക]

1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ജനനം. പരേതരായ എം കെ ശങ്കരൻ പി ലക്ഷ്മി എന്നിവർ മാതാപിതാക്കൾ. രണ്ടു പേരും സാധു കർഷക തൊഴിലാളികൾ. അവരുടെ 5 മക്കളിൽ മൂന്നാമത്തെ സന്താനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എൽ പി സ്ക്കൂൾ, വൈക്കം ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്ക്കൂൾ വിദ്യാഭ്യാസം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പ്രീഡിഗ്രീ വിദ്യാഭ്യാസം. 1970 മുതൽ1975 വരെ എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ, എം.എ പഠനം. ഈ കാലയളവിൽ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. 1975 മുതൽ എറണാകുളം ഗവന്മെന്റ് ലോ കോളേജിൽ നിയമ പഠനം. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഇന്റർ സ്കൂൾ, ഇന്റർ കോളെജിയറ്റ് , ഇന്റർ യൂണിവേഴ്സിറ്റി പ്രസംഗ മത്സരങ്ങളിൽ ജേതാവ്, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കവിതക്കുള്ള അംഗീകാരം. 1976ൽ വിവാഹം. എസ്.എൻ. കോളേജ് പ്രൊഫസർ ഡോ. ടി.പി. ലല ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കൾ.

1975 മുതൽ നിയമ പഠനത്തിനൊപ്പം പ്രശസ്തമായ എറണാകുളം മേനോൻ & കൃഷ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു . 1976 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഗുമസ്ത തസ്തികയിൽ നിയമിക്കപ്പെട്ടു. 1978 ൽ ബാങ്കിൽ നിന്നും രാജി വച്ചു. കേന്ദ്ര സാമൂഹ്യ ക്ഷേമ ബോർഡിൽ (CSWB) വെൽഫെയർ ഓഫീസർ ആയി നിയമനം ലഭിച്ചു. 1980ൽ കേരള ത്രിപുര ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ കമ്മ്യൂണിസ്റ്റ് പാർടി ഭൂതകാലത്തെ അടിസ്ഥാനമാക്കി പിരിച്ചുവിടും എന്നായപ്പോൾ രാജി വച്ചു. കേരള സ്റ്റേറ്റ് സർവീസിൽ 1981ൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ആയി പി.എസ്.സി. വഴി നിയമിക്കപ്പെട്ടു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ, ഡെപ്യൂടി ഡെവലപ്പ്മെന്റ് കമ്മിഷണർ, ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ, അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർ എന്നീ തസ്തികകളിൽ ജോലി. 2007ൽ അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർ തസ്തികയിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞു. ഏറണാകുളത്ത് എസ.ആർ.എം. ക്രോസ് റോഡിൽ യമുനാ വീട്ടിൽ താമസിക്കുന്നു.2022 ജനുവരി 13 ന് പുലർച്ചെ മരണപ്പെട്ടു

കർമ്മ മണ്ഡലങ്ങൾ

[തിരുത്തുക]

ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ശ്രീ ടി കെ രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൌൺസിൽ രൂപീകരണം, കേരള ബുക്ക്‌ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവർത്തനം, ത്രിപ്പൂണിത്തുറയിൽ ആർക്കി യോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർക്കിയോളജി, ഹെരിറ്റേജ്, ആർട്ട്‌, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ട് ന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവർത്തനാവകശം നൽകൽ പ്രശസ്ത എഴുത്തുകാരൻ തകഴിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വീടും പരിസരവും ഏറ്റെടുത്ത് തകഴി സ്മാരക കേന്ദ്രം, കേരള കലാമണ്ഡലത്തെ കല്പിത സർവകലാശാലാ പദവി ലഭ്യമാക്കുന്ന നടപടികൾ എന്നിവയില നിർണ്ണായക പങ്കു വഹിച്ചു

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ചെറുകാട് അവാർഡ് 1999 കറുത്ത കുറിപ്പുകൾ (കവിത)
  • ശക്തി അവാർഡ്‌
  • എ പി കളക്കാട്‌ പുരസ്കാരം
  • മുലൂർ അവാർഡ്‌
  • ആശാൻ പുരസ്കാരം [1] Archived 2020-03-28 at the Wayback Machine.
  • കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ് ((ഹേമന്തത്തിലെ പക്ഷി [5]
  • കവിതക്കുള്ള 2018 ലെ ഫൊക്കാന പുരസ്കാരം[4]

കൃതികൾ

[തിരുത്തുക]
  1. ശിഥില ചിത്രങ്ങൾ ( NBS )
  2. മല കയറുന്നവർ ( ചിന്ത)
  3. എനിക്കാരോടും പകയില്ല (ഡി സി ബുക്സ്)
  4. അസ്ഥി ശയ്യ (ഡി സി ബുക്സ്)
  5. കലുഷിത കാലം ( ഗ്രീൻ ബുക്സ്)
  6. കറുത്ത കുറിപ്പുകൾ ( തൃശൂർ കറന്റ്)
  7. എസ രമേശന്റെ കവിതകൾ ( ഗ്രീൻ ബുക്സ് )[3]

അവലംബം

[തിരുത്തുക]
  1. "പുഴ വെബ്സൈറ്റ്". Archived from the original on 2012-09-28. Retrieved 2013-11-07.
  2. ദീപിക വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  3. എസ്. രമേശന്റെ കവിതകൾ പ്രൊഫ. എം.കെ. സാനു[പ്രവർത്തിക്കാത്ത കണ്ണി]

4. http://www.malayaliexpress.com/?p=17440 Archived 2020-11-06 at the Wayback Machine.

5. https://www.expresskerala.com/kerala-sahitya-akademi-awards.html

"https://ml.wikipedia.org/w/index.php?title=എസ്._രമേശൻ&oldid=4024032" എന്ന താളിൽനിന്ന് ശേഖരിച്ചത്