എസ്. ചട്ടനാഥ കരയാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചട്ടനാഥ കരയാളർ
ജനനം
ചട്ടനാഥൻ

(1896-10-15)ഒക്ടോബർ 15, 1896
മരണംസെപ്റ്റംബർ 30, 1972(1972-09-30) (പ്രായം 75)
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽരാജ്യസഭാംഗം, നിയമസഭാംഗം, ജില്ലാ ജഡ്ജി
അറിയപ്പെടുന്നത്ശ്രീമൂലം പ്രജാസഭയിൽ ഡപ്യൂട്ടി പ്രസിഡന്റ്

നിരവധി നിയമ നിർമ്മാണ സമിതി കളിൽ അംഗവും ജില്ലാ ജഡ്ജിയുമായിരുന്നു ചട്ടനാഥ കരയാളർ(1896 - 30 സെപ്റ്റംബ‍ർ 1972). തിരുവിതാംകൂറിൽ നിയമസഭാംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

റാവുസാഹിബ് എസ്. സുബ്രഹ്മണ്യക്കരയാളരുടെ മകനായി 1072 തുലാം ഒന്നിന് ചട്ടനാഥക്കര യാളർ ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് തോമസ് കോളേജിൽ നിന്നും ബി. ഏ. (ഹിസറി) പാസ്സായശേഷം തിരുവനന്തപുരം ലോകോളേജിൽ നിന്നും നിയമബിരുദം നേടി. ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചു. 1931-ൽ തിരുവിതാംകൂറിൽ നിയമസഭാംഗമായി. ജില്ലാജഡ്ജി, നിരവധിനിയമ നിർമ്മാണ സമിതി കളിൽ അംഗം, ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ അംഗം, ശ്രീമൂലം പ്രജാസഭയിൽ ഡപ്യൂട്ടി പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തസേവനമനുഷ്ഠിച്ചു. രാജ്യസേവാനിരതനെന്ന ബഹുമതിക്കർഹനായി.[1] 3 ഏപ്രിൽ 1952 മുതൽ 2 ഏപ്രിൽ 1958 വരെയും 3 ഏപ്രിൽ 1958 മുതൽ 2 ഏപ്രിൽ 1964 വരെയും രാജ്യസഭാംഗമായിരുന്നു.[2] [3]

ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് ഡയറക്ടറും കളമശ്ശേരി ട്രാവൻകൂർ ഒഗലെ ഗ്ലാസ്‌ കമ്പനി ചെയ‍ർമാനുമായിരുന്നു.[4]

1972 സെപ്റ്റംബർ 30-ാം തീയതി തിരുവനന്തപുരത്ത് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • രാജ്യസേവാനിരതനെന്ന ബഹുമതി

അവലംബം[തിരുത്തുക]

  1. നായർ, പട്ടം ജി (2003). തിരുവനന്തപുരത്തിന്റെ ഇതിഹാസം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. പുറം. 235. ISBN 81-86365-94-X.
  2. "S. Chattanatha Karayalar". RAJYA SABHA. മൂലതാളിൽ നിന്നും 2011-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 2, 2020.
  3. https://rajyasabha.gov.in/rsnew/pre_member/1952_2003/k.pdf
  4. "വീണുടഞ്ഞ ചില്ലുചിത്രം". മാതൃഭൂമി. Jun 14, 2016. മൂലതാളിൽ നിന്നും 2016-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 2, 2020.
"https://ml.wikipedia.org/w/index.php?title=എസ്._ചട്ടനാഥ_കരയാളർ&oldid=3802171" എന്ന താളിൽനിന്ന് ശേഖരിച്ചത്