എസ്.ടി. റെഡ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
എസ്.ടി. റെഡ്യാർ
ജനനം
സുബ്ബയ്യ തെന്നാട്ടു റെഡ്യാർ

1855
മരണം1915
ദേശീയതFlag of India.svg ഭാരതീയൻ
തൊഴിൽപുസ്തക പ്രസാധനം
അറിയപ്പെടുന്നത്വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ്

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സമൂഹരംഗപുരത്ത് 1855-ലാണ് സുബ്ബയ്യ തെന്നാട്ടു റെഡ്യാർ എന്ന എസ്.ടി. റെഡ്യാർ ജനിച്ചത്. മലയാളത്തിലെ പുസ്തക പ്രസാധനത്തെ ജനകീയവത്കരിച്ചത് എസ്.ടി. റെഡ്യാരായിരുന്നു. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ഉൾപ്പെടെയുള്ളവരുടെ കൃതികൾ അച്ചടിരൂപത്തിൽ ഉത്സവപ്പറമ്പിലും അങ്ങാടിയിലും കുറഞ്ഞവിലയ്ക്കു വിറ്റു കൊണ്ട് റെഡ്യാർ അതിനെ സാമാന്യജനങ്ങൾക്ക് പ്രാപ്യമാക്കി. 1886-ൽ കൊല്ലത്ത് വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് സ്ഥാപിച്ചു[1][2][3].

ജീവിത രേഖ[തിരുത്തുക]

  • 1855 ജനനം
  • 1872 കൊല്ലത്തെത്തി പുസ്തകവ്യാപാരം തുടങ്ങി
  • 1886 വിദ്യാഭിവർദ്ധിനി (വി.വി.) പ്രസ്സ് ആരംഭിച്ചു
  • 1915 മരണം

അവലംബം[തിരുത്തുക]

  1. http://malayalapadavali.com/lessondetail.aspx?id=249
  2. http://archive.is/7YAs
  3. മഹച്ചരിതമാല - എസ്.ടി. റെഡ്യാർ, പേജ് - 630, ISBN 81-264-1066-3

പുറംകണ്ണികൾ[തിരുത്തുക]

http://1.bp.blogspot.com/-PFP1jUTrZNc/TdueO-E4BfI/AAAAAAAAAEw/vOjjmBn_baU/s1600/s_t_reddiar.jpg

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചടി - മലയാളത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എസ്.ടി._റെഡ്യാർ&oldid=2281265" എന്ന താളിൽനിന്ന് ശേഖരിച്ചത്