എസ്.ഐ.ഒ കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ
Siokerala.jpg
ആപ്തവാക്യംThink,Dissent,Resist
രൂപീകരണം1982 ഒക്ടോബർ 19
ആസ്ഥാനംവിദ്യാർഥി ഭവനം, യു.കെ.എസ് റോഡ്, കോഴിക്കോട് 1
Location
പ്രസിഡന്റ്
സ്വാലിഹ് കോട്ടപ്പള്ളി (2019-20)
മാതൃസംഘടനജമാഅത്തെ ഇസ്‌ലാമി
വെബ്സൈറ്റ്SIO Kerala

ഇന്ത്യയിലെ സർഗാത്മക [1]വിദ്യാർഥി പ്രസ്ഥാനമാണ് സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). [2]. ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവൻ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാർഥികളുടെ മാത്രം സംഘടനയല്ല; ജാതിമതഭേദമന്യേ മുഴുവൻ വിദ്യാർഥികളുടേതുമാണ്. സാമൂഹ്യനിർമ്മിതിയിൽ സർഗാത്മകമായ പങ്ക് വഹിക്കാൻ വിദ്യാർഥിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്തമാണ് എസ്.ഐ.ഒ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളെ ധാർമ്മിക മൂല്യങ്ങളുടെ പാതയിൽ അടിയുറപ്പിച്ച് നിർത്താൻ എസ്.ഐ.ഒ നിരന്തരം പരിശ്രമിക്കുന്നു. അവരിൽ നന്മയും സാഹോദര്യവും നട്ടുവളർത്താൻ പണിയെടുക്കുന്നു. മനുഷ്യനെ നിരുപാധികം സ്‌നേഹിക്കാനും സേവിക്കാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ മുറവിളി ഉയർത്തുന്നു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു. തങ്ങളുടെ പഠനത്തിൽ മികവ് പുലർത്താൻ വിദ്യാർഥികൾക്ക് സർവ്വതോൻമുഖമായ പ്രേരണയും പിന്തുണയും പ്രോൽസാഹനവും നൽകുന്നു. [3]

ചരിത്രം[തിരുത്തുക]

1982 ഒക്‌ടോബർ 19നാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിസംഘടനയായി എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നത്. നീണ്ട കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനഫലമായി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുമുള്ള ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] വിദ്യാർഥിപ്രസ്ഥാനമായി എസ്.ഐ.ഒ മാറിക്കഴിഞ്ഞു. സംഘടനാരൂപീകരണത്തിന്റെ ആദ്യകാലങ്ങളിൽ യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള വിദ്യാർഥിയുവജനസംഘടനയായാണ് എസ്.ഐ.ഒ വർത്തിച്ചിരുന്നത്. എന്നാൽ 2003ൽ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് രൂപീകരണത്തോടെ എസ്.ഐ.ഒ കേരളത്തിൽ ഒരു സമ്പൂർണ്ണ വിദ്യാർഥിപ്രസ്ഥാനമായി മാറാനുള്ള ശ്രമങ്ങൾ എസ്.ഐ.ഒ ഏറെക്കുറെ പൂർത്തീകരിച്ചുകഴിഞ്ഞു. [3]

പ്രവർത്തനങ്ങൾ[തിരുത്തുക]

‘പഠനം സമരം സേവനം’ എന്ന ഉജ്ജ്വലമായ മുദ്രാവാക്യത്തിലേക്ക് എസ്.ഐ.ഒവിന്റെ പ്രവർത്തനങ്ങൾ കുറുക്കിയെഴുതാം. ദൈവം, പ്രപഞ്ചം, ജീവിതം, അറിവ് തുടങ്ങിയവയെക്കുറിച്ച് ഉൾതെളിച്ചങ്ങളുണ്ടാക്കുക, അകാദമികസമകാലിക വിജ്ഞാനീയങ്ങളിൽ മികവ് നേടുക, നല്ല മനുഷ്യരായിത്തീരാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുക, വിദ്യാഭ്യാസരംഗത്തെ അരുതായ്മകൾക്കും വിവേചനങ്ങൾക്കുമെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസസേവന പ്രവർത്തനങ്ങൾ നടത്തുക എന്നിങ്ങനെ ‘പഠനം സമരം സേവനം’ എന്ന ആശയത്തെ ചുരുക്കി വിശദീകരിക്കാം. ഒരേ സമയം തെരുവിൽ സമര ഭടന്മാരായി ജ്വലിച്ചുനിൽക്കുകയും കഷ്ടപ്പെടുന്നവർക്കിടയിൽ സാന്ത്വനമായി പറന്നിറങ്ങുകയും പാഠ്യപാഠേതര രംഗങ്ങളിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത്, എസ്.ഐ.ഒവിന്റെ പ്രവർത്തകർ വിദ്യാർഥി രാഷ്ട്രീയത്തിന് സർഗാത്മകമായ മാനങ്ങൾ തീർക്കുന്നു. [3]

വകുപ്പുകൾ[തിരുത്തുക]

കാമ്പസ്‌[തിരുത്തുക]

വിദ്യാർഥി പ്രസ്ഥാനങ്ങളുടെ മുഖ്യമായ പ്രവർത്തന ഇടമാണ് കാമ്പസ്. കക്ഷിരാഷ്ട്രീ യത്തിനതീതമായ സർഗാത്മക രാഷ്ട്രീയം ഉയർ ത്തിപ്പിടിച്ച് കാമ്പസുകളിൽ എസ്.ഐ.ഒ വ്യതിരി ക്തമായ സാന്നിദ്ധ്യമാണ്. വിദ്യാർഥി- വിദ്യാഭ്യാസ പ്രശ്‌നങ്ങളിലുള്ള ക്രിയാത്മ കമായ ഇടപെടലുകൾ, സാമൂഹിക മനുഷ്യാവകാശ വിഷയങ്ങളിലുള്ള സംവാദങ്ങൾ, ചർച്ചകൾ, കാമ്പസ് ഇലക്ഷനിൽ സജീവ പങ്കാളിത്തം തുടങ്ങി വൈവിദ്ധ്യ മായ ഇടപെടലുകളാണ് എസ്.ഐ.ഒ നടത്തിക്കൊണ്ടïി രിക്കുന്നത്. ബഹു മുഖമായ കാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും അഭിമുഖീകരിക്കുന്ന രൂപത്തിൽ അവരുടെ അക്കാദമിക-സാമൂഹിക-രാഷ്ട്രീയ-ആത്മീയ -സർഗാത്മക മുഖങ്ങളെ പരിപോഷിപ്പിക്കുന്ന വൈവിധ്യ മാർന്ന പ്രവർത്തന രീതിയാണ് എസ്.ഐ.ഒ ആവിഷ്‌ക രിച്ചിട്ടുള്ളത്.

വിദ്യാഭ്യാസം[തിരുത്തുക]

വിദ്യാഭ്യാസവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തി വിദ്യാർഥിയാണ്. അതിനാൽ തന്നെ, വിദ്യാഭ്യാസത്തെ മുൻനിർ�ത്തിയുള്ള എല്ലാ പഠന ഗവേഷ ണങ്ങൾക്കും ചർച്ചകൾക്കും വിദ്യാ�ർഥികൾ മുന്നിൽ നിന്ന് ഇടപെട ണമെന്ന് എസ്.ഐ.ഒ ആഗ്രഹി ക്കുന്നു. എസ്.ഐ.ഒ നടത്തിയ കേരള എജ്യുക്കേഷൻ കോൺഗ്ര സ്സ് ഒരു വലിയ ഉദാഹരണമാണ്. എസ്.ഐ.ഒവിന്റെ വിദ്യാഭ്യാസ ഇടപെടകളിലൂടെ വിദ്യാർഥിയുടെ അസ്തിത്വം ശക്തിപ്പെടുത്തുകയാ ണ് ലക്ഷ്യംവെക്കുന്നത്.

സംവേദനവേദി[തിരുത്തുക]

എസ്.ഐ.ഒയുടെ കലാ-സാംസ്‌കാരിക വേദിയാണ് സംവേദനവേദി. കലയെ മാധ്യമമാക്കി നിലവിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളെയും സംഭവവികാസങ്ങളെയും വിലയിരുത്തുകയും നിരൂപണ വിധേയമാക്കുകയും ചെയ്യുക, ലോകത്തുള്ള വ്യത്യസ്ത ങ്ങളായ കലാസാഹിത്യ സൃഷ്ടികളെ കേരളീയ സമൂഹ ത്തിനു പരിചയപ്പെടുത്തുക, കല എന്ന ജനകീയ മാധ്യമത്തിൽ സൃഷ്ടിപരമായ ഇടപെടലുകൾ നടത്തുക, വിദ്യാർഥികളുടേയും പ്രവർത്തകരുടെയും കലാപരവും സർഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുക, അവർക്ക് തങ്ങളുടെ കഴിവുകളും വൈദഗ്ദ്ധ്യങ്ങളും പ്രകടിപ്പിക്കാനും വളർത്താനും സാധിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് സംവേദ നവേദിയുടെ പ്രധാന പരിപാടികൾ.

മീഡിയ[തിരുത്തുക]

ആധുനിക സാങ്കേതിക വിദ്യയുടെ വികസിത ലോകത്ത് ഏറ്റവും സജീവമായി മീഡിയ രംഗത്ത് ഇടപെ ടുന്ന വിദ്യാർഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. സോഷ്യൽ മീഡിയ രംഗ ത്ത് നിറസാന്നിദ്ധ്യമാണ് ഈ വിദ്യാ ർഥി പ്രസ്ഥാനം. കേരളത്തിന്റെ വിദ്യാ ഭ്യാസ മേഖലയിൽ സജീവമായ ഇട പെടലുകൾ നടത്തുന്ന പ്രമുഖ രുമായും ഗവേഷകരുമായും എസ്. ഐ.ഒ വളരെ ഊഷ്മളമായ ബന്ധം നിലനിർത്തിപോരുന്നു.

ഇസ്ലാമിക് കാമ്പസ്[തിരുത്തുക]

ആധുനിക വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് ഇസ്‌ലാമിക് കാമ്പ സിലെ വിദ്യാർഥികൾ. സംഘടന അതിർവരമ്പുകൾക്ക പ്പുറം ആരോഗ്യകരമായ ആശയ സംവാദത്തിന്റെ സൗഹൃദ ലോകം സൃഷ്ടിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണ് എസ്.ഐ.ഒ നേതൃത്വം നൽകിവരുന്നത്. ആശാവഹമായ സ്വീകാര്യതയാണ് ഇസ്‌ലാമിക് കാമ്പസുകളിൽ നിന്ന് ലഭിക്കുന്നത്.

ഹൈസ്‌കൂൾ/ഹയർ സെക്കന്ററി[തിരുത്തുക]

ഹൈസ്‌കൂൾ - ഹയർ സെക്കന്ററി വിദ്യാർഥി കളുടെ സംഘാടനത്തിന്റെ വേദിയാണ് ഇത്. ഇസ്‌ലാമികമായ സാംസ്‌കാരത്തിന്റെ അടിത്ത റയിൽ ഹൈസ്‌കൂൾ/ഹയർ സെക്കന്ററി വിദ്യാർഥികളുടെ ജീവിത ശീലങ്ങളേയും കഴിവുകളേയും വികസിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് എസ്.ഐ.ഒ പ്രസ്തുത മേഖല യിൽ പ്രവർത്തിച്ചുവരുന്നത്. പഠന സഹവാസ ങ്ങൾ, ഫെയിസിംഗ് എക്‌സാം, ക്വിസ് മത്സര ങ്ങൾ, ഹൈസ്‌കൂൾ/ഹയർ സെക്കന്ററി പ്രശ്‌നങ്ങളിലെ ഇടപെടലുകൾ, മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങിയ വ്യത്യസ്ത പരിപാടി കൾ ഈ വകുപ്പിനു കീഴിൽ എസ്.ഐ.ഒ സംഘടിപ്പിച്ചു വരുന്നു.

കായികം[തിരുത്തുക]

ദൈവത്തിൽ നിന്നും ലഭിച്ച ആരോഗ്യം ഏറ്റവും നല്ല മാർഗ്ഗത്തിൽ ചെലവഴിക്കണമെന്നാണ് എസ്.ഐ.ഒ അതിന്റെ അണികളെ പഠിപ്പിക്കുന്നത്. പരസ്പരം സ്‌നേഹിക്കാൻ കഴിയുന്ന, നന്മകൾ കൈമാറാൻ സാധിക്കുന്ന വിനോദങ്ങൾ സംഘടിപ്പിക്കാനും ആരോഗ്യമുള്ള യുവത്വത്തിന് സാധ്യമാകുന്ന പരിപാടികളുമാണ് എസ്.ഐ.ഒ കായിക വകുപ്പിനു കീഴിൽ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത അഭിരുചികളുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും പരിശീലനം നൽകാനും എസ്.ഐ.ഒ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു.

ദഅ്‌വ[തിരുത്തുക]

എസ്.ഐ.ഒ വിന്റെ അണികളുടെ പ്രവർത്തന സംസ്‌കാരമായി ഉയർത്തിപ്പിടിക്കുന്ന മേഖലയാണ് ദഅ്‌വ. മനുഷ്യ സമൂഹത്തിന്റെ സഹകരണവും സഹിഷ്ണുതയും നിലനിർത്താൻ വ്യത്യസ്ത വിശ്വാസ ആശയധാരകളെ പരസ്പരം ബഹുമാനിച്ചുകൊï് മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന് എസ്.ഐ.ഒ വിശ്വസിക്കുന്നു. അതിനാൽ ഇസ്‌ലാമിനെ ഇതര മതസ്തർക്ക് പരിചയപ്പെടുത്തുന്ന, മറ്റു മതങ്ങളെ ചർച്ചക്കു വിധേയമാക്കുന്ന അനേകം പരിപാടികൾക്ക് എസ്.ഐ.ഒ നേതൃത്വം നൽകി വരുന്നു. ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായ രീതിയിൽ മതസൗഹാർദ്ദ ചർച്ചകൾ നടത്തിയ സംഘടനയായി UNESCO എസ്.ഐ.ഒവിനെ തെരഞ്ഞെടുത്തത് അതിന്റെ ഉദാഹരണമാണ്.

സേവനം[തിരുത്തുക]

വിദ്യാഭ്യാസ സേവനങ്ങൾ എസ്.ഐ.ഒവിന്റെ മുഖ്യ അജïകളിലൊന്നാണ്. ആദിവാസി- തീരദേശ-പിന്നാക്ക-പ്രദേശങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് എസ്. ഐ.ഒ വർഷംതോറും സഹായമെത്തി ക്കുന്നത്. സൗകര്യങ്ങൾ കുറവുള്ള സർക്കാർ വിദ്യാലയങ്ങൾക്ക്, പൊതുജനങ്ങളിൽനിന്ന് ഫï് പിരിച്ചെടുത്ത് പ്രവർത്തകരുടെ ശാരീരി കാധ്വാനം ഉപയോഗപ്പെടുത്തി, കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിച്ചു കൊടുത്തത് വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ സുവർണ്ണാദ്ധ്യായമാണ്. സാമ്പ ത്തികമായ കാരണങ്ങളാൽ പഠിക്കാൻ പ്രയാസ പ്പെടുന്ന വിദ്യാർഥികളെ സഹായിക്കുന്ന സ്‌കോളർഷിപ്പ് സംവിധാനവും എസ്.ഐ.ഒ വിന് കീഴിലുണ്ട്‌.

നേതൃത്വം[തിരുത്തുക]

  • കേരള സോൺ പ്രസിഡന്റ്‌ : സ്വാലിഹ് കോട്ടപ്പള്ളി [4].

ജില്ലാ ഘടകങ്ങൾ[തിരുത്തുക]

എസ്.ഐ.ഒ മലപ്പുറം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.islamonlive.in/node/2671
  2. The Muslim World After 9/11. By Angel M Rabasa, Cheryl Benard, Peter Chalk, C Christine Fair, Theodore Karasik, Rollie Lal, Ian Lasser, Ian O Lesser, David E Thaler, Rand Corporation, ISBN 0-8330-3712-9. Published January 2005.
  3. 3.0 3.1 3.2 http://www.islamonlive.in/node/2671.
  4. http://www.madhyamam.com/kerala/sio/2016/dec/13/236417


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.ഐ.ഒ_കേരള&oldid=2950526" എന്ന താളിൽനിന്ന് ശേഖരിച്ചത്