എസ്.എ.എം.ആർ. മാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഠനതലത്തിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയാലുള്ള പുരോഗതി നിർണ്ണയിക്കാനുപയോഗിക്കുന്ന ഒരു മാതൃകയാണ് വർദ്ധന രൂപാന്തര പുനര്വ്യാഖ്യാന ബദൽ മാതൃക അഥവാ (Substitution Augmentation Modification Redefinition Model). വിദ്യാർത്ഥികളുടെ പഠനത്തിൽ ഉള്ള പങ്കാളിത്തത്തിന്റെ നിലവാരമാണൂ ഈ മാതൃക കൂടുതലും കേന്ദ്രീകരിക്കുന്നത്. വിദ്യാർത്ഥികളുടെ നിലവാരം, അവർ ചോദിക്കുന്ന ചോദ്യങ്ങളുടെ പ്രാധാന്യം കണക്കിലാക്കിയാണ് വിലയിരുതതുന്നത്. എസ്. എ. എം. ആർ. മാതൃക വിവിധ തലങ്ങളായി തിരിച്ചിരിക്കുന്നു.

എസ്. എ. എം. ആർ. മാതൃകയിലെ തലങ്ങൾ[തിരുത്തുക]

  • ബദൽ തലം : ഈ തലത്തിൽ അദ്ധ്യാപകർ ചെയ്യുന്ന ജോലി കമ്പ്യൂട്ടർ കൊണ്ട് പകരം വയ്ക്കുന്നു. ഉദാഹരണത്തിനു, ജോലി ചെയ്യാനുള്ള കടലാസ്, കമ്പ്യൂട്ടറീൽ തയ്യാറാക്കിയതിനു ശേഷം വിതരണം ചെയ്യുന്നു.
  • വർദ്ധന തലം : കമ്പ്യൂട്ടർ സാര്വ്വജനീനമായ ഉദ്യമമങ്ങൾ ചെയ്യുന്നുണ്ട്. ഗൂഗീൽ ഫാറം ഉപയോഗിച്ച് ച്യോദ്യാവലി നല്കുന്നത്, അതും തൂലികയും കടലാസും ഉപയോഗിക്കാതെ നല്കുന്നത്,ഇതിനു ഉദാഹരണമാണ്. ഇത് കടലാസ് ലാഭിക്കാൻ സഹായിക്കുന്നു. ഈ തലത്തിലെ മറ്റൊരു നേട്ടം ച്യോദ്യാവലി പംക്തിയിലെ പ്രതികരണമാണ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യഉപയോഗിക്കുമ്പോൾ വിദ്യാര്ഥികൾകു വേഗത്തിൽ പ്രതികരണം ലഭിക്കുന്നു. പക്ഷേ, കമ്പ്യൂട്ടർ പ്രയോഗിക്കാതെ വരുമ്പോൾ അദ്ധ്യാപകർക്ക് ച്യോദ്യാവലി പംക്തിയുടെ പ്രതികരണം ശരിപ്പെടുത്തുന്നതിൽ കൂടുതൽ സമയം എടുക്കുന്നു.
  • രൂപാന്തര തലം : ഈ തലത്തിൽ, പഠനമുറികളെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കൊണ്ട് നവീകരിക്കുക അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിനു ശബ്ദരഹിതമായ ചലച്ചിത്രം ( വീഡിയോ) വിദ്യാർത്ഥികൾക്കു കാണിച്ചു കൊടുത്തു കൊണ്ട് , അവരുടെ ജന്മനാ ഉള്ള ചിന്തിക്കാൻ, എഴുതാൻ ഉള്ള ക്രിയാത്മക വാസാനകളെ ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • പുനർ വ്യാഖ്യാന തലം : ഭാവനക്കു അതീതമായ സംഗതികൾ പോലും പഠനമുറികളിൽ ചെയ്തു കാണിക്കാൻ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കൊണ്ട് സാധിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എ.എം.ആർ._മാതൃക&oldid=3994212" എന്ന താളിൽനിന്ന് ശേഖരിച്ചത്